സം​സ്ഥാ​ന​ത്തി​ന് പ്രാ​യം കൂ​ടു​ന്നു ! യു​വ​ജ​ന​ങ്ങ​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​തി​നൊ​പ്പം നി​ര​ക്കും കു​റ​യു​ന്നു…

ഭ​യ​പ്പെ​ട്ടി​രു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് കേ​ര​ള​വു​മെ​ത്തു​ന്നു. സം​സ്ഥാ​ന​ത്ത് യു​വ​ജ​ന​ങ്ങ​ളു​ടെ എ​ണ്ണം കു​റ​യു​ക​യും 60നു ​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണെ​ന്ന് ധ​ന​മ​ന്ത്രി കെ. ​എ​ന്‍ ബാ​ല​ഗോ​പാ​ല്‍. ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. വി​ദ്യാ​ഭ്യാ​സ​ത്തി​നും തൊ​ഴി​ലി​നും വി​ദേ​ശ​ത്തേ​ക്കു പോ​കു​ന്ന ചെ​റു​പ്പ​ക്കാ​ര്‍ അ​വി​ടെ സ്ഥി​ര​താ​മ​സ​മാ​ക്കു​ന്ന​താ​ണ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത്. 2021ലെ ​ക​ണ​ക്ക് അ​നു​സ​രി​ച്ച് ജ​ന​സം​ഖ്യ​യു​ടെ 16.5% പേ​ര്‍ 60 വ​യ​സ്സ് പി​ന്നി​ട്ട​വ​രാ​ണ്. 2031 ആ​കു​മ്പോ​ള്‍ ഇ​ത് 20% ആ​കും. ജ​ന​ന നി​ര​ക്ക് കു​റ​യു​ക​യാ​ണ്. 80ക​ളി​ലും 90ക​ളി​ലും ശ​രാ​ശ​രി 6.5 ല​ക്ഷ​വും 5.3 ല​ക്ഷ​വും കു​ട്ടി​ക​ള്‍ ജ​നി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് 2021 ല്‍ 4.6 ​ല​ക്ഷം ആ​യി കു​റ​ഞ്ഞു. 2031 ആ​കു​മ്പോ​ള്‍ ജ​ന​ന നി​ര​ക്ക് 3.6 ല​ക്ഷ​ത്തി​ലേ​ക്കു താ​ഴും. ആ​ശ്രി​ത ജ​ന​സം​ഖ്യ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റി​യേ​ക്കാം. ഇ​തെ​ക്കു​റി​ച്ച് ശാ​സ്ത്രീ​യ​മാ​യി പ​ഠി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ഒ​രു സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക്കു വേ​ണ്ടി പ്ര​തി​വ​ര്‍​ഷം സ​ര്‍​ക്കാ​ര്‍…

Read More

വ​നി​താ കോ​ള​ജ് കാ​മ്പ​സി​ല്‍ യു​വാ​ക്ക​ളു​ടെ അ​ഴി​ഞ്ഞാ​ട്ടം ! വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്കു നേ​രെ ക​ട​ന്നു​ക​യ​റ്റ​വും അ​ശ്ലീ​ല പ്ര​ദ​ര്‍​ശ​ന​വും; ഒ​മ്പ​തു പേ​ര്‍ പി​ടി​യി​ല്‍…

