ക്ഷേത്ര പറമ്പില്‍ കഞ്ചാവ് ചെടി തഴച്ച് വളര്‍ന്നത് ഒന്നരയാള്‍ പൊക്കത്തില്‍ ! അമ്പരപ്പിക്കുന്ന സംഭവം ഇങ്ങനെ…

ക്ഷേത്രപ്പറമ്പില്‍ നിന്നു കണ്ടെത്തിയത് തഴച്ചു വളര്‍ന്ന കഞ്ചാവ് ചെടികള്‍. പാറമേക്കാവ് ക്ഷേത്രത്തിന്റെ ആനയെ കെട്ടുന്ന സ്ഥലത്ത് പാതയോരത്ത് ചേര്‍ന്നുള്ള ഭാഗത്താണ് ചെടികള്‍ കണ്ടെത്തിയത്. ഈ ഭാഗത്ത് കാടുപിടിച്ച സ്ഥലത്തു നിന്നാണ് ഏകദേശം ഒന്‍പത് അടിയും അഞ്ച് അടി ഉയരത്തിലുള്ള കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. നിറയെ ശാഖകളോട് കൂടിയ ഒന്നരയാള്‍ പൊക്കത്തിലുള്ള ചെടികള്‍ പൊന്തക്കാടിനുള്ളില്‍ തഴച്ച് വളരുകയായിരുന്നു. കാടുവെട്ടിത്തെളിക്കുന്നതിനിടെ സംശയം തോന്നിയ തൊഴിലാളികള്‍ പാറമേക്കാവ് ക്ഷേത്ര അധികൃതരോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍്ഡ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങള്‍ വന്ന് പരിശോധിച്ച് ചെടി കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു. പറിച്ചെടുത്ത ചെടികള്‍ പിന്നീട് നശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. ചെടികള്‍ നട്ടുവളര്‍ത്തിയതാണെന്ന് തോന്നുന്നില്ലെന്ന് എക്സൈസ് സംഘം വ്യക്തമാക്കി. ഉപയോഗിച്ചതിന് ശേഷം വലിച്ചെറിഞ്ഞ കഞ്ചാവ് അവശിഷ്ടങ്ങളില്‍ നിന്ന് വളര്‍ന്നതാകാം ചെടികള്‍ എന്നാണ് വിലയിരുത്തല്‍.

Read More

അകാലത്തില്‍ വേര്‍പിരിഞ്ഞ ഭാര്യയ്ക്ക് പ്രണയ സ്മാരകമായി അമ്പലം പണിത് യുവാവ് ! സംഭവമറിഞ്ഞ് അമ്പലം ദര്‍ശിക്കാന്‍ എത്തുന്നത് നിരവധി ആളുകള്‍…

പ്രണയിനിയ്ക്കായി സ്മാരകം പണിത അനേകം കാമുകന്മാരും ഭര്‍ത്താക്കന്മാരും ചരിത്രത്തിലുണ്ട്. ഷാജഹാന്‍ മുംതാസിന്റെ ഓര്‍മയ്ക്ക് താജ്മഹല്‍ പണിതപ്പോള്‍ ബിഹാറിലെ ദശരഥ് മാഞ്ചി ഗ്രാമവും അമ്പലവും തമ്മിലുള്ള ദൂരം ഭാര്യയ്ക്കായി തുരങ്കമുണ്ടാക്കി കുറച്ചു. കാരണം മാഞ്ചിയുടെ ഭാര്യ മരിച്ചത് കൃത്യസമയത്ത് ആശുപത്രിയില്‍ പോകാന്‍ കഴിയാത്തതിനാലായിരുന്നു. എന്നാല്‍ ഭാര്യയോടുള്ള പ്രേമത്തില്‍ ഇവരെയൊക്കെ കടത്തിവെട്ടിയിരിക്കുകയാണ് തെലുങ്കാന സ്വദേശിയായ യുവാവ്. അകാലത്തില്‍ മരണമടഞ്ഞ ഭാര്യയ്ക്കായി അമ്പലമാണ് ഇയാള്‍ പണിതത്. തെലങ്കാനയില്‍ വിരമിച്ച ഗവണ്‍മെന്റ് ജീവനക്കാരനായ ചന്ദ്ര ഗൗഡയാണ് ഭാര്യ മരിച്ചപ്പോള്‍ പ്രണയ കുടീരമായി അമ്പലം പണിതത്. ഇലക്ട്രിസിറ്റി ഓഫീസില്‍ ജീവനക്കാരനായിരുന്ന ചന്ദ്ര ഗൗഡയുടെ ഭാര്യ രാജാമണി രോഗം മൂലം മരിച്ചതായിരുന്നു. ഭാര്യയുടെ വിയോഗം താങ്ങാന്‍ കഴിയാതെ ചന്ദ്ര ഗൗഡ അമ്പലം പണിയുകയായിരുന്നു. തെലങ്കാനയിലെ സിദ്ദിപേറ്റ് ജില്ലയിലെ ഗോസാനിപളളിയിലാണ് അദ്ദേഹം അമ്പലം പണിതത്. ഗ്രാമങ്ങളില്‍ നിന്നൊക്കെ നിരവധി പേരാണ് ചന്ദ്ര ഗൗഡയുടെ ഈ പ്രണയത്തിന്റെ സ്മാരകം…

