78കാരന്റെ കഫക്കെട്ട് ചികിത്സിച്ച് ന്യൂമോണിയയാക്കി; ഒടുവില്‍ സംസാര ശേഷിയും പോയി; ഒടുക്കം മറ്റൊരു ഹോസ്പിറ്റലിലേക്ക് രോഗിയെ മാറ്റേണ്ടി വന്നപ്പോള്‍ ബില്ലിട്ടത് ഒന്നേകാല്‍ ലക്ഷം രൂപ; തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയുടെ പകല്‍ക്കൊള്ള ഇങ്ങനെ…

തിരുവനന്തപുരം: ആരോഗ്യരംഗം ഇന്ന് വന്‍ വ്യവസായമായി മാറിക്കൊണ്ടിരിക്കുകയാണ്. ആശുപത്രികളെ ഈ സാഹചര്യത്തില്‍ വ്യവസായ ശാലകളെന്നു തന്നെ വിളിക്കാം. ഉറ്റവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി ഉള്ളതെല്ലാം വിറ്റു പറക്കി ലക്ഷങ്ങള്‍ ബില്ലടയ്ക്കുന്നവര്‍ക്ക് ഒടുവില്‍ കണ്ണീരു മാത്രമായിരിക്കും ഫലം. ഈയൊരവസ്ഥയെ ചൂഷണം ചെയ്യുകയാണ് സ്വകാര്യ ആശുപത്രികള്‍. തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രി ഒരു രോഗിയോട് ചെയ്ത ക്രൂരതയെ കണ്ണില്‍ ചോരയില്ലായ്മയെന്നു തന്നെ വിളിക്കണം. കഫക്കെട്ടിനെത്തുടര്‍ന്നാണ് തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയും മുന്‍ ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസറുമായ ജയപാല്‍ എന്നയാള്‍ തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നത്. എന്നാല്‍ ഇവിടുത്തെ ചികിത്സാപ്പിഴവ് ഇദ്ദേഹത്തിന്റെ കഫക്കെട്ട് ന്യൂമോണിയയാക്കി മാറ്റി. ഒടുവില്‍ നാവ് കുഴഞ്ഞ് സംസാരശേഷിയും നഷ്ടമായി. എല്ലാം കഴിഞ്ഞ് മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റാനായി തയ്യാറായപ്പോള്‍ ബില്ല് കണ്ട് കണ്ണു തള്ളിയിരിക്കുകയാണ് ബന്ദുക്കള്‍. ഒരാഴ്ചയോളം ചികിത്സിച്ച് രോഗിയുടെ അവസ്ഥ ഗുരുതരമാക്കിയതിന് ഒന്നേകാല്‍ ലക്ഷം രൂപയാണ്…

Read More