ലോകത്തിലെ ഏറ്റവും ഭാരമേറിയ പുരുഷന്‍ എന്ന ബഹുമതി ഉപേക്ഷിക്കാന്‍ റെഡിയായി ഫ്രാങ്കോ; ഇതിനായി ഫ്രാങ്കോയെ പ്രേരിപ്പിച്ച കാരണങ്ങള്‍ ഇവയൊക്കെയാണ്

obese600യുവാന്‍ പെഡ്രോ ഫ്രാങ്കോ എന്ന മെക്‌സിക്കോക്കാരന്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയത് ലോകത്തെ ഏറ്റവും ഭാരമേറിയ മനുഷ്യനായതു കൊണ്ടാണ്. തന്റെ പ്രശസ്തിയ്ക്കു കാരണമായ തടി ഇനി വേണ്ടയെന്നാണ് ഇയാളുടെ പുതിയ തീരുമാനം. തുടര്‍ന്ന് ഗ്യാസ്ട്രിക് ബൈപാസ് സര്‍ജറിയിലൂടെ തടി കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഫ്രാങ്കോ ഇപ്പോള്‍. ശസ്ത്രക്രിയയ്ക്കു തയ്യാറെടുക്കുന്നതിന്റെ മുന്നോടിയായി 175 കിലോ കുറയ്ക്കാനുള്ള നടപടികള്‍ ഇദ്ദേഹം തുടങ്ങിക്കഴിഞ്ഞു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമുള്ള ഡയറ്റോടെയാണ് ഫ്രാങ്കോ ഓപ്പറേഷനായി തയ്യാറെടുക്കുന്നത്. 32കാരനായ ഫ്രാങ്കോയ്ക്ക് ഇപ്പോള്‍ 595 കിലോ ഭാരമുണ്ട്.

175 കിലോ കുറച്ചാല്‍ മാത്രമേ ശസ്ത്രക്രിയ സാധ്യമാകുകയുള്ളൂ എന്നു ഡോക്ടര്‍മാര്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് ഫ്രാങ്കോ തടികുറയ്ക്കാനുള്ള ഡയറ്റിലേര്‍പ്പെട്ടത്. കഴിഞ്ഞ ആറു വര്‍ഷമായി തടികാരണം എഴുന്നേല്‍ക്കാന്‍ സാധിക്കാതെ കിടപ്പിലായിരുന്നു ഫ്രാങ്കോ. പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് ഇദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍. അമിതവണ്ണം മൂലം സ്വന്തം കാര്യം പോലും നോക്കാന്‍ കഴിയാത്ത അനവധി പേരുണ്ടെന്നും അത്തരക്കാര്‍ക്ക് പ്രചോദനമാകാന്‍ വേണ്ടിയാണ് താനിപ്പോള്‍ ഭാരം കുറയ്ക്കുന്നതെന്നും ഫ്രാങ്കോ പറയുന്നു.

Related posts