യു​വാ​ക്ക​ളു​ടെ സം​ഘം വ​നി​താ കോ​ളേ​ജ് കാ​മ്പ​സി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി വി​ദ്യാ​ര്‍​ഥി​നി​ക​ളെ​യും സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​നെ​യും ഉ​പ​ദ്ര​വി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​മ്പ​തു പേ​ര്‍ അ​റ​സ്റ്റി​ലാ​യി. മ​ധു​ര സി​റ്റി പോ​ലീ​സാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഒ​ക്ടോ​ബ​ര്‍ 30-ാം തീ​യ​തി​യാ​ണ് സം​ഭ​വം. ബൈ​ക്കു​ക​ളി​ലെ​ത്തി​യ ഒ​രു​സം​ഘം യു​വാ​ക്ക​ള്‍ ന​ഗ​ര​ത്തി​ലെ വ​നി​താ കോ​ളേ​ജി​ല്‍ ക​ട​ന്നു ക​യ​റു​ക​യാ​യി​രു​ന്നു. കോ​ളേ​ജി​ന്റെ ഗേ​റ്റ് തു​റ​ന്ന് അ​ക​ത്തു​ക​യ​റി​യ അ​ക്ര​മി​ക​ള്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് നേ​രേ അ​ശ്ലീ​ല​ചേ​ഷ്ട​ക​ള്‍ കാ​ണി​ക്കു​ക​യും അ​ശ്ലീ​ല​പ​ദ​പ്ര​യോ​ഗ​ങ്ങ​ള്‍ ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. ബൈ​ക്കി​ലാ​യി​രു​ന്ന പ്ര​തി​ക​ള്‍ പെ​ണ്‍​കു​ട്ടി​ക​ളെ ക​യ​റി​പി​ടി​ക്കാ​നും ശ്ര​മി​ച്ചു. സം​ഭ​വ​ത്തി​ല്‍ ഇ​ട​പെ​ട്ട സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​നെ യു​വാ​ക്ക​ള്‍ മ​ര്‍​ദി​ച്ചു. പി​ന്നീ​ട് കാ​മ്പ​സി​ന് പു​റ​ത്ത് നാ​ട്ടു​കാ​രു​മാ​യും ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യി. സം​ഭ​വ​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​ച്ചി​രു​ന്നു. കോ​ളേ​ജ് സൂ​പ്പ​ര്‍​വൈ​സ​റു​ടെ പ​രാ​തി​യി​ലാ​ണ് സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് മ​ധു​ര സി​റ്റി പോ​ലീ​സ് അ​റി​യി​ച്ചു. മ​ധു​ര സ്വ​ദേ​ശി​ക​ളാ​യ അ​രു​ണ്‍ പാ​ണ്ഡ്യ​ന്‍, എം. ​മ​ണി​ക​ണ്ഠ​ന്‍, സേ​തു​പാ​ണ്ടി, ബി.​മ​ണി​ക​ണ്ഠ​ന്‍, വി​ല്യം ഫ്രാ​ന്‍​സി​സ്, വി​മ​ല്‍​ജോ​യ് പാ​ട്രി​ക്, ശി​വ​ഗം​ഗ സ്വ​ദേ​ശി​ക​ളാ​യ സൂ​ര്യ,മു​ത്തു​ന​വേ​ഷ്…

Read More

രാ​ത്രി 12 മു​ത​ല്‍ മൂ​ന്നു​മ​ണി വ​രെ​യാ​ണ് യു​വാ​ക്ക​ള്‍​ക്ക് എ​ന​ര്‍​ജി ലെ​വ​ല്‍ കൂ​ടു​ന്ന​ത് ! സ്വ​ന്തം അ​നു​ഭ​വം തു​റ​ന്നു പ​റ​ഞ്ഞ് ലെ​ന…

മി​നി​സ്‌​ക്രീ​നി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി ബി​ഗ്‌​സ്‌​ക്രീ​നി​ല്‍ ശ്ര​ദ്ധേ​യ​യാ​യ താ​ര​മാ​ണ് ലെ​ന. ഇ​തി​നോ​ട​കം നി​ര​വ​ധി ശ​ക്ത​മാ​യ വേ​ഷ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്ത് ലെ​ന ത​ന്റേ​താ​യ ഒ​രു ഇ​ടം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സ്‌​നേ​ഹം എ​ന്ന ജ​യ​രാ​ജ് ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വെ​ച്ചെ​ത്തി​യ ലെ​ന ഇ​ന്ന് മ​ല​യാ​ള സി​നി​മ​യി​ലെ അ​വി​ഭാ​ജ്യ​ഘ​ട​കം ത​ന്നെ​യാ​ണ്. മി​നി സ്‌​ക്രീ​നി​ല്‍ അ​ധി​ക​വും ക​ണ്ണീ​ര്‍ നാ​യി​ക​യാ​യു​ള്ള വേ​ഷ​ങ്ങ​ളാ​യി​രു​ന്നു ലെ​ന അ​വ​ത​രി​പ്പി​ച്ച​ത്. എ​ന്നാ​ല്‍ സി​നി​മ​യി​ലെ​ത്തി​യ​തോ​ടെ ഏ​ത് പ്രാ​യ​ത്തി​ലു​ള്ള ഏ​ത് ത​രം വേ​ഷ​വും ത​നി​ക്ക് വ​ഴ​ങ്ങും എ​ന്ന് ലെ​ന തെ​ളി​യി​ച്ചു. ഇ​പ്പോ​ഴി​താ താ​രം ന​ല്‍​കി​യ അ​ഭി​മു​ഖ​മാ​ണ് വീ​ണ്ടും വൈ​റ​ലാ​കു​ന്ന​ത്. ‘മി​ക്ക​പ്പോ​ഴും യു​വാ​ക്ക​ളു​ടെ എ​ന​ര്‍​ജി ലെ​വ​ല്‍ കൂ​ടു​ന്ന​ത് രാ​ത്രി 12 മ​ണി​ക്കും മൂ​ന്ന് മ​ണി​ക്കും ഇ​ട​യി​ലാ​ണ്. 12 മ​ണി​ക്കും മൂ​ന്ന് മ​ണി​ക്കും ഇ​ട​യി​ലു​ള്ള മി​സ്ഡ് കോ​ള്‍​സ് എ​ല്ലാം..​മി​സ്ഡ് കോ​ള്‍​സ് ആ​ണെ​ങ്കി​ല്‍ പോ​ട്ടേ..ഇ​തി​ങ്ങി​നെ റി​ങ് ചെ​യ്‌​തോ​ണ്ടി​രി​ക്കും,’ ആ ​സ​മ​യ​ത്തെ ഫോ​ണ്‍ കോ​ള്‍​സ് ശ​ല്യം ഒ​ഴി​വാ​ക്കാ​നാ​യി രാ​ത്രി പ​ത്ത് മ​ണി ക​ഴി​ഞ്ഞാ​ല്‍…

