യുവാക്കളുടെ സംഘം വനിതാ കോളേജ് കാമ്പസില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ഥിനികളെയും സുരക്ഷാജീവനക്കാരനെയും ഉപദ്രവിച്ച സംഭവത്തില്‍ ഒമ്പതു പേര് അറസ്റ്റിലായി. മധുര സിറ്റി പോലീസാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒക്ടോബര്‍ 30-ാം തീയതിയാണ് സംഭവം. ബൈക്കുകളിലെത്തിയ ഒരുസംഘം യുവാക്കള്‍ നഗരത്തിലെ വനിതാ കോളേജില്‍ കടന്നു കയറുകയായിരുന്നു. കോളേജിന്റെ ഗേറ്റ് തുറന്ന് അകത്തുകയറിയ അക്രമികള്‍ പെണ്‍കുട്ടികള്‍ക്ക് നേരേ അശ്ലീലചേഷ്ടകള്‍ കാണിക്കുകയും അശ്ലീലപദപ്രയോഗങ്ങള്‍ നടത്തുകയുമായിരുന്നു. ബൈക്കിലായിരുന്ന പ്രതികള്‍ പെണ്‍കുട്ടികളെ കയറിപിടിക്കാനും ശ്രമിച്ചു. സംഭവത്തില്‍ ഇടപെട്ട സുരക്ഷാജീവനക്കാരനെ യുവാക്കള്‍ മര്‍ദിച്ചു. പിന്നീട് കാമ്പസിന് പുറത്ത് നാട്ടുകാരുമായും ഏറ്റുമുട്ടലുണ്ടായി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. കോളേജ് സൂപ്പര്‍വൈസറുടെ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നതെന്ന് മധുര സിറ്റി പോലീസ് അറിയിച്ചു. മധുര സ്വദേശികളായ അരുണ്‍ പാണ്ഡ്യന്, എം. മണികണ്ഠന്, സേതുപാണ്ടി, ബി.മണികണ്ഠന്, വില്യം ഫ്രാന്‍സിസ്, വിമല്ജോയ് പാട്രിക്, ശിവഗംഗ സ്വദേശികളായ സൂര്യ,മുത്തുനവേഷ്…
Read More