അനന്തപുരിയെ ആവേശത്തിലാഴ്ത്താന്‍ സണ്ണിയെത്തുന്നു; ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഡാന്‍സ് ബിനാലെയില്‍ സണ്ണി ലിയോണിനൊപ്പം ചുവടു വയ്ക്കുന്നത് ഷംനാ കാസിം അടക്കം 250ധികം നര്‍ത്തകര്‍…

തിരുവനന്തപുരം: നൃത്തച്ചുവടുകളുമായി തലസ്ഥാന നഗരിയെ ഇളക്കിമറിക്കാന്‍ ബോളിവുഡിലെ മാദകറാണി സണ്ണി ലിയോണ്‍ എത്തുന്നു. മെയ് 26ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ദ ഇന്ത്യന്‍ ഡാന്‍സ് ബിനാലെ 2 കെ18′ എന്ന ഡാന്‍സ് ഷോയില്‍ പങ്കെടുക്കാനാണ് ആരാധകരുടെ സ്വന്തം സണ്ണി ചേച്ചി എത്തുന്നത്. ഒന്നിനു പുറകെ ഒന്നായി 35 ലധികം നൃത്തരൂപങ്ങള്‍ എത്തുന്ന മൂന്നു മണിക്കൂര്‍ നൃത്ത മാരത്തോണില്‍ സണ്ണി ലിയോണ്‍ കാഴ്ച്ചക്കാരില്‍ ആവേശം പകരും. ഏഷ്യയില്‍ തന്നെ ആദ്യമാണ് ഇത്തരമൊരു സംരംഭമെന്ന് പരിപാടിയുടെ ക്രിയേറ്റീവ് ഡയറക്ടറും സംവിധായകനുമായ ഡാഡു ഓഷ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈകിട്ട് ഏഴിനാണ് പരിപാടി ആരംഭിക്കുന്നത്. സണ്ണി ലിയോണിനൊപ്പം, ഷംന കാസിം, പാരീസ് ലക്ഷ്മി തുടങ്ങി 250ലധികം നര്‍ത്തകര്‍ അണിനിരക്കും. അന്തര്‍ദേശീയവും, ദേശീയവുമായ നൃത്തകലാ രൂപങ്ങള്‍ മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി അരങ്ങേറും. ഓണ്‍ലൈനായും, നിശ്ചിത കേന്ദ്രങ്ങളിലൂടെയും ആയിരിക്കും ടിക്കറ്റ് വില്പന. 600 രൂപ മുതല്‍…

Read More