മുകേഷേട്ടന്‍ എന്താ എഴുതുന്നത്, ഇനി വല്ല ലവ് ലെറ്ററുമാണോ ? ഉര്‍വശിയെ പറ്റിച്ച സംഭവം പറഞ്ഞ് മുകേഷ്…

നടി ഉര്‍വശിയെ സമര്‍ഥമായി പറ്റിച്ച കഥ തുറന്നു പറയുകയാണ് നടന്‍ മുകേഷ്. യൂട്യൂബില്‍ തന്റെ ചാനലിലൂടെയാണ് മുകേഷ് ഈ കഥ വെളിപ്പെടുത്തിയിരിക്കുന്നത്. നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച കാര്യമാണ് മുകേഷ് പറഞ്ഞത്. സിനിമയ്ക്കായി പാട്ടുകള്‍ എഴുതുമെന്നും അതിന് താന്‍ തന്നെ ഈണിട്ട് പാടാറുണ്ടെന്നുമായിരുന്നു മുകേഷ് വച്ചു കാച്ചിയത്. ആ സംഭവത്തെക്കുറിച്ച് മുകേഷ് പറയുന്നതിങ്ങനെ…’നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍ എന്ന ചിത്രം. ഞാനും ജയറാമും ഉര്‍വശിയും രഞ്ജിനിയുമാണ് അഭിനയിക്കുന്നത്. കുട്ടനാട്ടിലാണ് ഷൂട്ടിങ്. വിജി തമ്പിയാണ് സംവിധാനം. ഷൂട്ടിങിനായി രാവിലെ ചെന്നപ്പോള്‍ ജയറാമിന്റേയും ഉര്‍വശിയുടേയും ഭാഗങ്ങളാണ് ഷൂട്ട് ചെയ്യുന്നത്. എന്റെ ഷോട്ടെടുക്കാന്‍ കുറച്ച് കൂടി നേരം പിടിക്കും. അടുത്തുള്ള വീടിന്റെ ഒരു വശത്ത് ഏറുമാടം പോലെയൊരു സ്ഥലമുണ്ട്. അപ്പുറത്തായി ഷോട്ടിനു റെഡിയായി മേക്ക്അപ്പ് ഒക്കെയിട്ട് ഉര്‍വശിയുമിരിപ്പുണ്ട്. ഉര്‍വശി എന്നെ ശ്രദ്ധിക്കുന്നത് ഞാന്‍ കണ്ടു. ഒരു തമാശയൊപ്പിക്കാമെന്ന് വിചാരിച്ച്…

Read More

പ്രസവവേദന എന്താണെന്ന് മനസ്സിലായത് പ്രസവിച്ചതിനു ശേഷം ! സിനിമയും യഥാര്‍ഥ ജീവിതവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് മനസ്സിലായത് അപ്പോള്‍; മനസ്സു തുറന്ന് ഉര്‍വശി…

