അയാള്‍ടെ ഇന്റര്‍നെറ്റ് കട്ട് ചെയ്‌തോ എന്തോ..? പാടില്ലായിരുന്നു ഒരിക്കലും ഞാനങ്ങനെ പറയാന്‍ പാടില്ലായിരുന്നു; സെന്‍കുമാറിന് തെളിവുകള്‍ സഹിതം മറുപടിയുമായി ഡോക്ടര്‍ ഷിംന അസീസ്

കോവിഡ് ഭീതി കേരളത്തിലും വ്യാപിച്ചതോടെ ഇതു സംബന്ധിച്ച വാഗ്വാദങ്ങളും വ്യാപകമായിരിക്കുകയാണ്. വ്യാജ പ്രചരണങ്ങളുമായി പലരും സജീവമായി രംഗത്തുണ്ട്. ചിലരുടെ പ്രചരണങ്ങള്‍ ആളുകളുടെ ഭീതിയേറ്റുമ്പോള്‍ ചിലര്‍ വ്യാജ ചികിത്സയാണ് ഉപദേശിക്കുന്നത്. മുന്‍ ഡിജിപി ടിപി സെന്‍കുമാറും സോഷ്യല്‍ മീഡിയയില്‍ സജീവമായ ഡോ. ഷിംന അസീസും തമ്മിലുള്ള വാഗ്വാദമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. സെന്‍കുമാറിന്റെ ആരോപണങ്ങളെ ഖണ്ഡിച്ചു കൊണ്ട് ഷിംന ഇപ്പോള്‍ രംഗത്തു വന്നിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സെന്‍കുമാറിന്റെ ആരോപണങ്ങളെ ഷിംന തള്ളിക്കളഞ്ഞിരിക്കുന്നത്. ഷിംനയുടെ ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസം ‘ഒരു മുന്‍ ഡി.ജി.പി ടെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഒന്നു കട്ട് ചെയ്യാവോ… കോവിഡ് 19 വൈറസ് ബാധ തടയുന്ന പ്രവര്‍ത്തനങ്ങളെ അത് വലിയ രീതിയില്‍ സഹായിക്കും.’ എന്ന് ഒരു പോസ്റ്റില്‍ പറഞ്ഞിരുന്നു. പാടില്ലായിരുന്നു. ഒരിക്കലും ഞാനങ്ങനെ പറയാന്‍ പാടില്ലായിരുന്നു. മനുഷ്യര്‍ക്ക് കാര്യവിവരം ഉണ്ടാവുന്നത് വായനയിലൂടെയുമാണെന്നും, വായന സാധ്യമാവണമെങ്കില്‍ ഇന്റര്‍നെറ്റ്…

Read More