കൊട്ടാരക്കര: റൂറല്‍ എസ്പി ഹരിശങ്കര്‍ രണ്ട് ദിവസത്തിനകം വയനാട് എസ്പി ഇളങ്കോക്ക് ചാര്‍ജ് കൈമാറും. തന്റെ പോലീസ് ജീവിതത്തിലെ തന്നെ ഏറ്റവും വലിയവെല്ലുവിളിയായിരുന്നു അഞ്ചലില്‍ ഉത്രയെ പാമ്പിനെകൊണ്ട് കടുപ്പിച്ച് കൊന്ന കേസെന്ന് ഹരിശങ്കര്‍ കൊട്ടാരക്കര പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. അത് തെളിയിക്കാനായതും, പിന്നിലെ പോലീസിന്റെ പരിശ്രമവും ദേശീയ അന്തര്‍ദേശീയ തലത്തില്‍ തന്നെ പഠനത്തിന് വിധേയമാക്കേണ്ടതാണ്. കേസിന്റെ വിധി വന്ന് കഴിഞ്ഞാല്‍ അതിനായി ശ്രമിക്കും. യാതൊരു തെളിവുമില്ലാത്ത കേസ് കൊലപാതകമാണന്ന് കണ്ടെത്താന്‍ തന്റെ ടീമിന് ഏറെ വിയര്‍ക്കേണ്ടിവന്നു. അപകടമരണം അന്‍പത് ശതമാനം കുറക്കണമെന്ന് നിര്‍ദേശം നടപ്പാക്കിയ ഏക പോലീസ് ജില്ലയാണ് റൂറല്‍ ജില്ല. അടിപിടികേസുകള്‍, പീഢനങ്ങള്‍, പട്ടികജാതി അതിക്രമങ്ങള്‍ തുടങ്ങി കേസുകളുടെ എണ്ണം വന്‍തോതില്‍ കുറക്കാന്‍ സാധിച്ചു. റോഡ് സുരക്ഷ കര്‍ശനമായി നടപ്പാക്കിയതോടെ ഇരുചക്രവാഹനയാത്രികരുടെ മരണവും, കാല്‍നടക്കാരുടെ മരണവും അന്‍പത് ശതമാനം കുറക്കാന്‍ സാധിച്ചു. റൂറല്‍…
Read MoreTag: uthra death
ഉത്ര വധക്കേസ് ; കോടതി വിചാരണ ഏഴിന് തുടങ്ങും; കേസില്‍ സാക്ഷികളായി ഹാജരാകാൻ വാവ സുരേഷും
അഞ്ചല്‍ : പ്രമാദമായ അഞ്ചല്‍ ഉത്ര കൊലക്കേസില്‍ ഈ മാസം ഏഴിന് വിചാരണ ആരംഭിക്കാന്‍ കോടതി തീരുമാനം. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിന് മേല്‍ കൊല്ലത്തെ ആറാം നമ്പർ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജ് മുമ്പാകെയാണ് കേസിന്റെ വിചാരണ നടക്കുക. വിചാരണ നടപടികളുടെ ഭാഗമായി പ്രതിഭാഗം അഭിഭാഷകനോട് കോടതിയില്‍ ഏഴിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ട ഉത്രയുടെ ഭര്‍ത്താവ് സൂരജ് (27) ആണ് കേസിലെ മുഖ്യ പ്രതി. മാസങ്ങളായി നടന്ന ഗൂഡാലോചനയും ആസൂത്രിതവുമായിരുന്നു ഉത്രയുടെ കൊലപാതകമെന്നും സ്വത്തുക്കള്‍ നഷ്ടമാകാതിരിക്കാന്‍ വേണ്ടിയുള്ള ശ്രമായിരുന്നു ആര്‍ക്കും സംശയം തോന്നാത്ത വിധം പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകം എന്നും ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു. ഇക്കഴിഞ്ഞ മേയ് ഏഴിനാണ് അഞ്ചല്‍ ഏറം വിഷു വെള്ളിശേരി വീട്ടില്‍ ഉത്രയെ അഞ്ചലിലെ വീട്ടില്‍ കിടപ്പ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read Moreഉത്രയെ ഇല്ലാതാക്കാൻ ഗൂഢാലോചന, പിടിക്കപ്പെടാതിരിക്കാൻ തെളിവ് നശിപ്പിക്കൽ; ഉത്ര കൊലക്കേസിൽ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിൽ
