അമിത വണ്ണമുള്ളവരില്‍ കോവിഡ് മൂന്നിരട്ടി ഗുരുതരമാകും ! പുതിയ വിവരങ്ങള്‍ ഇങ്ങനെ…

അമിത വണ്ണമുള്ളവരില്‍ കോവിഡ് ബാധ മൂന്നിരട്ടിയോളം ഗുരുതരമാകുമെന്ന് യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പൊണ്ണത്തടിയുള്ളവരില്‍ കൊവിഡ് രോഗബാധ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയേക്കാമെന്നാണ് യുഎഇ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നത്. രോഗത്തിന്റെ കാഠിന്യം അമിതവണ്ണമുള്ളവരില്‍ മൂന്നിരട്ടിയോളമാവാനാണ് സാധ്യതയെന്ന് ആരോഗ്യ വിദ്യാഭ്യാസ പ്രമോഷന്‍ ഡയറക്ടര്‍ ഡോ.ഫാദില മുഹമ്മദ് ഷെരീഫ് പറഞ്ഞു. ഇത്തരക്കാരുടെ ശ്വാസകോശത്തിന് ശേഷിക്കുറവുണ്ടാകുകയും അതു മൂലം ശ്വാസതടസ്സം അനുഭവപ്പെടാനുമുള്ള സാധ്യതയുണ്ട്. രോഗപ്രതിരോധശേഷിയും ഇത്തരക്കാരില്‍ കുറവായിരിക്കും. അതുകൊണ്ടുതന്നെ ന്യൂമോണിയപോലുള്ള രോഗങ്ങള്‍ പിടിപെടാനും സാധ്യത കൂടുതലാണ്. അതോടെ കോവിഡ് വൈറസ് ബാധ ഗുരുതരമാകും. ഇത്തരക്കാര്‍ക്ക് നീണ്ടകാലത്തെ ആശുപത്രിവാസവും തുടര്‍ചികിത്സകളും വേണ്ടിവരുമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Read More

പൊണ്ണത്തടിക്കാരുടെ ഹൃദയം പണിമുടക്കാന്‍ സാധ്യതയേറെ ! വ്യായാമം ചെയ്തിട്ടും കാര്യമില്ല; ഇങ്ങനെയൊരു പഠനം ലോകത്താദ്യം…

അമിതവണ്ണം ഉണ്ടായാലും വ്യായാമത്തിലൂടെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നു കരുതുന്നവരാണ് അധികവും. എന്നാല്‍ ശാരീരിക അധ്വാനം കൊണ്ടുമാത്രം അമിതവണ്ണം മൂലമുള്ള ഹൃദ്രോഗ പ്രശ്നങ്ങളെ അകറ്റാനാകില്ലെന്നാണ് പുതിയ പഠനം പറയുന്നത്. അമിതവണ്ണം ഉണ്ടായിരിക്കെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ഒരാള്‍ക്കാകില്ലെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. സ്പെയിനിലെ യൂറോപ്യന്‍ സര്‍വകലാശാലയിലെ ഡോ. അലജാന്ദ്രോയും സംഘവുമാണ് പഠനം നടത്തിയത്. അമിത ശരീരഭാരം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സ്ഥിരമായി വ്യായാമം ചെയ്യുന്നത് വഴി കഴിയില്ലെന്ന് ചൂണ്ടിക്കാട്ടാന്‍ രാജ്യവ്യാപകമായി നടത്തിയ ആദ്യ പഠനമാണ് ഇതെന്നാണ് സംഘം അവകാശപ്പെടുന്നത്. അമിതഭാരം, പൊണ്ണത്തടി എന്നീ പ്രശ്നങ്ങള്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് സ്ഥിരവ്യായാമം കൊണ്ട് തടയിടാമെന്ന ധാരണയെ ആദ്യമായി തള്ളിക്കളയുകയാണ് പഠനം. വ്യായാമം, ശരീരഭാരം, ഹൃദയാരോഗ്യം എന്നിവ തമ്മിലുള്ള ബന്ധം വിശദീകരിക്കുന്നതാണ് പഠനം. 42 വയസ് പ്രായമുള്ള അഞ്ച് ലക്ഷത്തിലധികം ആളുകളിലാണ് പഠനം നടത്തിയത്. സ്വാഭാവിക ശരീരഭാരം, അമിതഭാരം എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി പഠനത്തില്‍ പങ്കെടുത്തവരെ…

