അമ്മ ശുചിമുറിയില്‍ പോയിട്ട് തിരിച്ചു വന്നപ്പോള്‍ രണ്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കാണാനില്ല ! ഒടുവില്‍ കുഞ്ഞിനെ കണ്ടെത്തിയത് പറമ്പില്‍ നിന്നും; അമ്പരപ്പിക്കുന്ന സംഭവം ഇങ്ങനെ…

വീട്ടില്‍ ഉറക്കിക്കിടത്തിയ രണ്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പെട്ടെന്നു കാണാതായതില്‍ ദുരൂഹത. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ സമീപമുള്ള പറമ്പില്‍ നിന്നും കുഞ്ഞിനെ കണ്ടെത്തി. അമ്മയും പരിസരവാസികളും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ചേരാനല്ലൂര്‍ ഇടയക്കുന്നം പാര്‍ഥസാരഥി ക്ഷേത്രത്തിന് സമീപമുള്ള കൊട്ടേപറമ്പില്‍ ജയിംസ്-സജിത ദമ്പതികളുടെ കുട്ടിയെയാണ് കാണാതായതും കണ്ടെത്തിയതും. ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് സംഭവം. ബസ് ജീവനക്കാരനായ ജയിംസ് ഉച്ചയ്ക്കു ഭക്ഷണം കഴിഞ്ഞു വീട്ടില്‍ നിന്നു പോയ ശേഷം കുട്ടിയെ ഉറക്കി മുറി അടച്ചു സജിത ശുചിമുറിയില്‍ പോയി. തിരികെ വന്നപ്പോള്‍ കുഞ്ഞിനെ കാണാതായി. ഈ സമയം മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. വീടു മുഴുവന്‍ തിരഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെ സജിത പരിഭ്രാന്തയായി ബഹളം വച്ചു. പിന്നീട് നടത്തിയ തിരച്ചിലിലാണു വീട്ടില്‍ നിന്ന് 20 മീറ്ററോളം മാത്രം ദൂരത്തിലുള്ള വര്‍ക്ക്ഷോപ്പിന്റെ ഒരുവശത്തുള്ള പുല്ലുപിടിച്ച ഭാഗത്തു നിന്നു കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ…

Read More

ജോലിത്തിരക്ക് കാരണം രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ ദത്തു കൊടുത്തു; ഒടുവില്‍ പശ്ചാത്താപം തോന്നി കുഞ്ഞിനെ തിരികെ കിട്ടാനായി പോലീസില്‍ പരാതി നല്‍കിയപ്പോള്‍ സംഭവിച്ചത്…

രണ്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ നോക്കാന്‍ നേരമില്ലെന്ന കാരണത്താല്‍ ദത്തു കൊടുത്ത മാതാപിതാക്കള്‍ക്കെതിരെ കേസെടുത്ത് പോലീസ്. 35കാരിയായ സ്വകാര്യ കോളജ് അദ്ധ്യാപികയ്ക്കും എഞ്ചിനിയറായ ഭര്‍ത്താവിനുമെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സ്വകാര്യ കോളജിലെ അദ്ധ്യാപികയായ ഇവര്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 23നാണ് ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഭര്‍ത്താവ് എഞ്ചിനിയറായതിനാല്‍ ജോലിത്തിരക്കു കാരണം കുട്ടിയെ നോക്കാന്‍ സാധിച്ചിരുന്നില്ല. കുട്ടിയെ ഒറ്റയ്ക്ക് നോക്കാന്‍ ബുദ്ധിമുട്ടുവന്നതോടെ ദത്തുകൊടുക്കുന്ന കാര്യം ആലോചിച്ചു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവിന്റെ ബന്ധുവും മൈസൂരു സ്വദേശിയുമായ യുവാവിനെ വിവരം അറിയിച്ചു. ഇയാളാണ് കുട്ടിയെ ദത്തെടുക്കുന്നതിനുള്ള ദമ്പതിമാരെ കണ്ടെത്തിയത്. ഡിസംബര്‍ 16-ന് കുട്ടിയെ കൈമാറി. ദത്തെടുക്കുന്ന ദമ്പതിമാര്‍ക്ക് വേറെ കുട്ടികളുണ്ടാകരുതെന്ന നിബന്ധനയോടെയായിരുന്നു കുട്ടിയെ കൈമാറിയത്. എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയ പ്രൊഫസര്‍ക്ക് കുട്ടിയെക്കുറിച്ച് ഓര്‍ത്ത് ആകെ ആശങ്കയായി.ദത്തുകൊടുത്തത് തെറ്റായിപ്പോയെന്ന് മനസ്സിലായതിനെത്തുടര്‍ന്ന് യുവാവിനെ വിളിച്ചപ്പോള്‍ കുട്ടിയെ വാങ്ങിയവരെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് അറിഞ്ഞു. അതോടെ ചന്നമ്മനകെരെ അച്ചുകാട്ട് പൊലീസ് സ്റ്റേഷനില്‍ പ്രൊഫസര്‍ പരാതി…

Read More