മേ​പ്പ​ടി​യാ​ന്‍ വേ​ണ്ടി വേ​ണ്ടി 56 സെ​ന്റ് സ്ഥ​ല​വും വീ​ടും പ​ണ​യ​പ്പെ​ടു​ത്തി ! ക​ട​ന്നു പോ​യ പ്ര​തി​സ​ന്ധി​ക​ള്‍ തു​റ​ന്നു പ​റ​ഞ്ഞ് ഉ​ണ്ണി മു​കു​ന്ദ​ന്‍

മ​ല​യാ​ള സി​നി​മ​യി​ലെ ജ​ന​പ്രി​യ യു​വ​ന​ട​ന്മാ​രി​ല്‍ മു​ന്‍​നി​ര​യി​ലാ​ണ് ഉ​ണ്ണി മു​കു​ന്ദ​ന്റെ സ്ഥാ​നം. സി​നി​മ​യി​ല്‍ നാ​യ​ക​ന്‍ ആ​യി​ട്ടാ​യി​രു​ന്നു തു​ട​ക്ക​മെ​ങ്കി​ലും സ​ഹ​ന​ട​നാ​യും വി​ല്ല​നാ​യു​മെ​ല്ലാം വി​വി​ധ തെ​ന്നി​ന്ത്യ​ന്‍ ഭാ​ഷ​ക​ളി​ല്‍ ഉ​ണ്ണി മു​കു​ന്ദ​ന്‍ തി​ള​ങ്ങി​യി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ മ​ല​യാ​ള സി​നി​മ​യി​ലെ യു​വ താ​ര​ങ്ങ​ളി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് ന​ട​ന്‍ ഉ​ണ്ണി മു​കു​ന്ദ​ന്‍. മ​സി​ല്‍ അ​ളി​യ​ന്‍ എ​ന്ന ആ​രാ​ധ​ക​രും സ​ഹ​താ​ര​ങ്ങ​ളും വി​ളി​ക്കു​ന്ന ഉ​ണ്ണി​ക്ക് മ​ല്ലു​സിം​ഗ് എ​ന്ന ചി​ത്ര​മാ​ണ് ക​രി​യ​റി​ല്‍ ഒ​രു വ​ഴി​ത്തി​രി​വാ​യ​ത്. ആ ​ചി​ത്ര​ത്തി​ന്റെ വി​ജ​യ​ത്തി​ന് ശേ​ഷം യു​വ​നാ​യ​ക​ന്‍​മാ​രി​ല്‍ മു​ന്‍ നി​ര​യി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു ഉ​ണ്ണി. വ​ര്‍​ഷ​ങ്ങ​ളു​ടെ ക​ഠി​നാ​ധ്വാ​നം കൊ​ണ്ടാ​ണ് താ​രം ഇ​ന്ന് മ​ല​യാ​ള സി​നി​മ​യി​ല്‍ സ്വ​ന്ത​മാ​യ ഒ​രു സ്ഥാ​നം നേ​ടി​യെ​ടു​ത്ത​ത്. ന​ട​ന്‍ എ​ന്ന​തി​നു​പു​റ​മേ ഇ​പ്പോ​ള്‍ ഒ​രു നി​ര്‍​മാ​താ​വ് കൂ​ടി​യാ​ണ് താ​രം. മേ​പ്പ​ടി​യാ​ന്‍ എ​ന്ന സി​നി​മ​യു​ടെ​യാ​യി​രു​ന്നു താ​രം ആ​ദ്യ​മാ​യി നി​ര്‍​മാ​താ​വാ​യ​ത്. ഈ ​വ​ര്‍​ഷ​ത്തെ ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​ത്തി​ല്‍ മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്‌​കാ​രം മേ​പ്പ​ടി​യാ​നി​ലൂ​ടെ വി​ഷ്ണു മോ​ഹ​ന് ല​ഭി​ച്ചി​രു​ന്നു.…

Read More

പ്രളയകാലത്ത് കേരളത്തെ രക്ഷിച്ച ‘ഫിഷര്‍മാന്‍’ ഇന്ന് കിടപ്പാടം വിട്ട് നെട്ടോട്ടമോടുന്നു ! മഴയും കടലാക്രമണവും കനത്തതോടെ കടപ്പുറത്തു നിന്ന് പാലായനം ചെയ്തത് നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍

തിരുവനന്തപുരം: പ്രളയ സമയത്ത് കേരളത്തിന്റെ രക്ഷകരായ മത്സ്യത്തൊഴിലാളികള്‍ ഇപ്പോള്‍ കിടപ്പാടം വിട്ട് നെട്ടോട്ടമോടുകയാണ്. മഴയും ചുഴലിക്കാറ്റും ട്രോളിംഗ് നിരോധനവും ഒന്നിച്ചെത്തിയതാണ് കേരളത്തിന്റെ രക്ഷകര്‍ക്ക് ദോഷകരമായി ഭവിച്ചത്. തീരദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായതോടെ എവിടെ തലചായ്ക്കുമെന്നു പോലും പലര്‍ക്കും നിശ്ചയമില്ല. കേരളത്തെ ഒന്നടങ്കം പ്രളയം വിഴുങ്ങിയതോടെ രക്ഷാകരം നീട്ടിയെത്തിയത് മല്‍സ്യത്തൊഴിലാളികള്‍ ആയിരുന്നു. കേടുപാടുകളും ബുദ്ധിമുട്ടും നോക്കാതെ വള്ളവുമായി അവര്‍ രംഗത്തിറങ്ങി. ഇതോടെ ആയിരങ്ങളാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്. എന്നാല്‍ മഴയും ട്രോളിങ് നിരോധനവും ആയതോടെ കേരളത്തിന്റെ സൈന്യമെന്ന് എല്ലാവരും വിളിച്ച മല്‍സ്യത്തൊഴിലാളികളുടെ കാര്യം കഷ്ടത്തിലായി. കടല്‍ക്ഷോഭം കനത്തതോടെ തെങ്ങുകള്‍ കടപുഴകുന്നത് തീരത്തെ പതിവു കാഴ്ചയാണ്. മലപ്പുറത്ത് മാത്രം 100ന് അടുത്ത് വീടുകളില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞുപോയി. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള തീരങ്ങളില്‍ ഇതാണ് അവസ്ഥ. ഒരു കൈ സഹായമില്ലാതെ കേരളത്തിന്റെ സൈന്യത്തിന് രക്ഷപെടാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ഈ…

Read More