വീട്ടുകാര്‍ എതിര്‍ത്തിട്ടും പ്രണയം കൈവിടാതെ ഏഞ്ചലും സുരഭിയും ! ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ഒരാള്‍ പുരുഷനാകുമെന്ന നിലപാട് പോലീസിനു മുമ്പിലും വ്യക്തമാക്കി കമിതാക്കള്‍ ടെക്‌നോ പാര്‍ക്കിലെ സ്വവര്‍ഗപ്രണയകഥ ഇങ്ങനെ…

പ്രണയമില്ലാത്ത മനുഷ്യന്റെ ജീവിതം പൂക്കളും പഴങ്ങളുമില്ലാത്ത മരങ്ങള്‍ പോലെയാണെന്ന് പറയാറുണ്ട്. വീട്ടുകാര്‍ എതിര്‍ത്തിട്ടും ഒന്നിച്ചു ജീവിക്കണമെന്നു തന്നെയായിരുന്നു അവരുടെ മോഹം. അതിനായി രക്ഷിതാക്കളോട് ഗുഡ്‌ബൈ പറഞ്ഞ്് ഇറങ്ങിയ അവര്‍ പോലീസ് സ്‌റ്റേഷനില്‍ വച്ച് കാട്ടിയ നിലപാട് അനശ്വര പ്രണയത്തിന്റെ തീവ്രത നിറഞ്ഞ അറിയിപ്പ് കൂടിയായിരുന്നു. ഏവരും അറിയേണ്ടതാണ് ഏഞ്ചല്‍-സുരഭി പ്രണയകഥ. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരായ ഇരുവരും ഒന്നിച്ച് ജീവിക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നത് ഏവര്‍ക്കും ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. കോയമ്പത്തൂരില്‍ നിന്നുള്ള സുരഭിയുടേയും കന്യാകുമാരി ജില്ലയിലെ കുലശേഖരത്തുനിന്നുള്ള ഏഞ്ചലിന്റെയും പ്രണയം ഏവരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി പ്രണയത്തിലായ ഇവര്‍ വീട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് വീടുകളില്‍നിന്നുമാറി കഴക്കൂട്ടത്തിനടുത്ത് താമസിക്കുകയായിരുന്നു. ഏഞ്ചലിനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി അച്ഛന്‍ കുലശേഖരം പൊലീസില്‍ നല്‍കിയ പരാതിയില്‍ സുരഭിയെപ്പറ്റി സൂചിപ്പിച്ചിരുന്നു. തുടര്‍ന്നാണ് കുലശേഖരം പൊലീസ് സുരഭിയുടെ അമ്മയെയും അനുജനെയും ഏഞ്ചലിന്റെ അച്ഛനെയും അഭിഭാഷകനെയും കൂട്ടി ശനിയാഴ്ച കഴക്കൂട്ടം…

Read More