ഒരുമിച്ച് കളി, ഒരു പുതപ്പിനു കീഴില്‍ ഉറക്കം ! ചിക്കുവിനെ കൊണ്ടു പോയതില്‍ തകര്‍ന്നു പോയ ഉണ്ണിയ്ക്ക് പകരം മുയലുകളെ നല്‍കുമെന്ന് വനപാലകര്‍…

ചിക്കൂ…എന്ന് ഉണ്ണി വിളിച്ചാല്‍ അവന്‍ എവിടെയാണെങ്കിലും ഓടിയെത്തും. ഇരുവരുടെയും സ്‌നേഹബന്ധം അത്ര ദൃഢമാണ്. ചിലനേരങ്ങളില്‍ ഒന്നിച്ച് ഒരു പുത്തപ്പിന് കീഴെയാണ് ഉറക്കം.

പക്ഷെ ഇത്തവണ ഉണ്ണി ചിക്കുവിനെ വിളിച്ചത് യാത്രപറയാനാണ്. ഒന്നുമറിയാതെ കൂട്ടുകാരന്റെ വിളികേട്ട് ഓടിയെത്തിയ ചിക്കുവിന് പിടി വീണു. ഇനി കാട്ടിലേക്ക്. വയനാട് ആലുമൂല കോളനിക്കാന്‍ ഓമനിച്ച് വളര്‍ത്തിയ ചിക്കു എന്ന കാട്ടുപന്നിയെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കൊണ്ടുപോയത്.

നാട്ടുകാരുടെ ഓമനയായിരുന്ന ചിക്കു അടുത്തകാലത്ത് കൃഷി നശിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് പരാതിയായത്. വനം വകുപ്പ് പിടിക്കാന്‍ ശ്രമിച്ചെങ്കിലും കയര്‍പൊട്ടിച്ച് പന്നി സ്ഥലം വിട്ടു. ഒടുവില്‍ ഉണ്ണി വഴിയാണ് ചിക്കുവിനെ കീഴടക്കിയത്.

കയര്‍ കെട്ടി കൊണ്ടുപോകുന്നതിനിടയില്‍ പന്നി കരഞ്ഞതോടെ കോളനിയിലെ കുട്ടികള്‍ക്കും സങ്കടമായി. ഉണ്ണിയെയും ചിക്കുവിനെയും പിരിക്കുന്നത് ഏറെ വിഷമം പിടിച്ച പണിയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒടുവില്‍ ചിക്കുവിന് പകരം രണ്ട് മുയല്‍ കുഞ്ഞുങ്ങളെ നല്‍കാം എന്നുപറഞ്ഞാണ് ഉണ്ണിയെ അവര്‍ സമാധാനിപ്പിച്ചത്.

Related posts

Leave a Comment