ശരീരം ഒന്ന്, തല രണ്ട്,കൈകള്‍ മൂന്ന്,കാലുകള്‍ രണ്ട് ! അപൂര്‍വ സയാമീസ് ഇരട്ടകള്‍ പിറന്നു…

ഒരു ഉടലില്‍ രണ്ടു തലയും മൂന്നു കൈകളും രണ്ടു കാലുകളുമായി സയാമീസ് ഇരട്ടകളുടെ ജനനം. ഒഡീഷയിലാണ് കുഞ്ഞുങ്ങള്‍ ജനിച്ചത്. സയാമീസ് ഇരട്ടകള്‍ പെണ്‍കുഞ്ഞാണ്. ഞായറാഴ്ച സ്വകാര്യ നഴ്‌സിംഗ് ഹോമിലാണ് കുഞ്ഞുങ്ങളുടെ ജനനം. ജനിച്ച ആദ്യ മണിക്കൂറുകളില്‍ ഇരട്ടക്കുട്ടികളുടെ ആരോഗ്യനില തൃപ്തികരമായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ വ്യത്യാസങ്ങള്‍ വന്നിട്ടുണ്ടെന്നും രണ്ട് കുഞ്ഞുങ്ങളും ഇപ്പോള്‍ ആരോഗ്യവതികളാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. രാജ്നഗറിലെ കനി ഗ്രാമത്തിലുള്ള അംബിക- ഉമാകാന്ത് പരിഡ ദമ്പതികള്‍ക്കാണ് സയാമീസ് ഇരട്ടകള്‍ ജനിച്ചത്. കുട്ടികളുടെ തുടര്‍ ചികിത്സയ്ക്കായി സര്‍ക്കാര്‍ സഹായം നല്‍കണമെന്ന് ഉമാകാന്ത് പറയുന്നു. ഇത്തരത്തില്‍ സയമീസ് ഇരട്ടകള്‍ അപൂര്‍വമായി മാത്രമാണ് ജനിക്കുന്നതെന്ന് ജില്ലാ ആശുപത്രിയില്‍ കുട്ടികളെ ചികിത്സിക്കുന്ന ഡോ. ദേബാശിഷ് സാഹു പറഞ്ഞു. സയാമീസ് ഇരട്ട സഹോദരിമാര്‍ ഒരൊറ്റ ശരീരവും മൂന്ന് കൈകളും രണ്ട് കാലുകളും പങ്കിടുന്നു. അവര്‍ രണ്ട് വായ കൊണ്ട് ഭക്ഷണം കഴിക്കുകയും രണ്ട്…

Read More

രണ്ട് ഉടലിന് ആകെയുള്ളത് രണ്ടു കാല്‍ മാത്രം! ലോകത്തെ അത്ഭുതപ്പെടുത്തി 16കാരികള്‍

കാര്‍മെനും ലുപിതയും ജനിച്ചത് സയാമീസ് ഇരട്ടകളായിട്ടാണ്. ജനിച്ച് മൂന്നാം ദിനം ഇവര്‍ മരിക്കുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ വൈദ്യശാസ്ത്രത്തെയാകെ അമ്പരിപ്പിച്ച് ഇവര്‍ ജീവിച്ചു. കഴിഞ്ഞ ദിവസം 16-ാം ജന്മദിനമാഘോഷിച്ചാണ് ഇരുവരും ലോകത്തെ വിസ്മയിപ്പിച്ചത്. അമേരിക്കയിലെ കണക്ടിക്കട്ടിലുള്ള ന്യൂ മില്‍ഫോര്‍ഡ് സ്വദേശികളായ ഇവരുടെ അരയ്ക്ക് മുകളിലേക്ക് രണ്ട് ശരീരമാണുള്ളത്. എന്നാല്‍ കാലു മുതല്‍ വയറു വരെ ഒറ്റയാള്‍ മാത്രമാണിവര്‍. രണ്ടു പേരുടെയും സ്വഭാവമാകട്ടെ തികച്ചും വ്യത്യസ്തമാണ്. ഇത്തരം സയാമീസ് ഇരട്ടകളെ ഓംഫലോപാഗസ് ട്വിന്‍സ് എന്നാണ് പറയുന്നത്. അതായത് ഇരു പെണ്‍കുട്ടികള്‍ക്കും ഒരു ഹൃദയം, രണ്ട് സെറ്റ് കൈകള്‍, രണ്ട് ശ്വാസകോശം, ഒരു വയര്‍ എന്നിവയാണുള്ളത്. എന്നാല്‍ ഇവര്‍ക്ക് ചില വാരിയെല്ലുകള്‍ പൊതുവായാണുള്ളത്. കൂടാതെ കരള്‍, രക്തചംക്രമണ വ്യവസ്ഥ, ദഹന വ്യവസ്ഥ, പ്രത്യുല്‍പാദന അവയവം എന്നിവ പൊതുവായിട്ടാണുള്ളത്. ഈ പെണ്‍കുട്ടികളുടെ നെഞ്ച്, ഇടുപ്പ് പ്രദേശം, എന്നിവ ഒന്ന് ചേര്‍ന്ന നിലയിലാണുള്ളത്.…

Read More