ചെറുപ്രായത്തില്‍ തന്നെ തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയയായ താരമാണ് ഉര്‍വശി. നിരവധി മികച്ച കഥാപാത്രങ്ങളെ നടി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ പ്രായത്തിന് അനുയോജ്യമായ കഥാപാത്രങ്ങളല്ല താന്‍ സിനിമയില്‍ ചെയ്തതെന്ന് പറഞ്ഞിരിക്കുകയാണ് നടി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ ഒരു അഭിമുഖത്തിലാണ് ഉര്‍വശി മനസ്സുതുറന്നത്. എന്റെ പ്രായത്തിനൊത്ത വേഷങ്ങള്‍ വളരെ കുറച്ച് മാത്രമെ ഞാന്‍ ചെയ്തിട്ടുള്ളു. 13 വയസ്സിലും ഞാന്‍ അമ്മ വേഷം ചെയ്തു.ജീവിതത്തില്‍ എവിടെയെങ്കിലുമൊക്കെ കണ്ട കാര്യങ്ങള്‍ വെച്ചാണ് ഞാന്‍ അഭിനയിച്ചത്. ഞാന്‍ പ്രസവിച്ചതിന് ശേഷമാണ് പ്രസവ വേദന എന്താണെന്ന് മനസ്സിലായത്. നമ്മള്‍ ഇത്രയും നാളും സിനിമയിലഭിനയിച്ചത് വെറും പൊട്ടത്തരമാണല്ലോ എന്ന് തോന്നിയത് അപ്പോഴാണ്. വളരെ വ്യത്യസ്തമായിട്ടാണ് യഥാര്‍ത്ഥ ജീവിതത്തില്‍ നമ്മള്‍ ഓരോ കാര്യങ്ങളോടും പ്രതികരിക്കുന്നതെന്ന് പിന്നീട് എനിക്ക് മനസ്സിലായി. അതിന് ഉദാഹരണമാണ് എന്റെ അനിയന്റെ മരണം. അവന്‍ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത കേട്ടിട്ട് ഞാന്‍ നിശ്ചലമായി നില്‍ക്കുകയാണ്.…

Read More

അന്ന് കുഞ്ഞാറ്റയെ ഒപ്പം കൂട്ടാന്‍ അനുവാദം ചോദിച്ചത് ഉര്‍വശിയുടെ അമ്മയോടു മാത്രം ! ഇതിന്റെ കാരണം തുറന്നു പറഞ്ഞ് മനോജ് കെ ജയന്‍

മലയാളത്തില്‍ തന്റേതായ ശൈലി കൊണ്ട് ജനഹൃദയങ്ങളില്‍ ഇടം നേടിയ നടനാണ് മനോജ് കെ ജയന്‍. എംടിയുടെ രചനയില്‍ ഹരിഹരന്‍ ഒരുക്കിയ സര്‍ഗം എന്ന ചിത്രത്തിലെ കുട്ടന്‍ തമ്പുരാന്‍ എന്ന കഥാപാത്രത്തിലൂടെയാണ് മനോജ് കെ ജയന്‍ മലയാളികളുടെ മനസ്സില്‍ ആദ്യ തീപ്പൊരി വീഴ്ത്തിയത്. പിന്നെ നായകനായും വില്ലനായും സഹനടനായുമെല്ലാം താരം അസാമാന്യ പ്രകടനമാണ് കാഴ്ചവച്ചത്. അനന്തഭദ്രത്തിലെ ദിഗംബരന് ഇന്നും മലയാള സിനിമയില്‍ മറുപടിയില്ല. മലയാളത്തിന് പുറമേ തമിഴിലും തിളങ്ങി താരം വൈവിദ്ധ്യമാര്‍ന്ന വേഷങ്ങളിലൂടെയാണ് ശ്രദ്ധനേടിയത്. മലയാളത്തിലെ എണ്ണം പറഞ്ഞ നടിമാരില്‍ ഒരാളായ ഉര്‍വശിയെ പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും ആ ദാമ്പത്യം പരാജയമായി വേര്‍പിരിയുകയായിരുന്നു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു മകള്‍ ഉണ്ട്. പിന്നീട് മനോജ് കെ ജയന്‍ ആശ എന്ന യുവതിയെ വിവാഹം ചെയ്തു. ഇതില്‍ ഒരു മകനുമുണ്ട്. അതേ സമയം സിനിമയില്‍ താന്‍ എപ്പോഴുമൊരു രണ്ടാംമൂഴക്കാരന്‍ ആയിരുന്നു…

Read More

അന്ന് കല്‍പ്പന പറഞ്ഞത് ഞാന്‍ കേട്ടില്ല ! അക്കാര്യം ചെയ്തത് പത്ത് വര്‍ഷത്തോളം ഞങ്ങളെ അകറ്റി; ഉര്‍വശിയുടെ വാക്കുകള്‍…

