ചാറ്റിംഗിലൂടെ നഗ്നചിത്രങ്ങളും വീഡിയോകളും കൈക്കലാക്കി ! പാലാ സ്വദേശിനിയില്‍ നിന്നു പണം തട്ടാന്‍ ശ്രമിച്ച യുപി സ്വദേശി പിടിയില്‍…

ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പിന്നീട് അടുപ്പം മുതലെടുത്ത് ചാറ്റിങ് വഴി നഗ്‌ന വീഡിയോയും ചിത്രവും കൈക്കലാക്കി യുവതിയില്‍ നിന്നു പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ യുപി സ്വദേശി അറസ്റ്റില്‍.

യുപി ഗൊരഖ്പൂര്‍ രപ്തിനഗര്‍ സ്വദേശിയായ മോനുകുമാര്‍ റാവത്ത്(25) ആണ് പിടിയിലായത്. പാലാ സ്വദേശിയായ യുവതിയും മോനുകുമാര്‍ 2020 ജൂലൈയിലാണ് സൗഹൃദത്തിലായത്.

തുടര്‍ന്ന് ചാറ്റിങ് വഴി അടുപ്പത്തിലായതോടെ യുവതി നഗ്‌ന ചിത്രങ്ങളും വീഡിയോകളും മോനുകുമാര്‍ കൈക്കലാക്കി.

തുടര്‍ന്ന് സഹോദരിയുടെ വിവാഹത്തിന് പണം ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്ത് വിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പണം നല്‍കാന്‍ യുവതി തയ്യാറാകാഞ്ഞതോടെ യുവതിയുടെ ചിത്രങ്ങളും വീഡിയോകളും മോനുകുമാര്‍ 2021 ഏപ്രില്‍ പ്രചരിപ്പിച്ചു.

ഇതേത്തുടര്‍ന്ന് യുവതി പാലാ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി വിദേശത്താണെന്ന് വ്യക്തമായി.

കഴിഞ്ഞ ദിവസം ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ പ്രതിയെ അധികൃതര്‍ തടഞ്ഞുവെച്ച് പാലാ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പാലാ പോലീസ് ഡല്‍ഹിയില്‍ എത്തിയാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.

Related posts

Leave a Comment