കി​ര​ണ്‍​കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ജി​ല്ലാ സെ​ഷ​ന്‍​സ് കോടതി വീണ്ടും മാ​റ്റി; കേ​സിലെ കു​റ്റ​പ​ത്രം ഉ​ട​ൻ സ​മ​ർ​പ്പി​ക്കുമെന്ന് പോലീസ്

കൊ​ല്ലം:​ വി​സ്മ​യ കേ​സി​ലെ പ്ര​തി​യും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ഭ​ര്‍​ത്താ​വ് കി​ര​ണ്‍​കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി 22ലേ​ക്ക് മാ​റ്റി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ വാ​ദം കേ​ൾ​ക്കേ​ണ്ട​തി​നാ​ലാ​ണ് മാ​റ്റി​യ​ത്. കി​ര​ണ്‍​കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ശാ​സ്താം​കോ​ട്ട കോ​ട​തി ഈ​മാ​സം 6ന് ​ത​ള്ളി​യി​രു​ന്നു. ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​തി​നെ​തി​രെ എ​പി​പി നി​ര​ത്തി​യ വാ​ദ​ഗ​തി കോ​ട​തി പ്ര​ത്യ​ക്ഷ​ത്തി​ൽ​ത​ന്നെ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. ഇ​തി​നെ​തു​ട​ർ​ന്നാ​ണ് ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കൂ​ടാ​തെ എ​ഫ്ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ കേ​സ് ന​ല്‍​കു​ക​യും ചെ​യ്തു.​ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ കി​ര​ണി​ന് കോ​വി​ഡ് ബാ​ധ​യെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് മു​ന്പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​ത​യി​ൽ ന​ൽ​കി​യ ഹ​ർ​ജി തെ​റ്റു​തി​രു​ത്തി ന​ൽ​കാ​നാ​യി തി​രി​കെ ന​ൽ​കി. ഈ ​ഹ​ർ​ജി 26ന് ​പ​രി​ഗ​ണി​ച്ചേ​ക്കും. ക​ഴി​ഞ്ഞ ജൂ​ണ്‍ 21ന് ​പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു വി​സ്മ​യ​യെ ശാ​സ്താം​കോ​ട്ട പോ​രു​വ​ഴി​യി​ലെ കി​ര​ണ്‍​കു​മാ​റി​ന്‍റെ വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച…

Read More

സ്ത്രീധനം വീണ്ടും വില്ലനാകുമ്പോൾ; കൊല്ലത്ത് ഇരുപത്തിനാലുകാരി ഭർതൃ വീട്ടിൽ തൂങ്ങിയ നിലയിൽ; മർദനത്തിൽ പരിക്കേറ്റ ദൃശ്യങ്ങൾ വീട്ടുകാരുടെ പക്കൽ ;കൊ​ല​പാ​ത​ക​മെ​ന്ന് ബ​ന്ധു​ക്ക​ൾ

  കൊ​ല്ലം: ശാ​സ്താം​കോ​ട്ട​യ്ക്ക​ടു​ത്ത് ശാ​സ്തന​ട​യി​ൽ യു​വ​തി​യെ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നി​ല​മേ​ൽ കൈ​തോ​ട് സ്വ​ദേ​ശി​നി വി​സ്മ​യ (24) ആ​ണ് മ​രി​ച്ച​ത്. സ്ത്രീ​ധ​ന പീ​ഡ​ന​ത്തെ തു​ട​ർ​ന്നു​ള്ള കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ വ​ച്ച് മ​ർ​ദ്ദ​ന​മേ​റ്റെ​ന്നു കാ​ട്ടി ക​ഴി​ഞ്ഞ ദി​വ​സം വി​സ്മ​യ ബ​ന്ധു​ക്ക​ൾ​ക്ക് വാ​ട്ട്സ്ആ​പ്പ് സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു. മ​ർ​ദ്ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ ദൃ​ശ്യ​ങ്ങ​ളും ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ യു​വ​തി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് ബ​ന്ധു​ക്ക​ൾ വീ​ട്ടി​ൽ എ​ത്തു​ന്ന​തി​ന് മു​മ്പ് മൃ​ത​ദേ​ഹം ഇ​വി​ടെ​നി​ന്നും മാ​റ്റി​യെ​ന്നും യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ വ​നി​താ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. കൊ​ല്ലം റൂ​റ​ൽ എ​സ്പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Read More