Read More

ഒരു ചബ്ബി പെണ്‍കുട്ടിയായിരുന്നു പണ്ട് ! ആളുകള്‍ പറയുന്നു നടിയാകാന്‍ വേണ്ടിയാണ് വണ്ണം കുറച്ചതെന്ന്; എന്നാല്‍ സത്യവസ്ഥ അതല്ലെന്നു വ്യക്തമാക്കി കല്യാണി…

മലയാള സിനിമയിലെ പുതിയ നായികയാണ് പ്രിയദര്‍ശന്‍-ലിസി ദമ്പതികളുടെ മകള്‍ കല്യാണി. തെലുങ്കിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച് താരം അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു കല്യാണിയുടെ മലയാള അരങ്ങേറ്റം. ചിത്രം വന്‍വിജയമായി പ്രദര്‍ശനം തുടരുകയാണ്. പിതാവ് പ്രിയദര്‍ശന്റെ ബ്രഹ്മാണ്ഡ ചരിത്ര സിനിമയായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും സുപ്രധാന വേഷത്തില്‍ കല്യാണി എത്തുന്നുണ്ട്. മരക്കാര്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് അനൂപ് സത്യന്‍ ചിത്രമായ വരനെ ആവശ്യമുണ്ട് സിനിമയില്‍ കല്യാണി എത്തിയത്. ഇപ്പോള്‍ മെലിഞ്ഞ് സ്ലിം ബ്യൂട്ടിയാണെങ്കിലും പണ്ട് താനൊരു തടിച്ചിയായിരുന്നുവെന്ന് കല്യാണി പറയുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കല്യാണി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ” ഞാന്‍ ആദ്യം ഒരു ചബ്ബി പെണ്‍കുട്ടിയായിരുന്നു. ആദ്യമൊക്കെ കൂട്ടുകാര്‍ കളിയാക്കുമായിരുന്നു. ശരിക്കും ടോം ബോയ് ആയിരുന്നു. സിനിമയുടെ ഭാഗമായി ആദ്യം പിന്നണിയില്‍ എത്തിയപ്പോഴാണ് തടി കുറച്ചത്. അല്ലാതെ നടിയാകാന്‍ വേണ്ടിയല്ല.…

Read More

എന്നെ തടിച്ചിയെന്നു വിളിക്കുന്നവര്‍ക്ക് സത്യാവസ്ഥ അറിയില്ല;കഴിഞ്ഞ ഏതാനും വര്‍ഷമായി തനിക്ക് ഗുരുതരമായ ഹോര്‍മോണ്‍ പ്രശ്‌നമുണ്ടെന്ന വെളിപ്പെടുത്തലുമായി നടി വിദ്യാ ബാലന്‍…

സ്ലിം ബ്യൂട്ടി ആയാലേ സിനിമയില്‍ നിലനില്‍പ്പുള്ളൂ എന്ന വിശ്വാസമുള്ള ധാരാളം ആളുകള്‍ നമ്മുടെ ഇടയിലുണ്ട്. ഇത്തരത്തിലുള്ള ആളുകളുടെ ഇരയാണ് നടി വിദ്യാബാലന്‍. ശരീരഭാരം കുറയ്ക്കാതെ തന്നെ വ്യത്യസ്ഥമായ കഥാപാത്രങ്ങളിലുടെ ജനപ്രിയത നേടിയ വ്യക്തിയാണ് വിദ്യ. എന്നാല്‍ അമിത വണ്ണം മൂലം താരം നിരവധി തവണ പലരില്‍ നിന്നും അപമാനം നേരിട്ടുമുണ്ട്. അങ്ങനെ തന്നെ തടിച്ചി എന്നു വിളിച്ച് പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് നടി ഇപ്പോള്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ നേരിടുന്ന ഹോര്‍മോണ്‍ പ്രശ്‌നത്തെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞത്.തടിയുള്ളവരെല്ലാം ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിക്കുന്ന, വ്യായാമം ചെയ്യാത്ത അലസന്മാരാണെന്ന മുന്‍ധാരണയോടെയാണ് പലരുടെയും പെരുമാറ്റം. ഇത്തരം ചോദ്യങ്ങള്‍ തന്നെ വല്ലാതെ ദേഷ്യം പിടിപ്പിക്കാറുണ്ട്. ഞാന്‍എത്ര കഠിനമായ വ്യായാമങ്ങള്‍ ചെയ്യുന്നുണ്ട് എന്ന് അവര്‍ക്ക് അറിയാമോ. ഞാന്‍ എത്രമാത്രം വെല്ലുവിളികള്‍ നേരിടുന്നുണ്ട് എന്ന് അവര്‍ക്ക് ഊഹിക്കാന്‍ കഴിയുമോ? എന്നും വിദ്യ ചോദിക്കുന്നു. എനിക്ക്…

