ശ്രീരാമനെയും ഇന്ത്യ അടിച്ചു മാറ്റിയെന്ന് നേപ്പാള്‍ പ്രധാനമന്ത്രി ! ശ്രീരാമന്‍ നേപ്പാളിലെ രാജാവായിരുന്നുവെന്ന അവകാശവാദവുമായി കെ.പി ശര്‍മ ഒലി…

ശ്രീരാമനെ ഇന്ത്യ തങ്ങളില്‍ നിന്ന് കവര്‍ന്നെടുത്തതെന്ന ആരോപണവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി. ഉത്തര്‍പ്രദേശിലെ ഫൈസാബാദിലെ അയോധ്യയില്‍ രാമരാജ്യം സൃഷ്ടിച്ചു കൊണ്ടാണ് ഇന്ത്യ ശ്രീരാമനെ സ്വന്തമാക്കിയതെന്നും നേപ്പാളിലെ ഒരിടത്തു നിന്നുമാണ് രാമന്‍ വന്നതെന്നും ഒലി പറഞ്ഞു. വാത്മീകി രാമായണത്തെ നേപ്പാളിയിലേക്ക് വിവര്‍ത്തനം ചെയ്ത കവി ഭാനുഭക്ത ആചാര്യയുടെ 206-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഒലി. ബിഹാറുമായി അതിര്‍ത്തി പങ്കിടുന്ന പട്ടണമായ ബിര്‍ഗഞ്ചിന് പടിഞ്ഞാറ് ഭാഗമായിരുന്നു അയോധ്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ കാണിച്ചത് സാംസ്‌കാരിക വഞ്ചനയാണെന്നും ഒലി വ്യക്തമാക്കി. ഇന്നത്തെ അയോധ്യയില്‍ നിന്ന്, വിവാഹത്തിനായി രാമന്‍ നേപ്പാളിലേക്ക് വരാന്‍ യാതൊരു സാധ്യതയുമില്ലെന്നും കെ.പി.ശര്‍മ ഒലി പറഞ്ഞു.”ഇന്ത്യ വസ്തുതകളെ വളച്ചൊടിച്ചതിനാല്‍ നാം സാംസ്‌കാരികമായി വഞ്ചിക്കപ്പെട്ടു. ഒരു ഇന്ത്യന്‍ രാജകുമാരനും സീതയെ വിവാഹം കഴിച്ച് നല്‍കിയിട്ടില്ല,” അദ്ദേഹം പറഞ്ഞു. യുപിയിലെ ഫൈസാബാദ് ജില്ലയിലെ അയോധ്യ ഇന്ത്യയുടെ പിന്നീടുള്ള സൃഷ്ടിയാണെന്നും…

Read More