മലയാള സിനിമയിലെ എന്നല്ല തെന്നിന്ത്യന്‍ സിനിമയിലെ തന്നെ മികച്ച അഭിനേത്രികളിലൊരാളാണ് ഉര്‍വശി.സിനിമയില്‍ എത്തിയ കാലം മുതല്‍ ഉര്‍വശിയെ വെല്ലുന്ന അഭിനയവും സൗന്ദര്യവും ഉള്ള നടിമാര്‍ മലയാളത്തില്‍ ഇല്ലായിരുന്നു എന്നതാണ് സത്യം. ഏത് റോളും തന്റേതായ അഭിനയ ശൈലികൊണ്ട് മികവുറ്റതാക്കാന്‍ താരത്തിന് സാധിക്കാറുണ്ട്.ഏത് വേഷവും കഥാപാത്രങ്ങളും തനിക്ക് മികവുറ്റതാക്കാന്‍ സാധിക്കും എന്ന് തെളിയിച്ച താരം കൂടിയാണ് ഉര്‍വശി. ഉര്‍വശിയുടെ സഹോദരിമാരായ കലാ രഞ്ജിനിയും കല്പനയും മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടം നേടിയവരാണ്. മറ്റൊരു താരകുടുംബത്തിലും കാണാത്ത ഐക്യവും സ്‌നേഹവുമായിരുന്നു ഉര്‍വശിയുടെ കുടുംബത്തില്‍. നടിയായ കല്‍പ്പന ഉര്‍വശിക്ക് സഹോദരി മാത്രമായിരുന്നില്ല ഒരമ്മ തന്നെയായിരുന്നു. കല്‍പനയായിരുന്നു വസ്ത്രം പോലും ഉര്‍വശിക്ക് വാങ്ങി നല്‍കിയിരുന്നത്. എന്നാല്‍ ജീവിതത്തില്‍ ഒരു തീരുമാനം എടുത്തപ്പോള്‍ ചേച്ചി കല്‍പന എതിര്‍ത്തിട്ടും താന്‍ ആ എതിര്‍പ്പിനെ അവഗണിച്ചത് തന്റെ ജീവിതത്തില്‍ വലിയ പാളിച്ചകള്‍ സംഭവിച്ചു എന്ന് ഉര്‍വശി തുറന്നു…

Read More

അമ്മ പറഞ്ഞു മമ്മൂട്ടിയുടെ അമ്മയായിട്ടാണെങ്കിലും കുഴപ്പമില്ല പക്ഷെ നായിക നീയായിരിക്കണം ! ഉര്‍വ്വശി മനസ്സു തുറക്കുന്നു…

മലയാളത്തിലെ ശക്തരായ അഭിനേതാക്കളില്‍ ഒരാളാണ് ഉര്‍വശി.’എന്റ ഉമ്മാന്റെ പേര്’ എന്ന ചിത്രത്തിലൂടെ ഉര്‍വശിയുടെ ശക്തമായ തിരിച്ചുവരവാണ് മലയാളികള്‍ കണ്ടത്. തന്റെ സിനിമയിലെ ഇടവേളയെ കുറിച്ചും തിരിച്ചു വരവിനെ കുറിച്ചും പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറയുകയാണ് ഉര്‍വശി. ” ഇനി സിനിമയിലേയ്ക്കില്ല എന്ന തീരുമാനത്തിലായിരുന്നു ഞാനും. പ്രസവത്തിന്റെ ഒരാഴ്ച മുമ്പു വരെ വര്‍ക്ക് ചെയ്ത് എല്ലാ പടങ്ങളും തീര്‍ത്തുകൊടുത്തു. പക്ഷേ പിന്നെ വര്‍ക്ക് ചെയ്തേ പറ്റു എന്ന അവസ്ഥയായി.രണ്ടാമത് വന്നപ്പോള്‍ നല്ല റോളുകള്‍ കിട്ടി. ഭാഗ്യം! അച്ചുവിന്റെ അമ്മയില്‍ വരുമ്പോള്‍ മോള് കുഞ്ഞാണ്. മീരയുടെ അമ്മയുടെ വേഷം. ഞാന്‍ അമ്മയോടു ചോദിച്ചു. പോണോ? അമ്മ പറഞ്ഞു മമ്മൂട്ടിയുടെ അമ്മയായിട്ടായാലും കുഴപ്പമില്ല പക്ഷേ നായിക നീയായിരിക്കണം….” ഉര്‍വശി പറയുന്നു. അഭിനയിച്ച കഥാപാത്രങ്ങളെ നേരിട്ടു കണ്ടുമുട്ടിയ അനുഭവത്തെ കുറിച്ചും ഉര്‍വശി തുറന്നു പറഞ്ഞു. ‘ ലാല്‍സലാമിലെ അന്നാമ്മ യഥാര്‍ത്ഥത്തില്‍…

