അപകടങ്ങൾ പതിവായിട്ടും പെരുമ്പുഴ പാലത്തിൽ തെരുവു വിളക്ക് തെളിയിക്കാൻ നടപടിയില്ല; നടപ്പാതയിൽ വൈദ്യുതി പോസ്റ്റുകൾ കൊണ്ട് നാടക്കാനാവാതെ ജനങ്ങൾ

കാ​ഞ്ഞാ​ണി: ഏ​റെ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന മ​ണ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പെ​രു​ന്പു​ഴ റോ​ഡി​ൽ ഒ​ന്ന​ര മാ​സ​മാ​യി രാ​ത്രി​ക​ളി​ൽ ഒ​രു തെ​രു​വ് വി​ള​ക്ക് പോ​ലും തെ​ളി​യു​ന്നി​ല്ല. റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും കോ​ൾ​പ്പാ​ട​ങ്ങ​ളാ​യി തി​നാ​ൽ രാ​ത്രി​ക​ളി​ൽ റോ​ഡി​ൽ തെ​രു​വ് വി​ള​ക്കു​ക​ൾ പോ​ലും ഇ​ല്ലാ​തെ വ​രു​ന്പോ​ൾ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ശ​ല്യ​വും ഭ​യ​ന്നാ​ണ് ഇ​ത് വ​ഴി​യു​ള്ള രാ​ത്രി​യാ​ത്ര.

പു​ല്ല് മൂ​ടി കി​ട​ക്കു​ന്ന ന​ട​പ്പാ​ത​യി​ലെ വ​ല്ല​തും ചെ​റു​തു​മാ​യ കു​ഴി​ക​ൾ. ക​ഴി​ഞ്ഞ ദി​വ​സം ലോ​റി​ക്ക് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ ന​ട​പ്പാ​ത​യി​ലെ കു​ഴി​യി​ലേ​ക്ക് തെ​ന്നി വീ​ണ് മ​ര​ത്തി​ലി​ടി​ച്ച് മ​റി​ഞ്ഞ് ഓ​ട്ടോ യാ​ത്ര​ക്കാ​രാ​യ ദ​ന്പ​തി​ക​ൾ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.​ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ തെ​ന്നി​യു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളും പ​തി​വാ​ണ്.

ന​ട​പ്പാ​ത​യി​ൽ പ​ല​യി​ട​ങ്ങ​ളി​ൽ കാ​ല​ങ്ങ​ളാ​യി കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ . പെ​രു​ന്പു​ഴ വ​ലി​യ പാ​ല​ത്തി​ലും പ​ടി​ഞ്ഞാ​റെ പാ​ല​ത്തി​ലും ഒ​രു തെ​രു​വ് വി​ള​ക്ക് പോ​ലും സ്ഥാ​പി​ച്ചി​ട്ടി​ല്ല. മ​ണ​ലൂ​ർ, അ​രി​ന്പൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പെ​രു​ന്പു​ഴ റോ​ഡി​നെ ര​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും അ​വ​ഗ​ണി​ക്കു​ക​യാ​ണ്.​

ദി​വ​സേ​ന 140 ബ​സു​ക​ളും ര​ണ്ടാ​യി​രി​ത്തി​ലേ​റെ മ​റ്റു വാ​ഹ​ന​ങ്ങ​ളും ക​ട​ന്ന് പോ​കു​ന്ന ഈ ​റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ​യാ​ണി​ത്. വ​ർ​ഷ​ത്തി​ൽ 6 മാ​സം പോ​ലും തെ​ളി​യാ​ത്ത​തെ​രു​വ് വി​ള​ക്കു​ക​ൾ​ക്ക് പ്ര​തി​മാ​സം ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യാ​ണ് മ​ണ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​ദ്യു​തി ചാ​ർ​ജി​ന്‍റെ പേ​രി​ൽ ന​ൽ​കു​ന്ന​ത്.​

പൊ​തു ഖ​ജ​നാ​വി​ൽ നി​ന്ന് തെ​ളി​യാ​ത്ത​തെ​രു​വ് വി​ള​ക്കു​ക​ൾ​ക്ക് വൈ​ദു​തി ചാ​ർ​ജ ട​ക്കു​ന്ന മ​ണ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നാ​കാ​ട്ടെ തെ​രു​വ് വി​ള​ക്കു​ക​ൾ യ​ഥാ​സ​മ​യം തെ ​ളി യി ​ക്കാ​തെ വീ​ഴ്ച വ​രു​ത്തു​ക യാ​ണ് .ന​ട​പ്പാ​ത​ക​ളി​ലൂ​ടെ കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ന​ട​ക്കാ​നാ​വി​ല്ല. നി​റ​യെ പു​ല്ലും കു​ഴി​ക​ളും കൂ​ട്ടി​യി​ട്ട മാ​ലി​ന്യ​വും വൈ​ദു​തി പോ​സ്റ്റു​ക​ളു​മാ​ണ്.

Related posts