കിണറ്റില്‍ വീണ അണ്ണാനെ രക്ഷിക്കാന്‍ ശ്രമിച്ച രണ്ടു പേര്‍ ശ്വാസം മുട്ടി മരിച്ചു; കിണറ്റിലിറങ്ങിയ മൂന്നാമത്തെയാളുടെ നില അതീവ ഗുരുതരം; പട്ടാമ്പിയില്‍ നടന്ന ദാരുണ സംഭവം ഇങ്ങനെ…

പട്ടാമ്പി: കിണറ്റില്‍ വീണ അണ്ണാനെ രക്ഷിക്കാനായി കിണറ്റിലിറങ്ങിയ രണ്ടു പേര്‍ ശ്വാസംമുട്ടി മരിച്ചു.ഇവരുടെ കൂടെയിറങ്ങിയ മറ്റൊരാളെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച രാവിലെ 9.30ഓടെ അപകടം. കരിമ്പനക്കല്‍ രാമകൃഷ്ണന്റെ മകന്‍ സുരേഷ് (42), മയിലാട്ട്കുന്ന് കുഞ്ഞി കുട്ടന്റെ മകന്‍ സുരേന്ദ്രന്‍ (36) എന്നിവരാണ് മരിച്ചത്. സുരേന്ദ്രന്റെ സഹോദരന്‍ കൃഷ്ണന്‍കുട്ടിയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്.വെള്ളമില്ലാത്ത കിണറ്റില്‍ വീണ അണ്ണാനെ രക്ഷിക്കുന്നതിന് വേണ്ടി ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ആദ്യം ഇറങ്ങിയ സുരേഷിന് ശ്വാസതടസമുണ്ടായതിനെത്തുടര്‍ന്ന് രക്ഷിക്കാന്‍ ഇറങ്ങിയതാണ് സുരേന്ദ്രനും കൃഷ്ണന്‍കുട്ടിയും കിണറ്റിലേക്ക് ഇറങ്ങിയത്.

Read More