ശ്രീരാമനെയും ഇന്ത്യ അടിച്ചു മാറ്റിയെന്ന് നേപ്പാള്‍ പ്രധാനമന്ത്രി ! ശ്രീരാമന്‍ നേപ്പാളിലെ രാജാവായിരുന്നുവെന്ന അവകാശവാദവുമായി കെ.പി ശര്‍മ ഒലി…

ശ്രീരാമനെ ഇന്ത്യ തങ്ങളില്‍ നിന്ന് കവര്‍ന്നെടുത്തതെന്ന ആരോപണവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി. ഉത്തര്‍പ്രദേശിലെ ഫൈസാബാദിലെ അയോധ്യയില്‍ രാമരാജ്യം സൃഷ്ടിച്ചു കൊണ്ടാണ് ഇന്ത്യ ശ്രീരാമനെ സ്വന്തമാക്കിയതെന്നും നേപ്പാളിലെ ഒരിടത്തു നിന്നുമാണ് രാമന്‍ വന്നതെന്നും ഒലി പറഞ്ഞു. വാത്മീകി രാമായണത്തെ നേപ്പാളിയിലേക്ക് വിവര്‍ത്തനം ചെയ്ത കവി ഭാനുഭക്ത ആചാര്യയുടെ 206-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഒലി. ബിഹാറുമായി അതിര്‍ത്തി പങ്കിടുന്ന പട്ടണമായ ബിര്‍ഗഞ്ചിന് പടിഞ്ഞാറ് ഭാഗമായിരുന്നു അയോധ്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ കാണിച്ചത് സാംസ്‌കാരിക വഞ്ചനയാണെന്നും ഒലി വ്യക്തമാക്കി. ഇന്നത്തെ അയോധ്യയില്‍ നിന്ന്, വിവാഹത്തിനായി രാമന്‍ നേപ്പാളിലേക്ക് വരാന്‍ യാതൊരു സാധ്യതയുമില്ലെന്നും കെ.പി.ശര്‍മ ഒലി പറഞ്ഞു.”ഇന്ത്യ വസ്തുതകളെ വളച്ചൊടിച്ചതിനാല്‍ നാം സാംസ്‌കാരികമായി വഞ്ചിക്കപ്പെട്ടു. ഒരു ഇന്ത്യന്‍ രാജകുമാരനും സീതയെ വിവാഹം കഴിച്ച് നല്‍കിയിട്ടില്ല,” അദ്ദേഹം പറഞ്ഞു. യുപിയിലെ ഫൈസാബാദ് ജില്ലയിലെ അയോധ്യ ഇന്ത്യയുടെ പിന്നീടുള്ള സൃഷ്ടിയാണെന്നും…

Read More

ഒലിയോട് രാജിവച്ചൊഴിയാന്‍ പറഞ്ഞ് പാര്‍ട്ടി ! പ്രധാനമന്ത്രി പദം നഷ്ടമാകാതിരിക്കാന്‍ നാറിയ കളിയുമായി ഒലിയും; ചൈനയ്ക്ക് അടിമപ്പെട്ട് ഇന്ത്യയ്ക്ക് ദ്രോഹം ചെയ്യുന്ന പ്രധാനമന്ത്രിയുടെ പണിപൂട്ടുന്നു…

ഒരു വശത്ത് പാക്കിസ്ഥാനും മറുവശത്ത് ചൈനയും ഇന്ത്യയ്ക്ക് തലവേദനയാകുമ്പോഴാണ് അവസരം മുതലാക്കി ഞാഞ്ഞൂലിന്റെ തലപൊക്കല്‍ പോലെ നേപ്പാള്‍ ഇന്ത്യയെ ചൊറിഞ്ഞത്. രാജ്യത്ത് കോവിഡ് പടരുമ്പോഴും ചൈനയുടെ അടിമയായ നേപ്പാള്‍ പ്രധാനമന്ത്രി കെ. പി ശര്‍മ ഒലി ഭൂപട മാറ്റി വരയ്ക്കുന്ന പണിയിലായിരുന്നു. എന്നാല്‍ ഭൂപടം വരയ്ക്കാന്‍ കാട്ടിയ ആവേശം ഒലിയുടെ പ്രധാനമന്ത്രി പദം തെറിപ്പിച്ചേക്കാവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. രാജി വെച്ചൊഴിയാന്‍ ഒലിക്ക് പാര്‍ട്ടി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. എന്നാല്‍ അധികാരം നഷ്ടമാവാതിരിക്കാന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവെച്ച് ഒലി ജനാധിപത്യത്തെ തന്നെ കശാപ്പ് ചെയ്തിരിക്കുകയാണ്. നിലനില്‍പ്പിനായി ജനാധിപത്യത്തെ തന്നെ അട്ടി മറിക്കാന്‍ തുനിഞ്ഞിരിക്കുകയാണ് ഒലി. പാര്‍ട്ടിയില്‍ നിന്നും രാജി വയ്ക്കാനുള്ള നിര്‍ദ്ദേശം വന്നതിന് തൊട്ടുപിന്നാലെ പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവെച്ചാണ് ഒലി നാറിയ കളിയ്ക്കു തുനിഞ്ഞിറങ്ങിയിരിക്കുന്നത്.ഒലിയുടെ ഈ തീരുമാനം വന്‍ വിമര്‍ശനങ്ങള്‍ക്കാണ് വഴി തെളിച്ചിരിക്കുന്നത്. ഇതോടെ സ്വന്തം പാര്‍ട്ടിക്കകത്ത്…

Read More