പരിപാടിയ്‌ക്കെത്താന്‍ വൈകുമെന്ന് മനസ്സിലായ ടൊവിനൊ പോലീസിനെ വിളിച്ചു ! സുനില്‍ കുമാര്‍ പാഞ്ഞെത്തി; വീഡിയോ വൈറലാകുന്നു…

ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോയ നടന്‍ ടൊവിനൊ തോമസ് ഗതാഗതക്കുരുക്കില്‍ പെട്ടപ്പോള്‍ രക്ഷകനായത് സിവില്‍ പോലീസ് ഓഫീസര്‍. പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെയാണ് ടൊവിനോയുടെ കാര്‍ ഗോശ്രീ പാലത്തിലെ ഗതാഗതക്കുരുക്കില്‍പെട്ടത്. സിവില്‍ പൊലീസ് ഓഫീസറായ മണ്ണഞ്ചേരി കാവുങ്കല്‍ കിഴക്കേ നെടുമ്പള്ളി വീട്ടില്‍ സുനില്‍കുമാറാണ് കുടുക്കില്‍ നിന്നും ടൊവിനൊയെ രക്ഷിച്ചെടുത്തത്. വൈകിട്ട് ആറിനായിരുന്നു പരിപാടി. ഹൈക്കോടതി ജഡ്ജിമാരും മറ്റു വിശിഷ്ടാതിഥികളും രണ്ടുമണിക്കൂറോളമാണ് മുഖ്യാതിഥിയായ ടൊവിനോയെ കാത്തിരുന്നത്. പരിപാടിക്കെത്താന്‍ വൈകിയതോടെ ടൊവിനോ പൊലീസ് മേധാവിയെ വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു. താന്‍ ഗതാഗത കുരുക്കില്‍പെട്ടുവെന്നും ഒരു ബൈക്ക് കിട്ടിയാല്‍ അവിടെ എത്താമെന്നും അറിയിച്ചു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ഹൈക്കോടതിയില്‍ ഡ്യൂട്ടിചെയ്തിരുന്ന പൊലീസ് ഓഫീസര്‍ സുനില്‍കുമാര്‍ സ്ഥലത്തെത്തുകയായിരുന്നു. സുനില്‍കുമാര്‍ ബൈക്കില്‍ ടൊവിനോയെ ഹൈക്കോടതിയിലെത്തിച്ചു. ഒപ്പം സെല്‍ഫി പകര്‍ത്തിയ ശേഷമാണ് ടൊവിനോ സുനില്‍കുമാറിനെ വിട്ടയച്ചത്.

Read More