മൂങ്ങയുടെ ആക്രമണത്തില്‍ നിന്നും അണ്ണാന്‍ കുഞ്ഞിനെ രക്ഷിച്ചു ! വര്‍ഷങ്ങള്‍ക്കു ശേഷം അണ്ണാന്‍ അവരെ അന്വേഷിച്ച് വീട്ടില്‍ എത്തി;അണ്ണാന്‍ വാതിലില്‍ മുട്ടുന്നത് കണ്ട് വാതില്‍ തുറന്ന യുവതി കണ്ടത്…

രക്തബന്ധങ്ങളെക്കാള്‍ വലിയ സ്‌നേഹബന്ധങ്ങളുണ്ടെന്ന് പറയാറുണ്ട്. അത് മനുഷ്യനോട് മാത്രമല്ല മൃഗങ്ങളോടും ഉണ്ടാവാം. 2009ല്‍ ആണ് ബ്രാന്റലി ഹാരിസണും കുടുംബവും മൂങ്ങയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ജീവനു വേണ്ടി പിടയുന്ന അണ്ണാന്‍ കുഞ്ഞിനെ വീടിന്റെ പരിസരത്തു നിന്നും കണ്ടെത്തിയത്. അവര്‍ ആ അണ്ണാന്‍ കുഞ്ഞിനെ വീട്ടില്‍ കൊണ്ടുവരികയും സംരക്ഷിക്കുകയും ചെയ്തു. അവരോട് വളരെപ്പെട്ടെന്ന് ഇണങ്ങിയ ആ അണ്ണാന്‍ കുഞ്ഞിന് അവര്‍ ബെല്ല എന്ന് പേരുനല്കി അന്ന് ജീവന്‍ രക്ഷിച്ചപ്പോള്‍ ഹാരിസണും കുടുംബവും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അത് എന്നും നിലനില്‍ക്കുന്ന ഒരു ഊഷ്മളമായ സ്‌നേഹബന്ധമായി വളരുമെന്ന്. ബെല്ലയുടെ പരിക്കുകള്‍ ഭേദമായപ്പോള്‍ അവളെ കാട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നു ഹാരിസണും കുടുംബവും ചെയ്തത്. ഇനി വീണ്ടും ബെല്ലയെ ഒരിക്കല്‍ കൂടി കാണാന്‍ ആകുമെന്ന് അവര്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. എന്നാല്‍ വളര്‍ന്നു വലുതായെങ്കിലും ബെല്ല അവരെ മറന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ബെല്ല വീണ്ടും ഹാരിസണിനെയും കുടുംബത്തെയും…

Read More

ദാഹിച്ചു വലഞ്ഞാല്‍ പിന്നെ എന്തു ചെയ്യും ! വഴിയിലൂടെ നടന്നുപോയവരോട് വെള്ളം ചോദിച്ചു വാങ്ങിക്കുടിക്കുന്ന അണ്ണാന്‍; കൗതുകദൃശ്യം വൈറലാകുന്നു…

ദാഹിച്ചു വലഞ്ഞ അണ്ണാന്‍ വഴിയിലൂടെ നടന്നുപോയ മനുഷ്യനോട് വെള്ളം ചോദിച്ചു വാങ്ങിക്കുടിക്കുന്ന ദൃശ്യങ്ങള്‍ കൗതുകമാവുന്നു. ഒരാള്‍ വെള്ളക്കുപ്പിയുമായി നടന്നു പോകുന്നതിനിടയിലാണ് അണ്ണാന്‍ പിന്നാലെയെത്തിയത്. പിന്‍കാലുകളില്‍ നിവര്‍ന്ന് നിന്ന് മുന്‍കാലുകള്‍ ഉയര്‍ത്തിയായയിരുന്നു അണ്ണാന്‍ വെള്ളക്കുപ്പിയുമായി നീങ്ങുന്ന ആളോട് വെള്ളം ചോദിച്ചത്. അണ്ണാന്റെ ചെയ്തികള്‍ കണ്ട് വെള്ളമാണ് ആവശ്യപ്പെടുന്നതെന്ന് മനസ്സിലാക്കിയ ആള്‍ കയ്യിലുണ്ടായിരുന്ന കുപ്പിയിലുള്ള വെള്ളം പകര്‍ന്നു നല്‍കി. പിന്‍കാലില്‍ നിവര്‍ന്നു നിന്ന് കുപ്പിയിലെ വെള്ളം മതിവരുവോളം കുടിച്ച ശേഷമാണ് അണ്ണാന്‍ പിന്‍മാറിയത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് മനോഹരമായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല.

Read More

കിണറ്റില്‍ വീണ അണ്ണാനെ രക്ഷിക്കാന്‍ ശ്രമിച്ച രണ്ടു പേര്‍ ശ്വാസം മുട്ടി മരിച്ചു; കിണറ്റിലിറങ്ങിയ മൂന്നാമത്തെയാളുടെ നില അതീവ ഗുരുതരം; പട്ടാമ്പിയില്‍ നടന്ന ദാരുണ സംഭവം ഇങ്ങനെ…

പട്ടാമ്പി: കിണറ്റില്‍ വീണ അണ്ണാനെ രക്ഷിക്കാനായി കിണറ്റിലിറങ്ങിയ രണ്ടു പേര്‍ ശ്വാസംമുട്ടി മരിച്ചു.ഇവരുടെ കൂടെയിറങ്ങിയ മറ്റൊരാളെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച രാവിലെ 9.30ഓടെ അപകടം. കരിമ്പനക്കല്‍ രാമകൃഷ്ണന്റെ മകന്‍ സുരേഷ് (42), മയിലാട്ട്കുന്ന് കുഞ്ഞി കുട്ടന്റെ മകന്‍ സുരേന്ദ്രന്‍ (36) എന്നിവരാണ് മരിച്ചത്. സുരേന്ദ്രന്റെ സഹോദരന്‍ കൃഷ്ണന്‍കുട്ടിയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്.വെള്ളമില്ലാത്ത കിണറ്റില്‍ വീണ അണ്ണാനെ രക്ഷിക്കുന്നതിന് വേണ്ടി ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ആദ്യം ഇറങ്ങിയ സുരേഷിന് ശ്വാസതടസമുണ്ടായതിനെത്തുടര്‍ന്ന് രക്ഷിക്കാന്‍ ഇറങ്ങിയതാണ് സുരേന്ദ്രനും കൃഷ്ണന്‍കുട്ടിയും കിണറ്റിലേക്ക് ഇറങ്ങിയത്.

Read More