ദാണ്ടേ ഇങ്ങനെയായിരിക്കണം സർക്കാർ..! നോ​ട്ടു​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ സ​ർ​ക്കാ​ർ സ്ഥാപനങ്ങളുടെ പണം ട്രഷറി കളിൽ നിക്ഷേപിച്ച സ​ർ​ക്കാരിനെ അഭിനന്ദിച്ച് കു​ണ്ട​റ പൗ​ര​വേ​ദി

alp-rupeesകു​ണ്ട​റ: ട്ര​ഷ​റി​ക​ളി​ൽ സം​സ്ഥാ​ന​സ​ർ​ക്കാ​ർ സ്ഥാപനങ്ങളുടെ  പ​ണം നി​ക്ഷേ​പി​ച്ച് രൂ​ക്ഷ​മാ​യ നോ​ട്ടു​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്താ​നു​ള്ള കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി അ​വ​സ​രോ​ചി​ത​വും സ്വാ​ഗ​താ​ർ​ഹ​വു​മാ​ണെ​ന്ന് കു​ണ്ട​റ പൗ​ര​വേ​ദി പ്ര​സി​ഡ​ന്‍റ് ഡോ.​വെ​ള്ളി​മ​ണ്‍ നെ​ൽ​സ​ണ്‍. കേ​ര​ള ലോ​ട്ട​റി, കെഎസ്എ​ഫ്ഇ മു​ത​ലാ​യ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലും പൂ​ർ​ണ​നി​യ​ന്ത്ര​ണ​ത്തി​ലു​മു​ള്ള എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വ​രു​മാ​നം ദി​വ​സ​വും ട്ര​ഷ​റി​ക​ളി​ൽ നി​ക്ഷേ​പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ജ​ന​ജീ​വി​ത​ത്തെ നി​ശ്ച​ല​മാ​ക്കി​യ നോ​ട്ടു​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കും.

ട്ര​ഷ​റി​ക​ളി​ലെ നി​ക്ഷേ​പ​തു​ക കൊ​ണ്ട് ശ​ന്പ​ളം, പെ​ൻ​ഷ​ൻ തു​ട​ങ്ങി​യ സ​ർ​ക്കാ​രി​ന്‍റെ ഭാ​രി​ച്ച ധ​ന ഇ​ട​പാ​ടു​ക​ൾ​ക്കും ബാ​ങ്കു​ക​ളെ ആ​ശ്ര​യി​ക്കാ​തെ സാ​ധ്യ​മാ​കു​മെ​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണ്. നി​ർ​ണാ​യ​ക​മാ​യ നി​ക്ഷേ​പ നി​ർ​ദേ​ശ​ങ്ങ​ൾ നി​ല​നി​ൽ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന ഘ​ട​ക​മാ​യി മാ​റു​ക​യാ​യി​രു​ന്നു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വ​രു​മാ​നം മു​ഴു​വ​ൻ ബാ​ങ്കു​ക​ളെ ഏ​ൽ​പ്പി​ക്കു​ക​യും അ​തി​ൽ​നി​ന്ന് ആ​വ​ശ്യ​ത്തി​ന് പ​ണം പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​രി​ന് ക​ഴി​യാ​തെ പോ​കു​ക​യും ബാ​ങ്കു​ക​ളു​ടെ ഒൗ​ദാ​ര്യ​ത്തി​ന് കാ​ത്തു​നി​ൽ​ക്കു​ക​യും ചെ​യ്യേ​ണ്ടി​വ​ന്ന വി​ഷ​മ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​ര​മൊ​രു ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​രും ധ​ന​മ​ന്ത്രി ഡോ.​തോ​മ​സ് ഐ​സ​ക്കും അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്ന​താ​യി പൗ​ര​വേ​ദി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജ​ന​ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നി​ർ​ണാ​യ​ക സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ തു​ട​ർ​ന്നും ഇ​ത്ത​രം ക്രി​യാ​ത്മ​ക തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും പൗ​ര​വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഡോ.​വെ​ള്ളി​മ​ണ്‍ നെ​ൽ​സ​ണ്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്ര​ഫ. ഷി​ബു​ജോ​സ്, ഇ.​ശ​ശി​ധ​ര​ൻ​പി​ള്ള, എം.​മ​ണി, ജി.​അ​ശോ​ക​ൻ, കെ.​വി മാ​ത്യു, അ​ഡ്വ.​ടി.​എ അ​ൽ​ഫോ​ണ്‍​സ്, മ​ണി​ചീ​ര​ങ്കാ​വി​ൽ, കെ.​വി​നോ​ദ്,പി.​റോ​ജി, ആ​ന​ന്ദ​ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts