യുവതി അറിഞ്ഞില്ല! സ്വ​കാ​ര്യ ബ​സി​ലി​രു​ന്ന് ഉ​റ​ങ്ങി​പ്പോ​യ യു​വ​തി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി മു​ങ്ങി​; പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ ഡി​എ​ൻ​എ ടെ​സ്റ്റ്

ചെ​റാ​യി: സ്വ​കാ​ര്യ ബ​സി​ൽ യു​വ​തി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി മു​ങ്ങി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന കു​ഴു​പ്പി​ള്ളി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ മു​ന​ന്പം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം​ചെ​യ്തു.

താ​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്നും സം​ഭ​വ​സ​മ​യം 15 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഒ​രു സ്ഥ​ല​ത്ത് ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും അ​തി​നു തെ​ളി​വു​ക​ളും സാ​ക്ഷി​ക​ളു​മു​ണ്ടെ​ന്നാ​ണ് ഇ​യാ​ൾ പ​റ​യു​ന്ന​ത്.

ഇ​തേ​ത്തു​ട​ർ​ന്ന് ഇ​യാ​ളെ ഡി​എ​ൻ​എ ടെ​സ്റ്റി​നു വി​ധേ​യ​നാ​ക്കാ​നാ​ണ് നീ​ക്കം.

ബ​സി​ലി​രു​ന്ന് ഉ​റ​ങ്ങി​പ്പോ​യ യു​വ​തി പ്ര​തി​യെ ക​ണ്ടി​രു​ന്നി​ല്ല. പ്ര​തി​യാ​ക​ട്ടെ കൃ​ത്യം ന​ട​ത്തി​യ​ശേ​ഷം കു​ഴു​പ്പി​ള്ളി ചെ​റു​വൈ​പ്പ് ക​വ​ല​യി​ൽ ബ​സ് ഇ​റ​ങ്ങി മു​ങ്ങു​ക​യാ​യി​രു​ന്നു.

അ​ജ്ഞാ​ത​നാ​യ പ്ര​തി​ക്കാ​യി ബ​സ് ജീ​വ​ന​ക്കാ​ർ ന​ൽ​കി​യ സൂ​ച​ന​ക​ള​നു​സ​രി​ച്ച് രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കി​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

ക​റു​ത്ത് ഉ​യ​രം കു​റ​ഞ്ഞ പ്ര​തി​യു​ടെ ഇ​ട​തു​കൈ​യി​ൽ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു കെ​ട്ടി​ക്കൊ​ടു​ക്കു​ന്ന ബാ​ന്‍​ഡ് എ​യ്ഡ് ഉ​ണ്ടാ​യി​രു​ന്ന​താ​യി ബ​സ് ക​ണ്ട​ക്ട​റു​ടെ മൊ​ഴി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.

ഇ​തു​പ്ര​കാ​രം പോ​ലീ​സ് പ്രാ​ദേ​ശി​ക​മാ​യി ആ​ശു​പ​ത്രി​ക​ളി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ഴു​പ്പി​ള്ളി സ്വ​ദേ​ശി​യാ​യ യു​വാ​വ് ക​സ്റ്റ​ഡി​യി​ലാ​യ​ത്.

ക​ണ്ട​ക്ട​ർ ആ​ളെ തി​രി​ച്ച​റി​ഞ്ഞെ​ങ്കി​ലും പ്ര​തി കു​റ്റം നി​ഷേ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡി​എ​ൻ​എ ടെ​സ്റ്റ് ന​ട​ത്തു​ന്ന​ത്.

Related posts

Leave a Comment