വോട്ടു ചെയ്യാന്‍ എത്തിയവരെ ഓടിച്ചിട്ട് കുത്തി കാട്ടുപന്നി ! രണ്ടു പേര്‍ക്ക് പരിക്ക്…

കൊടിയത്തൂരില്‍ വോട്ട് ചെയ്യാന്‍ എത്തിയവരെ ആക്രമിച്ച് കാട്ടുപന്നി. പന്നിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം ബൂത്ത് നമ്പര്‍ 156ലെ വോട്ടര്‍മാര്‍ക്ക് നേരെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. പരുക്ക് പറ്റിയവരെ അരീക്കോട് സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ വോട്ട് ചെയ്യാന്‍ വന്നപ്പോഴായിരുന്നു അവിടെയെത്തിയ കാട്ടുപന്നി ഇവരെ ഓടിച്ചിട്ട് കുത്തിയത്.

Read More

ഒരുമിച്ച് കളി, ഒരു പുതപ്പിനു കീഴില്‍ ഉറക്കം ! ചിക്കുവിനെ കൊണ്ടു പോയതില്‍ തകര്‍ന്നു പോയ ഉണ്ണിയ്ക്ക് പകരം മുയലുകളെ നല്‍കുമെന്ന് വനപാലകര്‍…

ചിക്കൂ…എന്ന് ഉണ്ണി വിളിച്ചാല്‍ അവന്‍ എവിടെയാണെങ്കിലും ഓടിയെത്തും. ഇരുവരുടെയും സ്‌നേഹബന്ധം അത്ര ദൃഢമാണ്. ചിലനേരങ്ങളില്‍ ഒന്നിച്ച് ഒരു പുത്തപ്പിന് കീഴെയാണ് ഉറക്കം. പക്ഷെ ഇത്തവണ ഉണ്ണി ചിക്കുവിനെ വിളിച്ചത് യാത്രപറയാനാണ്. ഒന്നുമറിയാതെ കൂട്ടുകാരന്റെ വിളികേട്ട് ഓടിയെത്തിയ ചിക്കുവിന് പിടി വീണു. ഇനി കാട്ടിലേക്ക്. വയനാട് ആലുമൂല കോളനിക്കാന്‍ ഓമനിച്ച് വളര്‍ത്തിയ ചിക്കു എന്ന കാട്ടുപന്നിയെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കൊണ്ടുപോയത്. നാട്ടുകാരുടെ ഓമനയായിരുന്ന ചിക്കു അടുത്തകാലത്ത് കൃഷി നശിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് പരാതിയായത്. വനം വകുപ്പ് പിടിക്കാന്‍ ശ്രമിച്ചെങ്കിലും കയര്‍പൊട്ടിച്ച് പന്നി സ്ഥലം വിട്ടു. ഒടുവില്‍ ഉണ്ണി വഴിയാണ് ചിക്കുവിനെ കീഴടക്കിയത്. കയര്‍ കെട്ടി കൊണ്ടുപോകുന്നതിനിടയില്‍ പന്നി കരഞ്ഞതോടെ കോളനിയിലെ കുട്ടികള്‍ക്കും സങ്കടമായി. ഉണ്ണിയെയും ചിക്കുവിനെയും പിരിക്കുന്നത് ഏറെ വിഷമം പിടിച്ച പണിയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒടുവില്‍ ചിക്കുവിന് പകരം രണ്ട് മുയല്‍ കുഞ്ഞുങ്ങളെ നല്‍കാം എന്നുപറഞ്ഞാണ് ഉണ്ണിയെ…

Read More

കാട്ടുപന്നിയിറച്ചി കഴിച്ച മലയാളി കുടുംബം അതീവ ഗുരുതരാവസ്ഥയില്‍; ദുര്‍വിധിയുണ്ടായത് അഞ്ച് വര്‍ഷം മുമ്പ് ന്യൂസിലന്‍ഡിലേക്ക് കുടിയേറിയ കൊച്ചുമ്മനും കുടുംബത്തിനും

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡില്‍ കാട്ടുപന്നിയുടെ മാംസം കഴിച്ച് മലയാളി കുടുംബത്തിലെ മൂന്നുപേര്‍ അബോധാവസ്ഥയില്‍. കൊട്ടാരക്കര അഞ്ചലിനു സമീപമുള്ള അണ്ടൂര്‍ സ്വദേശി ഷിബു കൊച്ചുമ്മന്‍ ഭാര്യ സുബി ബാബു മാതാവ് ഏലിക്കുട്ടി ഡാനിയേല്‍, എന്നിവരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. ഇറച്ചിയില്‍ നിന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മൂവരും അബോധാവസ്ഥയിലാകാന്‍ കാരണമായതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ദമ്പതികളുടെ ഏഴും ഒന്നും വയസ് പ്രായമായ കുട്ടികള്‍ ഇറച്ചി ഭക്ഷിക്കാതിരുന്നതിനാല്‍ വിഷബാധയേറ്റില്ല. അഞ്ചു വര്‍ഷം മുമ്പാണ് കൊച്ചുമ്മനും കുടുബവും ന്യൂസിലന്‍ഡിലേക്ക് കുടിയേറിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകുന്നേരം വീട്ടില്‍ തയാറാക്കിയ ഭക്ഷണത്തിനൊപ്പമാണ് മൂവരും കാട്ടുപന്നിയുടെ മാസം കഴിച്ചത്. പ്രദേശത്ത് നിന്നും വേട്ടയാടി പിടിച്ച പന്നിയിറച്ചിയാണ് വീട്ടില്‍ പാകം ചെയ്തത്. ഇത് കഴിച്ച ശേഷം മൂവര്‍ക്കും കടുത്ത ക്ഷീണവും ഛര്‍ദ്ദിയും അനുഭവപ്പെടുകയായിരുന്നുവെന്ന് അയല്‍വാസിയും ഷിബുവിന്റെ സുഹൃത്തുമായ ജോജി വര്‍ഗീസ് പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അഞ്ചു ദിവസം കഴിഞ്ഞിട്ടും…

Read More