സ്മാര്‍ട്ട് എക്‌സ്‌ചേഞ്ച് ഉടമ ആനന്ദ് മുങ്ങിയത് കോടികളുമായി; കുറഞ്ഞ നിരക്ക് എന്ന പ്രലോഭത്തില്‍ മയങ്ങി വീണവരില്‍ മലയാളികളും; യുഎഇയിലെ ആറു ബ്രാഞ്ചുകളും പൂട്ടിച്ചു

അബുദാബി:ഉപഭോക്താക്കളെ വഞ്ചിച്ചെന്ന പരാതിയില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള പണമിടപാട് സ്ഥാപനം യുഎഇ സെന്‍ട്രല്‍ ബാങ്ക് പൂട്ടിച്ചു. മലയാളിയായ ആനന്ദിന്റെ ഉടമസ്ഥയിലുള്ള സ്മാര്‍ട്ട് എക്‌സ്‌ചേഞ്ച് എന്ന സ്ഥാപനമാണ് അധികൃതര്‍ പൂട്ടിച്ചത്. അഞ്ചു വര്‍ഷം മുമ്പ് ആരംഭിച്ച ഈ സ്ഥാപനത്തിനു ദുബയില്‍ മൂന്നു ശാഖകളും അബൂദബിയില്‍ രണ്ടും ഷാര്‍ജയില്‍ ഒന്നുമായി യുഎഇയില്‍ ആറു ശാഖകളാണുണ്ടായിരുന്നത്. എന്നാല്‍ കുറേ ദിവസമായി സ്ഥാപനത്തിന്റെ ശാഖകള്‍ അടഞ്ഞു കിടക്കുകയായിരുന്നു. കംപ്യൂട്ടര്‍ സിസ്റ്റം തകരാറായതിനാലാണ് സ്ഥാപനം താല്‍ക്കാലികമായി തുറക്കാത്തത് എന്നാണ് ബ്രാഞ്ചുകളില്‍ നോട്ടീസ് പതിച്ചിരിക്കുന്നത്.സംഭവത്തെ തുടര്‍ന്ന് സെന്‍ട്രല്‍ ബാങ്കും നീതിന്യായ വകുപ്പും ചേര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വളരെ കുറഞ്ഞ നിരക്കില്‍ നാട്ടിലേക്ക് പണം അയക്കാനുള്ള വാഗ്ദാനം നല്‍കിയായിരുന്നു ആനന്ദിന്റെ തുടക്കം. അതുകൊണ്ടു തന്നെ നിരവധി മലയാളികള്‍ ഇതിലേക്ക് ആകൃഷ്ടരായി. നിരവധി പ്രവാസികള്‍ പേര്‍ ഈ സ്ഥാപനം വഴി നാട്ടിലേക്ക് പണം അയച്ചിട്ടും ലഭിക്കാത്തതിനെ തുടര്‍ന്ന് പരാതി നല്‍കിയതിനെ…

Read More