മഞ്ചേശ്വരത്തെ ലീഗിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കുമോ? കെ. സുരേന്ദ്രന്റെ എംഎല്‍എ മോഹം വീണ്ടും പൂവണിയാന്‍ സാധ്യത, കേരളത്തില്‍ ബിജെപി രണ്ടാം സീറ്റ് ഉറപ്പിക്കുമെന്ന പ്രതീക്ഷയില്‍ അണികള്‍, ലീഗിന് ചങ്കിടിപ്പ്

നേമത്തിന് പിന്നാലെ മഞ്ചേശ്വരത്തും താമര വിരിയുമോ? ബിജെപി അണികള്‍ പ്രതീക്ഷയിലാണ്. മഞ്ചേശ്വത്ത് നിസാര വോട്ടുകള്‍ക്ക് തോറ്റ ബിജെപി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഈ കേസില്‍ കോടതി വിധി അനുകൂലമാകുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷ. മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നിരുന്നുവെന്നാണ് സുരേന്ദ്രന്‍ വാദിക്കുന്നത്. മണ്ഡലത്തിലെ വിവിധ സ്കൂളുകളില്‍ ബൂത്തുകളില്‍ വിദേശത്തുള്ള 298 പേരുടെ കള്ള വോട്ടുചെയ്തുവെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണ് പരാജയപ്പെട്ട സ്ഥാനാര്‍ത്ഥി കെസുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. 298 പേര്‍ മരിച്ചവരോ ഗള്‍ഫില്‍ ജോലി ചെയ്യുന്നവരോ ആണ്. ഇവരാരും തെരഞ്ഞെടുപ്പ് ദിനം മഞ്ചേശ്വരത്ത് ഉണ്ടായിരുന്നില്ലെന്നാണ് സുരേന്ദ്രന്റെ വാദം. ഇതുറപ്പിക്കാനാണ് ഇവര്‍ക്ക് കോടതി നോട്ടീസ് അയക്കുന്നത്. ഹര്‍ജിയില്‍ 298 പേര്‍ക്ക് സമന്‍സ് അയക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. കള്ളവോട്ടുചെയ്തുവെന്ന് ആരോപിക്കപ്പെട്ടവര്‍ക്കാണ് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്. 24 ബൂത്ത് ലെവല്‍…

Read More