പതിവായി പ്രാ​ര്‍​ഥി​ച്ചി​ട്ടും ഭാ​ര്യ​യു​ടെ​യും കു​ഞ്ഞി​ന്റെ​യും അ​സു​ഖം മാ​റി​യി​ല്ല ! വി​ഗ്ര​ഹ​ങ്ങ​ള്‍ ത​ക​ര്‍​ത്ത യു​വാ​വ് പി​ടി​യി​ല്‍…

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹ​ങ്ങ​ള്‍ ത​ക​ര്‍​ത്ത യു​വാ​വ് പി​ടി​യി​ല്‍. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​രോ​ഗ്യ​പ്ര​ശ്ന​മാ​ണ് ഇ​യാ​ളെ പ്ര​കോ​പി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. 27 വ​യ​സ്സു​ള്ള ദി​വ​സ​ക്കൂ​ലി​ക്ക് പ​ണി​യെ​ടു​ക്കു​ന്ന വി​നോ​ദ് കു​മാ​റാ​ണ് പി​ടി​യി​ലാ​യ​ത്. ഗ്രേ​റ്റ​ര്‍ നോ​യി​ഡ​യി​ല്‍ തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം. ക്ഷേ​ത്ര​ത്തി​ലെ മൂ​ന്ന് വി​ഗ്ര​ഹ​ങ്ങ​ള്‍ ത​ക​ര്‍​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​താ​യി ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ് വി​നോ​ദ് കു​മാ​റി​ല്‍ എ​ത്തി​ച്ചേ​രു​ക​യാ​യി​രു​ന്നു. വി​ഗ്ര​ഹ​ങ്ങ​ള്‍ ത​ക​ര്‍​ക്കാ​ന്‍ വി​നോ​ദ് ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ള്‍ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ക​ഴി​ഞ്ഞ മൂ​ന്നു​നാ​ലു വ​ര്‍​ഷ​മാ​യി ത​ന്റെ ഭാ​ര്യ​യും അ​ഞ്ചു​വ​യ​സ്സു​ള്ള കു​ഞ്ഞും അ​സു​ഖ​ബാ​ധി​ത​രാ​ണെ​ന്ന് വി​നോ​ദ് മൊ​ഴി ന​ല്‍​കി​യ​താ​യി പോ​ലീ​സ് പ​റ​യു​ന്നു. ദൈ​വ​ത്തോ​ട് നി​ര​ന്ത​രം പ്രാ​ര്‍​ഥി​ച്ചി​ട്ടും അ​വ​രു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ മാ​റ്റ​മു​ണ്ടാ​യി​ല്ല. അ​ടു​ത്തി​ടെ അ​മ്മാ​യി​യും മ​രി​ച്ചു. നി​രാ​ശ​യി​ലാ​ണ് വി​ഗ്ര​ഹ​ങ്ങ​ള്‍ ത​ക​ര്‍​ത്ത​തെ​ന്ന് യു​വാ​വ് കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

Read More

ചാറ്റിംഗിലൂടെ നഗ്നചിത്രങ്ങളും വീഡിയോകളും കൈക്കലാക്കി ! പാലാ സ്വദേശിനിയില്‍ നിന്നു പണം തട്ടാന്‍ ശ്രമിച്ച യുപി സ്വദേശി പിടിയില്‍…

ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പിന്നീട് അടുപ്പം മുതലെടുത്ത് ചാറ്റിങ് വഴി നഗ്‌ന വീഡിയോയും ചിത്രവും കൈക്കലാക്കി യുവതിയില്‍ നിന്നു പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ യുപി സ്വദേശി അറസ്റ്റില്‍. യുപി ഗൊരഖ്പൂര്‍ രപ്തിനഗര്‍ സ്വദേശിയായ മോനുകുമാര്‍ റാവത്ത്(25) ആണ് പിടിയിലായത്. പാലാ സ്വദേശിയായ യുവതിയും മോനുകുമാര്‍ 2020 ജൂലൈയിലാണ് സൗഹൃദത്തിലായത്. തുടര്‍ന്ന് ചാറ്റിങ് വഴി അടുപ്പത്തിലായതോടെ യുവതി നഗ്‌ന ചിത്രങ്ങളും വീഡിയോകളും മോനുകുമാര്‍ കൈക്കലാക്കി. തുടര്‍ന്ന് സഹോദരിയുടെ വിവാഹത്തിന് പണം ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്ത് വിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. പണം നല്‍കാന്‍ യുവതി തയ്യാറാകാഞ്ഞതോടെ യുവതിയുടെ ചിത്രങ്ങളും വീഡിയോകളും മോനുകുമാര്‍ 2021 ഏപ്രില്‍ പ്രചരിപ്പിച്ചു. ഇതേത്തുടര്‍ന്ന് യുവതി പാലാ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി വിദേശത്താണെന്ന് വ്യക്തമായി. കഴിഞ്ഞ ദിവസം ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ പ്രതിയെ അധികൃതര്‍ തടഞ്ഞുവെച്ച്…

Read More