Read More

എന്തൊരു മാറ്റം !പൊണ്ണത്തടി കൊണ്ട് പോലീസുകാര്‍ക്കാകെ അപമാനമായി മാറിയ ആളുടെ ഇന്നത്തെ രൂപമാറ്റത്തിന്റെ പിന്നിലുള്ളത്…

പോലീസ് ഉദ്യോഗസ്ഥരെന്നു കേള്‍ക്കുമ്പോള്‍ മനസില്‍ വരുക നല്ല ആരോഗ്യ ദൃഢഗാത്രരായ, സിക്‌സ് പാക്ക് ബോഡിയുള്ള പുരുഷന്മാരെയാണ്. തീപ്പൊരി ഡയലോഗുകളിലൂടെയും ആക്ഷന്‍ രംഗങ്ങളിലൂടെയുമൊക്കെ കോരിത്തരിപ്പിച്ച പൊലീസ് കഥാപാത്രങ്ങളും ഏറെയുണ്ട്. എന്നാല്‍ നിത്യജീവിതത്തിലെ പൊലീസുകാരെല്ലാം അത്തരക്കാരാണോ? അല്ലേയല്ല. അവരില്‍ വണ്ണം കുറഞ്ഞവരും അമിതവണ്ണക്കാരുമൊക്കെയുണ്ടാകും. അത്തരത്തിലൊരാളായിരുന്നു മധ്യപ്രദേശുകാരനായ പൊലീസ് ഇന്‍സ്‌പെക്ടര്‍ ദൗലത് റാം ജോഗത്ത്. വണ്ണം മൂലം മര്യാദയ്‌ക്കൊന്നു നടക്കാന്‍ പോലും കഴിയാതിരുന്ന അദ്ദേഹത്തിന് ഇപ്പോള്‍ ഞെട്ടിക്കുന്ന രൂപമാറ്റമാണ് സംഭവിച്ചിരിക്കുന്നത്. എഴുത്തുകാരി ശോഭാ ഡെയുടെ ഒരു ട്വീറ്റാണ് ഈ പോലീസുകാരനെ ഇരുത്തി ചിന്തിപ്പിച്ചത്. പൊലീസുകാരുടെയിടയിലെ അമിതവണ്ണത്തെ പരിഹസിച്ച് 2017, ഫെബ്രുവരിയില്‍ ശോഭ ട്വീറ്റ് ചെയ്തത് ദൗലത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയായിരുന്നു. ട്വീറ്റുകളും മറുട്വീറ്റുകളുമായി പൊണ്ണത്തടിയനായ പൊലീസുകാരന്റെ ചിത്രം വൈറലായി. പൊലീസുകാരുടെ അനാരോഗ്യത്തെക്കുറിച്ച് സമൂഹത്തെ അറിയിക്കാന്‍ വേണ്ടി ശോഭാ ഡെ ചെയ്ത ട്വീറ്റാണെങ്കിലും പരിഹാസം കൊണ്ടത് ദൗലത്തിന്റെ മനസിലാണ്. ഇതോടെ ഏതുവിധേനയും തടി കുറയ്ക്കാന്‍…

Read More

ട്രോളന്മാരുടെ ശ്രദ്ധയ്ക്ക്;ഈ വണ്ണം എന്നു പറയുന്നത് കുറയ്ക്കാന്‍ മാത്രമല്ല വയ്ക്കാനും കൂടിയുള്ളതാണ്; നടി ശരണ്യാമോഹനെ ട്രോളിയവര്‍ക്ക് ചുട്ട മറുപടിയുമായി ഭര്‍ത്താവ് അരവിന്ദ് കൃഷ്ണന്‍