അടൂർ: ഉത്ര കൊലക്കേസിൽ പ്രധാന പ്രതിയായ സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അന്വേഷണ സംഘത്തിന്റെ നടപടി. അടൂരിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്ത ഇരുവരെയും കൊട്ടാരക്കരയിലേക്ക് കൊണ്ടുവന്നു. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. കേസിൽ ഇരുവരെയും നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അന്വേഷണ സംഘം കേസിലെ ആദ്യ കുറ്റപത്രം കഴിഞ്ഞ ദിവസം സമർപ്പിച്ചതാണ്. ഇതിൽ സൂരജാണ് കൊലപാതകത്തിന്റെ സൂത്രധാരനെന്ന് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം കുറ്റപത്രത്തിൽ സൂജരിന്റെ പിതാവ്, മാതാവ്, സഹോദരി എന്നിവരുടെ പങ്ക് കൃത്യമായി വ്യക്തമാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
Read Moreഉത്ര വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; പ്രതി സൂരജ് മാത്രം
പുനലൂർ: ഉത്രയുടെ കൊലപാതകത്തിൽ അന്വേഷണ സംഘം പുനലൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഭർത്താവ് സൂരജ് മാത്രമാണ് കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. പ്രതിയായ സൂരജ് നടത്തിയത് അത്യപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമെന്നും കുറ്റപത്രത്തിൽ പരാമർശം. സ്ത്രീധനം നഷ്ടമാകാതെ ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനായിരുന്നു കൊലപാതകം നടത്തിയത്. പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയാൽ സ്വഭാവിക മരണമെന്ന് ബന്ധുക്കൾ ധരിക്കുമെന്ന് പ്രതി കരുതി. ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയായിരുന്നു കേസ് അന്വേഷണമെന്നും കുറ്റപത്രത്തിൽ പറയുന്നു. പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകം സംസ്ഥാനത്ത് ആദ്യമാണെന്നും ആയിരത്തിലധികം പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. അറസ്റ്റ് രേഖപ്പെടുത്തി 90 ദിവസങ്ങൾക്ക് മുമ്പ് കുറ്റപത്രം സമർപ്പിച്ചതിനാൽ സൂരജിന് ജാമ്യം ലഭിക്കില്ല. കേസില്‍ മാപ്പ് സാക്ഷിയായ പാമ്പ് പിടുത്തക്കാരന് സുരേഷാണ് പ്രാസിക്യൂഷന്റെ നിര്‍ണായക സാക്ഷി. കേസില്‍ രണ്ടാമത്തെ കുറ്റപത്രം രണ്ടാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കും. അതിവേഗ വിചാരണയ്ക്കായി ഹൈക്കോടതിയെ സമീപിക്കും. അഞ്ചൽ ഏറം സ്വദേശിയായ…
