ബിരിയാണിയും കിണ്ണത്തപ്പവും ചപ്പാത്തിയുമെല്ലാം വന്‍ഹിറ്റ് ! ക്രിസ്മസ് കേക്കിലൂടെ നവംബറില്‍ മാത്രം നേടിയത് 11 ലക്ഷം രൂപ; വിയ്യൂര്‍ ജയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാതൃകയാകുന്നതിങ്ങനെ…

സംസ്ഥാനത്തെ ജയിലുകളില്‍ നിര്‍മിക്കുന്ന ചപ്പാത്തിയും ബിരിയാണിയും പ്രശസ്തമായിട്ട് നാളുകള്‍ ഏറെയായി. എന്നാല്‍ ഇക്കാര്യത്തില്‍ മറ്റു ജയിലുകളെ കടത്തിവെട്ടുകയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍. വിയ്യൂരിലെ ഭക്ഷ്യേല്‍പാദന യൂണിറ്റ് വഴി ഈ വര്‍ഷം ഇതുവരെ നേടിയത് ഒരു കോടി രൂപയാണ്. നവംബറിലെ മാത്രം വരുമാനം 11 ലക്ഷം. ക്രിസ്മസ്- ന്യൂ ഇയര്‍ വിപണി ലക്ഷ്യമിട്ട് ആദ്യമായി പരീക്ഷിച്ച പ്രീമിയം കേക്കിനു പ്രിയമേറിയതോടെ ഉല്‍പാദനം കൂട്ടി. ജയിലിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വരുമാനത്തിന്റെ പാതിയും ചെലവഴിക്കുന്നതോടെ അടിസ്ഥാന സൗകര്യ വികസനത്തിലും മുന്നേറാന്‍ സാധിക്കുമെന്നാണു പ്രതീക്ഷ. വിയ്യൂരിലെ ഫ്രീഡം ഫുഡ് ഫാക്ടറിയില്‍ തയാറാക്കുന്ന ബിരിയാണിയും ചപ്പാത്തിയും അടക്കമുള്ള ജയില്‍ വിഭവങ്ങള്‍ ജനശ്രദ്ധ പിടിച്ചുപറ്റിയതോടെയാണ് ഇത്തവണ ക്രിസ്മസ്- ന്യൂ ഇയര്‍ വിപണി ലക്ഷ്യമിട്ട് പ്രീമിയം കേക്കിന്റെ നിര്‍മാണവും ആരംഭിച്ചത്. നിര്‍മാണം തുടങ്ങിയ ബനാന ഫ്രൂട്ട് പ്രീമിയം കേക്കും ഗ്രേപ്സ് ഫ്രൂട്ട് പ്രീമിയം കേക്കും ചൂടപ്പംപോലെയാണ് വിറ്റു…

Read More