കാശ് ഇറക്കാനോ ബിസിനസ് ചെയ്യാനോ ഞാന്‍ നിങ്ങളോടു പറഞ്ഞോ ! തട്ടിപ്പ് വീഡിയോ വിവാദമായതിനു പിന്നാലെ ആരാധകരോടു തട്ടിക്കയറി ദില്‍ഷ പ്രസന്നന്‍

മലയാളം ബിഗ്‌ബോസ് നാലാം സീസണില്‍ എത്തിയതോടെയാണ് ദില്‍ഷ പ്രസന്നന്‍ മലയാളികളുടെ ഇടയില്‍ ശ്രദ്ധനേടിയത്. ബിഗ്‌ബോസില്‍ വിജയിയായി ചരിത്രം കുറിക്കാനും നടിയും നര്‍ത്തകിയുമായ ദില്‍ഷയ്ക്കായി. ഇപ്പോഴിതാ ഒരു വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് ദില്‍ഷ. കഴിഞ്ഞ ദിവസം ട്രേഡിംഗുമായി ബന്ധപ്പെട്ടൊരു പ്രൊമോഷന്‍ വീഡിയോ ദില്‍ഷ പങ്കുവച്ചിരുന്നു. എന്നാല്‍ ഇത് തട്ടിപ്പാണെന്ന ആരോപണം ഉയര്‍ന്നതോടെ ആണ് ദില്‍ഷ വീണ്ടും വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ താരം വീഡിയോ ഡിലീറ്റ് ആക്കിയിരുന്നു. എന്നാല്‍ ജെനുവിന്‍ ആയി തനിക്ക് തോന്നിയതു കൊണ്ട് മാത്രമാണ് ആ വീഡിയോ പങ്കുവച്ചത് എന്നാണ് ദില്‍ഷ പറയുന്നത്. ട്രേഡ് മാര്‍ക്കറ്റിംഗില്‍ താല്‍പര്യമുണ്ടെങ്കില്‍ ഈ വ്യക്തിയെ ഫോളോ ചെയ്താല്‍ അവര്‍ നിങ്ങളെ സഹായിക്കുമെന്നാണ് പറഞ്ഞത് അല്ലാതെ കാശ് ഇറക്കാനോ ബിസിനസ് ചെയ്യാനോ പറഞ്ഞിട്ടില്ല എന്നും ദില്‍ഷ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ തന്നെ പിന്നീട് പങ്കുവച്ച ഒരു വീഡിയോയില്‍ ആണ് ദില്‍ഷ ഇക്കാര്യം പറഞ്ഞത്…

Read More