Read Moreകടിച്ചത് മൂർഖൻ തന്നെ; ഉത്രയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാഫലം അന്വേഷണ സംഘത്തിന്
അടൂര്‍: ഉത്രയുടെ മരണത്തിനു കാരണമായ വിഷം മൂര്‍ഖന്‍ പാമ്പിന്റേതു തന്നെയെന്നു വ്യക്തമായി. ഉത്രയുടെ ശരീരത്തില്‍ മൂര്‍ഖന്റെ വിഷാംശവും ഉറക്കഗുളികയുടെ അമിത സാന്നിധ്യവും കണ്ടെത്തുകയും ചെയ്തു. ആന്തരിക അവയവങ്ങളുടെ രാസപരിശോധനാഫലം അന്വേഷണ സംഘത്തിനു ലഭിച്ചു. ഉത്രയെ മൂര്‍ഖനെകൊണ്ട് കടിപ്പിക്കുന്നതിനു മുമ്പ് പാരസെറ്റമോള്‍ ഗുളികകളും അലര്‍ജിക്ക് ഉപയോഗിക്കുന്ന ഗുളികകളും അമിത അളവില്‍ പഴച്ചാറില്‍ കലര്‍ത്തി നല്‍കിയിരുന്നതായി സൂരജ് നേരത്തെ മൊഴി നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനു പുറമേ വനംവകുപ്പ് കൂടി നടത്തിയ അന്വേഷണത്തിലും ഉത്രയെ കടിച്ചത് മൂര്‍ഖന്‍ തന്നെയെന്നു വ്യക്തമാകുന്നുണ്ട്. ഉത്രയുടെ ഭര്‍ത്താവ് സൂരജ് ഏനാത്ത് സ്വദേശി സുരേഷില്‍ നിന്നു രണ്ടാമത് വാങ്ങിയത് മൂര്ഖനെയായിരുന്നു. ആദ്യം അണലിയെ വാങ്ങി ഇതിനെ ഉപയോഗിച്ച് കടിപ്പിച്ചെങ്കിലും ഉത്ര വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെ വന്നിരുന്നു. ഇതിനിടെയാണ് രണ്ടാമതും കിടപ്പുമുറിയില്‍ പാമ്പിനെ എത്തിക്കുന്നത്. ഉത്രയെ പാമ്പു കടിച്ച ദിവസം ഇവരുടെ വീടിന്റെ കിടപ്പുമുറിയില്‍ നിന്ന് മൂര്‍ഖന്‍…
Read Moreഉത്രവധക്കേസ് ; സൂരജിന്റെ അമ്മയേയും സഹോദരിയേയും വീണ്ടും ചോദ്യം ചെയ്തേക്കും
കൊല്ലം : അഞ്ചൽ ഉത്ര വധക്കേസിൽ പ്രതിയായ സൂരജിന്റെ അമ്മയേയും സഹോദരിയേയും വീണ്ടും ചെയ്തേക്കും . ഇന്നലെ രാവിലെമുതൽ സന്ധ്യവരെ ഇരുവരെയും ചോദ്യം ചെയ്തെങ്കിലും ഉത്രവധം സംബന്ധിച്ച ഗൂഢാലോചനയിൽ ഇരുവർക്കും പങ്കില്ലെന്ന മൊഴിയിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ചില തെളിവുകൾ കൂടി ശേഖരിച്ചശേഷം ഇരുവരെയും ചോദ്യം ചെയ്യാൻ അന്വേഷണസംഘം ആലോചിക്കുന്നത്. ഉത്രയുടെ ആഭരണം സംബന്ധിച്ചുള്ള കാര്യങ്ങൾ തങ്ങൾക്ക് അറിയാമായിരുന്നുവെന്നും ഇരുവരും ആവർത്തിച്ചു. ആഭരണം വിറ്റതും പണയം വച്ചതും സംബന്ധിച്ചുള്ള കാര്യങ്ങളാണ് ഇരുവരും വെളിപ്പെടുത്തിയത്. അതേസമയം പലകാര്യങ്ങളും സൂരജ് തങ്ങളെ അറിയിച്ചിരുന്നില്ലെന്നും ഉത്രയെ പാന്പിനെകൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് തങ്ങൾ പിന്നീടാണ് അറിഞ്ഞതെന്നും ഇരുവരും മൊഴിനൽകിയിരുന്നു. ഇരുവരും പോലീസിനോട് പറഞ്ഞ കാര്യങ്ങളിൽ ചിലത് വൈരുദ്ധ്യമെന്നും അന്വേഷണസംഘത്തിന് തോന്നിയ സാഹചര്യത്തിലാണ് ഇരുവരെയും വീണ്ടും ചോദ്യംചെയ്യാൻ തീരുമാനിച്ചത്.
