ട്യൂ​ഷ​ന്‍ സെ​ന്റ​റു​ക​ളി​ല്‍ നൈ​റ്റ് ക്ലാ​സ് വി​ല​ക്കി ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ! വി​നോ​ദ​യാ​ത്ര​യും പാ​ടി​ല്ല

സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ട്യൂ​ഷ​ന്‍ സെ​ന്റ​റു​ക​ളി​ലും പാ​ര​ല​ല്‍ കോ​ളേ​ജു​ക​ളും ന​ട​ത്തു​ന്ന വി​നോ​ദ​യാ​ത്ര​ക​ള്‍​ക്കും രാ​ത്രി​കാ​ല ക്ലാ​സു​ക​ള്‍​ക്കും വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ന്‍. പ​ത്ത്, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ള്‍​ക്ക് മു​ന്നോ​ടി​യാ​യി ന​ട​ത്തു​ന്ന രാ​ത്രി​കാ​ല പ​ഠ​ന​ക്ലാ​സു​ക​ളും വി​നോ​ദ​യാ​ത്ര​ക​ളും നി​രോ​ധി​ക്ക​ണ​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി, ത​ദ്ദേ​ശ സെ​ക്ര​ട്ട​റി, ഗ​താ​ഗ​ത ക​മ്മി​ഷ​ണ​ര്‍ എ​ന്നി​വ​ര്‍​ക്ക് ബാ​ലാ​ല​കാ​ശ ക​മ്മി​ഷ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. സ്‌​കൂ​ളി​ലെ ക്ലാ​സി​ന് ശേ​ഷം ന​ട​ക്കു​ന്ന മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ളു​ന്ന ഇ​ത്ത​രം നൈ​റ്റ് സ്റ്റ​ഡി ക്ലാ​സു​ക​ള്‍ അ​ശാ​സ്ത്രീ​യ​മാ​ണ്. കു​ട്ടി​ക​ളു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തി​ന് ഇ​ത് വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തും. ര​ക്ഷി​താ​ക്ക​ള്‍​ക്ക് കൂ​ടു​ത​ല്‍ മാ​ന​സി​ക സ​മ്മ​ര്‍​ദ്ദം ഉ​ണ്ടാ​ക്കാ​നും ഇ​ത്ത​രം ക്ലാ​സു​ക​ള്‍ കാ​ര​ണ​മാ​കും. അ​തി​നാ​ല്‍ രാ​ത്രി​കാ​ല ക്ലാ​സു​ക​ള്‍ പൂ​ര്‍​ണ​മാ​യും നി​രോ​ധി​ക്കു​ക​യാ​ണെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. വാ​ള​കം മാ​ര്‍​ത്തോ​മ ഹൈ​സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ന്‍ സാം ​ജോ​ണ്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ക​മ്മി​ഷ​ന്‍ അം​ഗം റെ​നി ആ​ന്റ​ണി​യാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. പോ​ലീ​സ്, റീ​ജ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ എ​ന്നി​വ​രു​ടെ…

Read More