ഇനിയും വച്ചു താമസിപ്പിക്കാനാവില്ല ! ഇനിയും താമസിച്ചാല്‍ അത് മേജര്‍ സര്‍ജറിയിലേക്ക് പോകുമെന്ന് മേഘ്‌ന വിന്‍സെന്റ്…

മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊരാളാണ് മേഘ്‌ന വിന്‍സെന്റ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ചന്ദനമഴ എന്ന സീരിയിലൂടെ ആയിരുന്നു നടി ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. മേഘ്‌ന വിന്‍സെന്റ് എന്നതിനേക്കാള്‍ ചന്ദനമഴയിലെ അമൃതയെന്ന് പറയുന്നതാകും കുടുംബപ്രേക്ഷകര്‍ക്ക് മേഘ്‌നയെ മനസിലാക്കാന്‍ കുറച്ച് കൂടി എളുപ്പം. ചന്ദനമഴയില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ വിവാഹിതയായി മേഘ്ന വിവാഹത്തിന് പിന്നാലെ അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തിരുന്നു. അതേ സമയം നടിയുടെ ദാമ്പത്യ ജീവിതം അധികം നീണ്ടു നിന്നിരുന്നില്ല. പെട്ടെന്ന് തന്നെ താരം വിവാഹ മോചിതയാവുകയും ചെയ്തിരുന്നു. വിവാഹ മോചനത്തിന് ശേഷം വീണ്ടും അഭിനയ രംഗത്തേക്ക് നടി തിരിച്ച് എത്തിയിരുന്നു. സീ കേരളം ചാനലിലെ മിസിസ് ഹിറ്റ്‌ലര്‍ എന്ന പരമ്പരയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കുടുംബത്തെ കുറിച്ച് നടി മനസ് തുറന്നിരുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട വച്ചിയമ്മയുടെ അസുഖത്തെ കുറിച്ച് ആയിരുന്നു…

Read More

ലോകത്തിലെ ഏറ്റവും ഭാരമേറിയ പുരുഷന്‍ എന്ന ബഹുമതി ഉപേക്ഷിക്കാന്‍ റെഡിയായി ഫ്രാങ്കോ; ഇതിനായി ഫ്രാങ്കോയെ പ്രേരിപ്പിച്ച കാരണങ്ങള്‍ ഇവയൊക്കെയാണ്

യുവാന്‍ പെഡ്രോ ഫ്രാങ്കോ എന്ന മെക്‌സിക്കോക്കാരന്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയത് ലോകത്തെ ഏറ്റവും ഭാരമേറിയ മനുഷ്യനായതു കൊണ്ടാണ്. തന്റെ പ്രശസ്തിയ്ക്കു കാരണമായ തടി ഇനി വേണ്ടയെന്നാണ് ഇയാളുടെ പുതിയ തീരുമാനം. തുടര്‍ന്ന് ഗ്യാസ്ട്രിക് ബൈപാസ് സര്‍ജറിയിലൂടെ തടി കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഫ്രാങ്കോ ഇപ്പോള്‍. ശസ്ത്രക്രിയയ്ക്കു തയ്യാറെടുക്കുന്നതിന്റെ മുന്നോടിയായി 175 കിലോ കുറയ്ക്കാനുള്ള നടപടികള്‍ ഇദ്ദേഹം തുടങ്ങിക്കഴിഞ്ഞു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമുള്ള ഡയറ്റോടെയാണ് ഫ്രാങ്കോ ഓപ്പറേഷനായി തയ്യാറെടുക്കുന്നത്. 32കാരനായ ഫ്രാങ്കോയ്ക്ക് ഇപ്പോള്‍ 595 കിലോ ഭാരമുണ്ട്. 175 കിലോ കുറച്ചാല്‍ മാത്രമേ ശസ്ത്രക്രിയ സാധ്യമാകുകയുള്ളൂ എന്നു ഡോക്ടര്‍മാര്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് ഫ്രാങ്കോ തടികുറയ്ക്കാനുള്ള ഡയറ്റിലേര്‍പ്പെട്ടത്. കഴിഞ്ഞ ആറു വര്‍ഷമായി തടികാരണം എഴുന്നേല്‍ക്കാന്‍ സാധിക്കാതെ കിടപ്പിലായിരുന്നു ഫ്രാങ്കോ. പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് ഇദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍. അമിതവണ്ണം മൂലം സ്വന്തം കാര്യം പോലും…

Read More