Read More

കാലാവസ്ഥാ വ്യതിയാനം യുവാക്കളെ ആശങ്കാകുലരാക്കുകയും വിഷാദത്തിലേക്ക് നയിക്കുകയും ചെയ്യുന്നു ! പുതിയ സര്‍വേ ഫലം ചര്‍ച്ച ചെയ്യേണ്ടത്…

കാലാവസ്ഥാ വ്യതിയാനം ഭൂമിയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന തരത്തിലേക്ക് നീങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ചിന്തിച്ച് യുവാക്കള്‍ കടുത്ത വിഷാദത്തിനും കുറ്റബോധത്തിനും അടിമപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. കൂടാതെ ലോക നേതാക്കള്‍ കാലാവസ്ഥാ വ്യതിയാനങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെടുമെന്നുള്ള ആശങ്കകളും യുവജനങ്ങളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള 2015 പാരീസ് ഉടമ്പടി എങ്ങനെ നടപ്പാക്കാമെന്നതിനെ സംബന്ധിച്ച് ഈ മാസാവസാനം ആരംഭിക്കുന്ന ഗ്ലാസ്‌ഗോയിലെ യുഎന്‍ ചര്‍ച്ചകള്‍ക്ക് (2021 United Nations Climate Change Conference)മുന്നോടിയായി ചില ഗവേഷണങ്ങളും നടത്തിയിരുന്നു. ഓണ്‍ലൈന്‍ പ്രചാരണ ശൃംഖലയായ ആവാസിന്റെ ധനസഹായത്തോടെ ബ്രിട്ടീഷ് യൂണിവേഴ്സിറ്റി ഓഫ് ബാത്തിന്റെ നേതൃത്വത്തിലുള്ള പഠനത്തിലെ സര്‍വ്വേയിലായിരുന്നു ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. ഈ മേഖലയില്‍ ഇന്നുവരെയുള്ള ഏറ്റവും വലിയ പഠനങ്ങളിലൊന്നായ ഇതില്‍ 10 രാജ്യങ്ങളിലായി 16-25 വയസ് പ്രായമുള്ള 10,000 യുവാക്കളെ പങ്കെടുപ്പിച്ചുക്കൊണ്ടാണ് സര്‍വേ നടത്തിയത്. സെപ്റ്റംബറില്‍ സര്‍വ്വേ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഭാവി ഭീതിജനകമായിരിക്കുമെന്നാണ് സര്‍വേയില്‍…

Read More

ഞങ്ങള്‍ യുവാക്കളാണേ…ഞങ്ങള്‍ക്ക് കോവിഡ് ഒന്നും വരാന്‍ പോകുന്നില്ല…എന്ന് ആശ്വസിക്കേണ്ട ! സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരില്‍ ഭൂരിഭാഗവും 40നു താഴെയുള്ളവര്‍; വിശദമായ കണക്കുകള്‍ ഇങ്ങനെ…

