കാലങ്ങള്‍ പഴക്കമുള്ള ക്ഷേത്ര ആചാരത്തിന്റെ സംരക്ഷകയായി മുസ്ലിം യുവതി ! തെലങ്കാനയില്‍ നിന്നുള്ള കാഴ്ച…

വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. മതസൗഹാര്‍ദ്ദമാണ് ഈ രാജ്യത്തിന്റെ മുഖമുദ്ര. ഇത്തരത്തിലുള്ള ഒരു മതസൗഹാര്‍ദ്ദത്തിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. തെലങ്കാനയിലെ ഒസിര്‍സില്ല വെമുലവാഡയിലെ ശ്രീ രാജ രാജേശ്വര സ്വാമി ക്ഷേത്രത്തില്‍ നിന്നാണ് വ്യത്യസ്ത ചിത്രം പുറത്ത് വന്നത്. ക്ഷേത്രത്തിലെ കാലങ്ങള്‍ പഴക്കമുള്ള ‘കൊടെ മൊക്കു’എന്ന ആചാരം ഒരു മുസ്ലീം സ്ത്രീ നിര്‍വ്വഹിക്കുന്ന ചിത്രമാണ് പുറത്ത് വന്നത്. ശിവക്ഷേത്രത്തിലെ കാളകളെ കെട്ടാന്‍ നേര്‍ച്ച നേരുന്ന ഒരു ചടങ്ങാണിത്. ക്ഷേത്ര പരിസരത്തിനുള്ളില്‍ തന്നെ നടക്കുന്ന ഈ ആചാരം മന്ദാനി സ്വദേശിയായ അപ്സാര്‍ എന്ന മുസ്ലീം സ്ത്രീയാണ് നിര്‍വ്വഹിച്ചത്. ബുര്‍ഖ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിച്ച അപ്സാര്‍, ശ്രീ രാജ രാജ സ്വാമിയുടെ ദര്‍ശനം നടത്തി. അതിനു ശേഷം കാളയുമൊത്ത് ക്ഷേത്രപ്രദക്ഷിണം നടത്തിയ ശേഷം അതിനെ ഭക്തര്‍ക്ക് കാണുന്ന തരത്തില്‍ ക്ഷേത്ര പരിസരത്തായി കെട്ടിയിടുകയും ചെയ്തു. മറ്റ് ഹിന്ദുക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി രാജരാജേശ്വര ക്ഷേത്രത്തിന്റെ…

Read More