Read More

കല്‍പ്പനയുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ കഴിയാതിരുന്നതിന്റെ വിഷമം ഇപ്പോഴുമുണ്ട് ! എന്റെ ആ പ്രണയം കല്‍പ്പന ചേച്ചി എതിര്‍ത്തു;കല്‍പ്പനയെക്കുറിച്ച് മനസ്സു തുറന്ന് ഉര്‍വ്വശി

സഹോദരി കല്‍പ്പനയുമായി നിലനിന്നിരുന്ന പിണക്കത്തെക്കുറിച്ച് മനസ്സു തുറന്ന് ഉര്‍വശി. കല്‍പ്പനയുമായുള്ള പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ കഴിയാതിരുന്ന വിഷമം ഇപ്പോഴുമുണ്ടെന്നും ജീവിതത്തില്‍ നാം ആഗ്രഹിക്കുന്നതുപോലെയല്ല കാര്യങ്ങള്‍ നടക്കുന്നതെന്നും ഉര്‍വശി പറയുന്നു. ഒരു ചാനല്‍ പരിപാടിയിയ്ക്കിടെയാണ് ഉര്‍വ്വശി ഇക്കാര്യം പറഞ്ഞത്. ‘കൊച്ചിലേ മുതലേ തന്നെ അവള്‍ എന്നെ ഭരിക്കുമായിരുന്നു. അതിനുവേണ്ടി അവള്‍ക്ക് ദൈവം നല്‍കിയതായിരുന്നു എന്നെ. പിണക്കവും ഇണക്കവുമൊക്കെ സ്വഭാവികമായിരുന്നു. വ്യക്തിജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം സ്വന്തമായി തീരുമാനിച്ചതിനെത്തുടര്‍ന്നാണ് ഞങ്ങള്‍ പിണങ്ങിയത്. അവള്‍ പറഞ്ഞത് കേള്‍ക്കാതെയായിരുന്നു ഞാന്‍ ആ തീരുമാനമെടുത്തത്. കല്‍പന പറഞ്ഞിരുന്ന വസ്ത്രമാണ് ധരിച്ചുകൊണ്ടിരുന്നത്. സിനിമകള്‍ കണ്ട് അഭിപ്രായം പറഞ്ഞിരുന്നതും അവള്‍ തന്നെ. അങ്ങനെയുള്ള ഞാന്‍ ആ തീരുമാനവുമായി മുന്നോട്ടുപോയപ്പോള്‍ ഞങ്ങള്‍ക്കിടയില്‍ ചെറിയ അകല്‍ച്ച വന്നു.’ ഉര്‍വ്വശി പറയുന്നു. 25-ാം തിയതി കല്‍പന ചേച്ചി മരിക്കുന്നു. 23-ാം തിയതി ഒരു പ്രോഗ്രാമിന്റെ ഭാഗമായി ഞാന്‍ തിരുവനന്തപുരത്തെത്തി. പരിപാടി കഴിഞ്ഞു നേരെ കൊച്ചിയിലേക്ക്…

Read More