പക്വതയില്ലാത്ത 15-ാം വയസില്‍ ജിഹാദിവധുവായി സിറിയയിലേക്ക് പോയി ! ജന്മം നല്‍കിയ മൂന്നു കുട്ടികളും മരിച്ചു; ഐഎസിന്റെ തകര്‍ച്ചയോടെ ജന്മനാട്ടിലേക്ക് മടങ്ങാമെന്ന ഷമീമ ബീഗത്തിന്റെ മോഹം തകര്‍ത്ത് ബ്രിട്ടീഷ് സുപ്രീം കോടതി…

15-ാം വയസില്‍ ജിഹാദിവധുവായി സിറിയയിലേക്ക് ആടുമേയ്ക്കാന്‍ പോയ ഷമീമ ബീഗത്തിന് ഇനിയൊരിക്കലും ബ്രിട്ടീഷ് പൗരയാകാന്‍ കഴിയില്ല. പൗരത്വം റദ്ദാക്കിയ കേസ് വാദിക്കാന്‍ ഷമീമയ്ക്ക് ജന്മനാട്ടിലേക്ക് തിരിച്ചു വരാനാകില്ലെന്ന് ബ്രിട്ടീഷ് സുപ്രിം കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണിത്. ഇവരുടെ തിരിച്ചുവരവ് രാജ്യ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും ഇത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുമെന്നുമുള്ള സര്‍ക്കാര്‍ വാദം അംഗീകരിച്ചു കൊണ്ടായിരുന്നു കോടതിയുടെ വിധി. ഇപ്പോള്‍ സിറിയയിലെ അല്‍റോജ് അഭയാര്‍ഥി ക്യാമ്പിലുള്ള ഷമീമ ഈ വിധി കേട്ട് പൊട്ടിക്കരഞ്ഞു. നേരത്തെ മതമനുശാസിക്കുന്ന വസ്ത്രങ്ങളുപേക്ഷിച്ച് ജീന്‍സും ലെഗ്ഗിന്‍സും അടക്കമുള്ള പാശ്ചാത്യ വസ്ത്രങ്ങളണിഞ്ഞ് ബ്രിട്ടനിലേക്ക് തിരിച്ചു വരാനൊരുങ്ങുന്ന ഷമീമയുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. എന്നാല്‍ ഇതൊന്നും ബ്രിട്ടീഷ് ജനതയുടെ സഹതാപം നേടിക്കൊടുക്കാന്‍ പര്യാപ്തമായില്ല. തനിക്ക് ബ്രിട്ടനിലെത്താനാകില്ലെന്നറിഞ്ഞ ബീഗം അതീവ ദുഃഖിതയും കോപവതിയുമാണെന്ന വിവരമാണ് അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് ലഭിക്കുന്നത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനം എടുക്കുവാനുള്ള ഹോം…

Read More

ലണ്ടനില്‍ നിന്ന് ഒളിച്ചോടി സിറിയയിലെത്തി ഐഎസ് ഭീകരന്റെ വധുവാകുമ്പോള്‍ പ്രായം 15 മാത്രം ! ജന്മം നല്‍കിയ രണ്ടു കുഞ്ഞുങ്ങളും മരിച്ചെങ്കിലും ഇന്നലെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കി; ഇത്രയുമായിട്ടും യാതൊരു കുറ്റബോധവുമില്ലാതെ ഷമീമ ബീഗം…

ഡച്ചുകാരനായ ഐഎസ് ഭീകരന്റെ വാക്കുകളിലൂടെ ഇസ്ലാമിക് സ്റ്റേറ്റില്‍ ആകൃഷ്ടയായ ശേഷമാണ് 2015ല്‍ തന്റെ പതിനഞ്ചാം വയസ്സില്‍ ഷമീമ ബീഗം ലണ്ടനില്‍ നിന്നു സിറിയയിലേക്ക് പാലായനം നടത്തിയത്. തുടര്‍ന്ന് അവിടെ ഐഎസ് ഭീകരനെ വിവാഹം കഴിച്ച ഷാമിമ ബീഗം തന്റെ മൂന്നാമത്തെ കുഞ്ഞിനാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി അഭയാര്‍ഥി ക്യാമ്പില്‍ ജന്മം നല്‍കിയത്. ലണ്ടനിലേക്ക് മടങ്ങി വരാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന വെളിപ്പെടുത്തലിലൂടെ ഇക്കഴിഞ്ഞ ദിവസങ്ങളിലായി ഷാമിമ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഇതിന് മുമ്പ് ഈ യുവതിക്ക് ഭീകരനില്‍ പിറന്ന രണ്ട് കുഞ്ഞുങ്ങളും മരിച്ചു പോയിരുന്നു. തന്റെ മാതൃരാജ്യത്ത് നിന്നും പലായനം ചെയ്ത് ഇസ്ലാമിക് സ്റ്റേറ്റ് എന്ന മുസ്ലിം ഭീകരസംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതിലും ഇപ്പോള്‍ ബ്രിട്ടനിലേക്ക് മടങ്ങി വരാന്‍ ശ്രമിക്കുന്നതിലും ബീഗത്തിന് തീരെ കുറ്റബോധമില്ലെന്നും വെളിപ്പെട്ടിട്ടുണ്ട്. ഭീകരര്‍ നിരവധി നിരപരാധികളുടെ തലവെട്ടിയെടുക്കുന്നതും നിറയൊഴിച്ച് കൊല്ലുന്നതും കണ്ടിട്ടും തന്റെ മനസ് പതറിയിട്ടില്ലെന്നും…

Read More