Read Moreതലയിൽ ഹെൽമറ്റ്ധരിപ്പിച്ച് സൂരക്ഷിതനാക്കി… തെളിവെടുപ്പിനെത്തിച്ച സൂരജിനെ അസഭ്യം പറഞ്ഞ് നാട്ടുകാർ; എല്ലാം ചൂണ്ടിക്കാണിച്ച് വനപാലകരോട് സഹകരിച്ച് പ്രതി സൂരജ്; നിർണായ വെളിപ്പെടുത്തൽ നടത്തിയെന്ന് ഉദ്യോഗസ്ഥർ
അഞ്ചല്‍: അഞ്ചല്‍ ഉത്ര കൊലക്കേസില്‍ പ്രധാന പ്രതി സൂരജിനെ അഞ്ചല്‍ ഏറത്തെ ഉത്രയുടെ വീട്ടില്‍ എത്തിച്ച് വനം വകുപ്പ് തെളിവെടുപ്പ് നടത്തി. രാവിലെ ഒന്‍പതരയോടെയാണ് കനത്ത കാവലില്‍ സൂരജിനെ ഏറത്തുള്ള വീട്ടില്‍ എത്തിച്ചത്. വീട്ടില്‍ എത്തിച്ച് തെളിവെടുപ്പിനായി ഇറങ്ങുന്നതിനിടെ തടിച്ചുകൂടിയ നാട്ടുകാര്‍ സൂരജിനെ അസഭ്യം പറഞ്ഞ് പ്രകോപനപരമായി സംസാരിച്ചത് അല്‍പ്പസമയം നാടകീയ രംഗങ്ങള്‍ക്ക് വഴിയൊരുക്കി. തുടര്‍ന്ന് വീട്ടിനുള്ളിലേക്ക് കൊണ്ടുപോയി തെളിവെടുപ്പ് നടത്തുകയായിരുന്നു. പാമ്പിനെ സൂക്ഷിച്ചിരുന്ന സ്ഥലം ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച രീതി എന്നിവ സൂരജ് വനപാലപകര്ക്ക് കാട്ടികൊടുത്തു. പാമ്പിനെ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ജാര് കൊലപാതകത്തിന് ശേഷം ഒളിപ്പിച്ച സ്ഥലവും സൂരജ് അന്വേഷണ സംഘത്തിന് കാണിച്ച് നല്കി. വിശദമായ തെളിവെടുപ്പിന് ശേഷം പതിനൊന്നരയോടെയാണ് സൂരജിനെ തിരികെ കൊണ്ടുപോയത്. ഉത്രയുടെ വീട്ടില്‍ നിന്നും തിരികെ ഇറക്കുമ്പോള്‍ ഹെല്‍മറ്റ് അടക്കം നല്കി കനത്ത സുരക്ഷ ഒരുക്കിയാണ് വനപാലകര്‍ സൂരജിനെ വാഹനത്തില്‍…
Read Moreഉത്ര കൊലക്കേസ്; സുരേഷ് പാമ്പിനെ പിടികൂടിയ പുരയിടത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തും
അഞ്ചല്‍ : ഉത്ര കൊലക്കേസില്‍ പ്രധാന പ്രതി സൂരജ് ഉത്രയെ കൊലപ്പെടുത്താൻ സുരേഷിൽനിന്ന് വാങ്ങിയ പാന്പ് ആറ്റിങ്ങൽ ആലംകോടിന് സമീപമുള്ള ഒരു വീട്ടിലെ പുരയിടത്തിൽനിന്ന് പിടിച്ചതാണെന്ന് വ്യക്തമായസാഹചര്യത്തിൽ പാന്പ് പിടുത്തക്കാരൻ സുരേഷിനെ ഇന്ന് അവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തും. ഇന്നലെയാണ് സൂരജിനെയും സുരേഷിനെയും ഒരാഴ്ചത്തേക്ക് വനം വകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ട് പുനലൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവായത്. പ്രതികളെ ചോദ്യം ചെയ്യുന്നതിനായി ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ട് കിട്ടണം എന്ന വനം വകുപ്പിന്റെ ആവശ്യം അതേപടി അംഗീകരിച്ചാണ് കോടതി പ്രതികളെ കാസ്റ്റഡിയില്‍ വിട്ടത്. വനം വകുപ്പിന്റെ കസ്റ്റഡിയില്‍ നല്കിയ പ്രതികളെ അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്തതോടെയാണ് പാന്പിനെ പിടികൂടിയ സ്ഥലം വ്യക്തമാക്കിയത്. ഇവിടെ ചോദ്യം ചെയ്യലിന് ശേഷം അഞ്ചല്‍ ഏറത്തെ ഉത്രയുടെ വീട്, അടൂര്‍ പറക്കോടുള്ള സൂരജിന്റെ വീട്, സൂരജിന് സുരേഷ് രണ്ട്…
Read Moreപാമ്പുകളുടെ വിഷം കടത്തുന്ന സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടോ? ഉത്ര കൊലക്കേസ് പ്രതികളെ വനം വകുപ്പ് കസ്റ്റഡിയിൽ വാങ്ങും
