ഇങ്ങനെയും ചിലര്‍ ഈ ലോകത്ത് ജീവിക്കുന്നുണ്ട് ! എച്ച്‌ഐവി പോസിറ്റീവായ 45 കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന സോളമന്‍ രാജ് കരുണയുടെ ആള്‍രൂപം

വിവാഹം കഴിഞ്ഞ് എട്ടു വര്‍ഷമായിട്ടും കുട്ടികളുണ്ടാകാഞ്ഞതിനെത്തുടര്‍ന്നാണ് ഹൈദരാബാദ് സ്വദേശി സോളമന്‍ രാജും ഭാര്യയും ഒരു കുട്ടിയെ ദത്തെടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്. 1992ലായിരുന്നു വിവാഹം. അതിനുശേഷം ചെന്നൈയിലേക്ക് താമസം മാറ്റി. അതുപക്ഷെ, ഒരിക്കലും ഒരു ‘ബേബി ഷോപ്പിങ്ങ്’ ആയിരിക്കില്ലെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. താമസിക്കാന്‍ വീടില്ലാത്ത, വീടും കരുതലും ആവശ്യമുള്ള ഒരു കുഞ്ഞിനെയാവും ദത്തെടുക്കുന്നത് എന്നും ഇരുവരും തീരുമാനിച്ചു. അങ്ങനെയാണ് എച്ച്‌ഐവി ബാധിതരായ കുഞ്ഞിനെ ദത്തെടുക്കാം എന്ന് സോളമന്‍ ചിന്തിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പല്ലേ, എച്ച് ഐ വി-യെ കുറിച്ച് ഒരുപാട് അഭ്യൂഹങ്ങള്‍ ഉണ്ടായ സമയമായിരുന്നു അത്. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞതോടെ സോളമനും ഭാര്യയ്ക്കും കുട്ടികള്‍ ജനിച്ചു. അതുകൊണ്ട് തന്നെ ദത്തെടുക്കുക എന്നത് ഇരുവരും താല്‍ക്കാലികമായി മറന്നു. പക്ഷെ, ആ കുഞ്ഞുങ്ങള്‍ക്കായി താന്‍ ഒന്നും ചെയ്തില്ലല്ലോ എന്ന കുറ്റബോധം അയാളെ അലട്ടിക്കൊണ്ടിരുന്നു. അങ്ങനെ, സോളമന്‍ സാമൂഹിക സേവനത്തില്‍ സജീവമായി. അങ്ങനെയിരിക്കെ,…

Read More