Read More

മത്സരത്തിനു മുമ്പ് പ്രീതി സിന്റയുടെ ക്ഷേത്രദര്‍ശനം ! മുഖം മറച്ചുള്ള നടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലിട്ടത് പൂജാരി; വീഡിയോ കാണാം…

ഐപിഎല്‍ പോയന്റ് പട്ടികയില്‍ മുമ്പിലുള്ള ടീമുകളിലൊന്നാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. ഐപിഎല്‍ സീസണ്‍ ആരംഭിക്കും മുമ്പ് തന്നെ രണ്ടും കല്‍പ്പിച്ചിറങ്ങിയ പ്രീതി സിന്റയും സംഘവും പണം വാരിയെറിഞ്ഞ് കെ.എല്‍.രാഹുലിനെയും കരുണ്‍ നായരെയും ക്രിസ് ഗെയിലിനേയുമെല്ലാം ടീമിലെത്തിക്കുകയായിരുന്നു. അഫ്ഗാന്‍ താരം മുജീവ് റഹ്മാനേയും ടീമിലെത്തിച്ചു. കൂട്ടിന് ആന്‍ഡ്രു ടൈയും അങ്കിത് രജ്പുതും. തീരുമാനങ്ങളെല്ലാം ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ഇതുവരെയുള്ള ടീമിന്റെ പ്രകടനവും. ഇതിനിടെ ടീമിന്റെ ഹോം ഗ്രൗണ്ട് മൊഹാലിയില്‍ നിന്നും ഇന്‍ഡോറിലേക്ക് മാറ്റുകയും ചെയ്തു. ഇന്‍ഡോറിലെത്തിയതോടെ പ്രശസ്തമായ ഖാജ്റാണ മന്ദിറിലെത്തി പ്രാര്‍ത്ഥിക്കാനായിരുന്നു പ്രീതിയുടെ തീരുമാനം. നഗരത്തില്‍ തന്നെയുള്ള ക്ഷേത്രത്തിലെ പ്രതിഷ്ഠ ഗണപതിയാണ്. ഇന്ത്യന്‍ ടീം താരം അജിങ്ക്യ രഹാനെ ഈ ക്ഷേത്രത്തിലെ നിത്യ സന്ദര്‍ശകനാണ്. ബോളിവുഡ് താരമായതിനാല്‍ ആളുകളെ പെട്ടെന്നു തിരിച്ചറിയും എന്നതിനാല്‍ മുഖം മറച്ചായിരുന്നു പ്രീതി ക്ഷേത്രത്തിലെത്തിയത്. എന്നാല്‍ ക്ഷേത്രത്തിലെത്തിയവരും അമ്പലത്തിലെ പൂജാരിയുമെല്ലാം തിരിച്ചറിഞ്ഞു. അതുമാത്രമല്ല, പ്രാര്‍ത്ഥനയില്‍ മുഴുകി…

Read More