വിവാഹശേഷം സ്ത്രീകള്‍ക്ക് വണ്ണം വയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍  വിവാഹശേഷം വണ്ണം വച്ചത് ഒരു സിനിമാ നടിയ്ക്കാണെങ്കില്‍ കഥയാകെ  മാറും. സിനിമാ നടി വണ്ണം വയ്ക്കുന്നത് എന്തോ ആളുകള്‍ക്ക് സഹിക്കില്ല. സോഷ്യല്‍മീഡിയയുടെ കാലമായതോടെ ഇവരെ പരിഹസിച്ച് ട്രോള്‍ ഉണ്ടാക്കുന്നവരുടെ എണ്ണം അനുദിനം കൂടുകയാണ്. ഇത്തരത്തില്‍ ഏറ്റവുമടുത്ത് ട്രോളന്മാരുടെ ഇരയായത് മലയാളി നട്ി ശരണ്യാ മോഹനാണ്. ശരണ്യ മോഹന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ട്രോളുകള്‍ക്ക് ആധാരം. തടിച്ചിയായ ശരണ്യയുടെ ചിത്രം പലരെയും ഞെട്ടിച്ചുകളഞ്ഞു. ചിലര്‍ നടിയെ പരിഹസിച്ചും ട്രോളിയും രംഗത്തെത്തി. ഇത്തരം ട്രോളന്മാര്‍ക്ക് ശക്തമായ മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ശരണ്യയുടെ ഭര്‍ത്താവ് അരവിന്ദ് കൃഷ്ണന്‍. അരവിന്ദ് കൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം ‘ചേട്ടാ ,ട്രോള് കണ്ടോ ?’ ‘കണ്ടു ‘ ‘പ്രതികരിക്കുന്നില്ലേ ?’ ‘എന്തിനു ?’ ‘ഇവന്മാരോട് 4 വര്‍ത്തമാനം പറയണം ‘ ‘ആവശ്യമില്ല സഹോ .…

Read More

ലോകത്തിലെ ഏറ്റവും ഭാരമേറിയ പുരുഷന്‍ എന്ന ബഹുമതി ഉപേക്ഷിക്കാന്‍ റെഡിയായി ഫ്രാങ്കോ; ഇതിനായി ഫ്രാങ്കോയെ പ്രേരിപ്പിച്ച കാരണങ്ങള്‍ ഇവയൊക്കെയാണ്

യുവാന്‍ പെഡ്രോ ഫ്രാങ്കോ എന്ന മെക്‌സിക്കോക്കാരന്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയത് ലോകത്തെ ഏറ്റവും ഭാരമേറിയ മനുഷ്യനായതു കൊണ്ടാണ്. തന്റെ പ്രശസ്തിയ്ക്കു കാരണമായ തടി ഇനി വേണ്ടയെന്നാണ് ഇയാളുടെ പുതിയ തീരുമാനം. തുടര്‍ന്ന് ഗ്യാസ്ട്രിക് ബൈപാസ് സര്‍ജറിയിലൂടെ തടി കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഫ്രാങ്കോ ഇപ്പോള്‍. ശസ്ത്രക്രിയയ്ക്കു തയ്യാറെടുക്കുന്നതിന്റെ മുന്നോടിയായി 175 കിലോ കുറയ്ക്കാനുള്ള നടപടികള്‍ ഇദ്ദേഹം തുടങ്ങിക്കഴിഞ്ഞു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമുള്ള ഡയറ്റോടെയാണ് ഫ്രാങ്കോ ഓപ്പറേഷനായി തയ്യാറെടുക്കുന്നത്. 32കാരനായ ഫ്രാങ്കോയ്ക്ക് ഇപ്പോള്‍ 595 കിലോ ഭാരമുണ്ട്. 175 കിലോ കുറച്ചാല്‍ മാത്രമേ ശസ്ത്രക്രിയ സാധ്യമാകുകയുള്ളൂ എന്നു ഡോക്ടര്‍മാര്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് ഫ്രാങ്കോ തടികുറയ്ക്കാനുള്ള ഡയറ്റിലേര്‍പ്പെട്ടത്. കഴിഞ്ഞ ആറു വര്‍ഷമായി തടികാരണം എഴുന്നേല്‍ക്കാന്‍ സാധിക്കാതെ കിടപ്പിലായിരുന്നു ഫ്രാങ്കോ. പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് ഇദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍. അമിതവണ്ണം മൂലം സ്വന്തം കാര്യം പോലും…

Read More