ഇനി വണ്ടി ഞാന്‍ ഓടിക്കാം ! ഓടിക്കൊണ്ടിരുന്ന കാറിന്റെ സ്റ്റിയറിംഗില്‍ കയറി വിഷപ്പാമ്പ്; പിന്നീട് നടന്നത് ഇങ്ങനെ…

പുതുക്കാട്: ബിജെപി മണ്ഡലം പ്രസിഡന്റുമാര്‍ സഞ്ചരിച്ചിരുന്ന കാറില്‍ പാന്പിനെ കണ്ടതു പരിഭ്രാന്തി പരത്തി. നിയുക്ത മണ്ഡലം പ്രസിഡന്റുമാരായ അരുണ്‍ പന്തല്ലൂര്‍, എ.ജി. രാജേഷ് എന്നിവര്‍ സഞ്ചരിച്ച കാറിലാണു പാന്പിനെ കണ്ടത്. പുതുക്കാട് സിഗ്‌നലില്‍ വച്ചാണ് കാറിന്റെ മീറ്റര്‍ ബോര്‍ഡില്‍ പാന്പിനെ കണ്ടത്. സ്റ്റിയറിംഗിലേക്കു പാന്പ് വന്നതോടെ ഇരുവരും കാര്‍ നിര്‍ത്തി പുറത്തേക്കിറങ്ങി. പിന്നീട് ഡാഷ് ബോര്‍ഡിനുള്ളിലേക്കു പാന്പ് കടന്നതോടെ ഇവര്‍ ആന്പല്ലൂരിലെ സര്‍വീസ് സെന്ററില്‍ കാര്‍ എത്തിക്കുകയായിരുന്നു. വനംവകുപ്പിന്റെ പാന്പ് പിടിത്തക്കാരനെ വിളിച്ചു വരുത്തി കാര്‍ പരിശോധിച്ചെങ്കിലും ഡാഷ് ബോര്‍ഡിനുള്ളില്‍ അകപ്പെട്ട പാന്പിനെ പിടികൂടാന്‍ കഴിഞ്ഞില്ല. പിന്നീട് കാര്‍ പേരാന്പ്രയിലെ വര്‍ക്ക്ഷോപ്പില്‍ എത്തിച്ച് ഡാഷ് ബോര്‍ഡ് അഴിച്ചുമാറ്റുകയായിരുന്നു.

Read More