കൊല്ലം: ഉത്രവധക്കേസിലെ പ്രതികളായ സൂരജിനെയും പാന്പ് പിടുത്തക്കാരൻ സുരേഷിനെയും ഇന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ വാങ്ങി അഞ്ചൽ റേഞ്ച് ഓഫീസിൽവച്ച് വിശദമായി ചോദ്യം ചെയ്യും. ഉത്രയെ കൊലപ്പെടുത്തുന്നതിനായി വാങ്ങിയ അണലിയേയും മൂർഖനേയും എവിടെനിന്ന് പിടിച്ചുവെന്നുള്ളതിന് തെളിവുകൾ ശേഖരിക്കേണ്ടിയിരിക്കുന്നു. പാന്പുകളുടെ വിഷം കടത്തുന്ന സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടോയെന്നും അന്വേഷിക്കും. ചോദ്യം ചെയ്യുന്നതിനുള്ള വിപുലമായ ക്രമീകരണങ്ങളാണ് വനംവകുപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്. പാന്പുകളുടെ ഡിഎൻഎ ഉൾപ്പടെ വിവിധ പരിശോധനാഫലം ഉടൻ എത്തും. ഉത്രയുടെ രാസപരിശോധനാഫലവും വൈകാതെ എത്തും. സൂരജിന്റെ മാതാവിനെയും സഹോദരിയേയും വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷസംഘത്തിന്റെ തീരുമാനം. ശാസ്ത്രീയ പരിശോധനയ്ക്കായി വിദഗ്ധസംഘത്തെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്. പാന്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ചുവെന്നുള്ളതിന് വ്യക്തമായ തെളിവുകൾ കണ്ടെത്തേണ്ടതും വിദഗ്ധസംഘത്തിന്റെ ചുമതലയായിരിക്കും. ഉത്രവധക്കേസ് സംബന്ധിച്ച് കഴിഞ്ഞദിവസം അവലോകനയോഗം ചേർന്നിരുന്നു. ഇത് സംബന്ധിച്ച് വ്യക്തമായ വിവരം അന്വേഷണസംഘം ഡിജിപിക്ക് കൈമാറിയതായിട്ടാണ് വിവരം.
Read Moreഉത്ര കൊലപാതകം; മൊഴികളില്‍ പൊരുത്തക്കേട്, സൂരജിന്റെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യും
അടൂര്‍: അഞ്ചലില്‍ ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സൂരജില്‍ നിന്നു ലഭിച്ച വിവരങ്ങളും വീട്ടുകാര്‍ നല്കിയ മൊഴികളും തമ്മില്‍ പൊരുത്തക്കേടുകള്‍ തുടരുന്നതിനാല്‍ അന്വേഷണം തുടരും. ഇതിന്റെ ഭാഗമായി സൂരജിന്റെ മാതാവ് രേണുകയും സഹോദരി സൂര്യയെയും വീണ്ടും ചോദ്യം ചെയ്യും. ഇതിനോടകം രണ്ടുതവണ ഇരുവരെയും ക്രൈംബ്രാഞ്ച് അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഉത്രയ്ക്ക് പറക്കോട്ട് ഭര്‍ത്താവിന്റെ വീട്ടില്‍വച്ച് പാമ്പു കടിയേല്‍ക്കാനിടയായ സംഭവവും ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തുന്നതുമായും ബന്ധപ്പെട്ടാണ് പൊരുത്തക്കേടുകള്‍ തുടരുന്നത്. പറക്കോട്ടെ സ്വന്തം വീട്ടില്‍വച്ച് ഉത്രയെ അപായപ്പെടുത്താന്‍ സൂരജ് തീരുമാനിച്ചിരുന്നുവെന്നതായി കഴിഞ്ഞ ദിവസത്തെ തെളിവെടുപ്പില്‍ വ്യക്തമായതായി അന്വേഷണസംഘം അറിയിച്ചു. പോലീസ് കസ്റ്റഡിയില്‍ രണ്ടുതവണ സൂരജിനെ പറക്കോട്ടെ വീട്ടിലെത്തിച്ച് തെളിവെടുത്തിരുന്നു. ഉത്രയെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ താന്‍ വില കൊടുത്തു വാങ്ങിയ അണലിയാണ് ഉത്രയെ കടിച്ചതെന്ന് സൂരജ് സമ്മതിച്ചിട്ടുണ്ട്.പാമ്പു കടിയേല്‍ക്കുന്നതിനു മുമ്പ് ഫെബ്രുവരി 29ന് ഉത്ര സൂരജിന്റെ വീടിനുള്ളിലെ കോണിപ്പടിയില്‍ പാമ്പിനെ കണ്ട്…
Read More