ബോണികപൂര്‍ കേസു കൊടുത്തതോടെ പേടിച്ച് വിറച്ച് പ്രിയ കുട്ടൂസ് ! എല്ലാം പ്രേക്ഷകര്‍ക്ക് വിട്ടുകൊടുത്ത് നടിയുടെ മലക്കം മറിച്ചില്‍; വിവാദത്തെക്കുറിച്ച് നടി ഇപ്പോള്‍ പറയുന്നതിങ്ങനെ…

പുതിയ ചിത്രം ശ്രീദേവി ബംഗ്ലാവിന്റ കാര്യത്തില്‍ നിലപാട് മാറ്റി പ്രിയ വാര്യര്‍. ചിത്രത്തിന്റെ ട്രെയിലറിനെതിരേ കേസുള്‍പ്പെടെ വന്നതോടെയാണ് ശ്രീദേവിയെന്നത് കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും മരിച്ച നടി ശ്രീദേവിയുടെ കഥയല്ലെന്നും നടി മലക്കം മറിഞ്ഞത്. എന്നാല്‍ നടി നേരത്തേ ഇങ്ങനെ അല്ലായിരുന്നു പറഞ്ഞത്. ഈ ചിത്രത്തില്‍ താന്‍ ദേശീയ അവാര്‍ഡ് അടക്കം നേടിയ ഒരു സൂപ്പര്‍താര നായികയെയാണ് അവതരിപ്പിക്കുന്നതെന്നായിരുന്നു പ്രിയ കുട്ടൂസിന്റെ ഗീര്‍വാണം. ഈ ചിത്രത്തിലെ നായിക ഒരു പ്രമുഖ നടിയായാണ് വരുന്നതെന്നു സംവിധായകനും പറഞ്ഞ് സംവിധായകനും ആഞ്ഞു തള്ളിയിരുന്നു. ഒരു മിനിട്ട് 49 സെക്കന്‍ഡ് ഉള്ള ട്രെയിലറില്‍ കാണുന്നതും എകാന്ത ജീവിതം നയിക്കുന്ന ഒരു സെലിബ്രിറ്റിയെയാണ്. കൂടാതെ ഈ നായിക ബാത്ത് ടബ്ബില്‍ മരിച്ചു കിടക്കുന്ന ദൃശ്യങ്ങളും ട്രെയിലറില്‍ ഉണ്ട്. ബാത്ത് ടബ്ബില്‍ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു ശ്രീദേവിയേയും കണ്ടെത്തിയത്. ഇതോടെയാണ് ചിത്രത്തില്‍ പറയുന്നത് ശ്രീദേവിയുടെ കഥയാണെന്ന്…

Read More