കേരളത്തില്‍ കോവിഡ് അതിവേഗത്തില്‍ വ്യാപിക്കുമ്പോള്‍ രോഗബാധിതരില്‍ ഭൂരിഭാഗവും യുവാക്കള്‍. രോഗപ്രതിരോധശേഷി കൂടുതലായതിനാല്‍ യുവാക്കളില്‍ കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തലിനിടെ കോഴിക്കോട് നിന്നും പുറത്തു വരുന്ന കണക്കുകള്‍ ഏവരെയും ഞെട്ടിക്കുന്നതാണ്. കോവിഡ് ബാധ ഏറ്റവും രൂക്ഷമായ ജില്ലകളിലൊന്നായ കോഴിക്കോട് ജില്ലയില്‍ രോഗം ബാധിച്ച 63 ശതമാനവും 40ന് താഴെയുള്ളവരാണെന്നാണ് ആരോഗ്യവിഭാഗം പുറത്തുവിടുന്ന വിവരം. രോഗം ബാധിച്ചവരില്‍ 72 ശതമാനത്തിനും ലക്ഷണങ്ങളില്ല. 20 നും 40 നും ഇടയില്‍ പ്രായക്കാരില്‍ രോഗം സ്ഥിരീകരിച്ചത് 41 ശതമാനം പേര്‍ക്കാണ്. 40നും 60നും ഇടയില്‍ പ്രായമുള്ളവരില്‍ രോഗബാധ വെറും 29 ശതമാനമാണ്. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ കാര്യത്തില്‍ രോഗബാധ ഒമ്പതു ശതമാനം മാത്രമാണ്. 10 നും 20 നും ഇടയില്‍ പ്രായത്തിലുള്ളവരില്‍ 12 ശതമാനമേ രോഗബാധിതരുള്ളൂ. എന്നാല്‍ കോഴിക്കോട്ട് സംഭവിച്ച കോവിഡ് മരണങ്ങളില്‍ 72 ശതമാനം ആളുകളും 60നു മുകളിലുള്ളവരാണ്.…

Read More

അമ്മ പിളര്‍പ്പിലേക്ക് ! ചാനലുകളെ വെറുപ്പിച്ചത് തിരിച്ചടിയായെന്ന് തുറന്നു സമ്മതിച്ച് യുവതാരങ്ങള്‍; മുതിര്‍ന്ന താരങ്ങള്‍ക്കെതിരേ അമ്മയില്‍ നടക്കുന്ന നീക്കങ്ങള്‍ ഇങ്ങനെ…

  മലയാള സിനിമാ സംഘടനയായ അമ്മ പിളര്‍പ്പിലേക്കെന്ന് സൂചന. ഓണച്ചിത്രങ്ങളെ പൊളിച്ചടുക്കിയത് മാധ്യമങ്ങളാണെന്ന് സിനിമാക്കാര്‍ക്കിടയില്‍ അടക്കം പറച്ചിലുണ്ട്. സിനിമയുടെ വിജയത്തിന് മാധ്യമങ്ങള്‍ പലപ്പോഴും നിര്‍ണായക പങ്കു വഹിച്ചിരുന്നു. എന്നാല്‍ ദിലീപ് വിഷയം എല്ലാം കുഴച്ചുമറിച്ചു. ഓണക്കാലത്ത് ചാനലുകളില്‍ പോകണ്ടെന്ന തീരുമാനം എടുത്തതും തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് യുവതാരങ്ങള്‍ എത്തിനില്‍ക്കുന്നത്. സൂപ്പര്‍ താരങ്ങള്‍ക്ക് ഇനിയൊന്നും നോക്കാനില്ല. എന്നാല്‍ തങ്ങള്‍ അങ്ങനെയല്ലെന്നാണ് യുവതാരങ്ങളുടെ അഭിപ്രായം. ഇന്ന് ആളുകള്‍ റിവ്യു നോക്കിയാണ് പടത്തിന് കയറുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഭൂരിഭാഗവും മനപൂര്‍വം മോശം റിവ്യു എഴുതിവിട്ടതോടെ സിനിമ കാണാന്‍ തീയറ്ററില്‍ പ്രതീക്ഷിച്ച ആളെത്തിയില്ല. ഇത് വലിയ തിരിച്ചടിയായെന്നും യുവതാരങ്ങള്‍ പറയുന്നു. അതിനാല്‍ തന്നെ മാധ്യമങ്ങളോടുള്ള അമ്മയുടെ നയം മാറ്റണമെന്നും അഭിപ്രായമുയരുകയാണ്. നടിയെ ആക്രമിച്ച കേസില്‍ ജൂലൈ 10നാണ് ദിലീപ് അറസ്റ്റിലാകുന്നത്. അന്നു മുതല്‍ അമ്മയില്‍ ഭിന്നത തുടങ്ങി. തുടര്‍ന്ന അമ്മയില്‍ നിന്നും അനുബന്ധ…

Read More

ഇന്ത്യന്‍ യുവത്വത്തിനിതെന്തുപറ്റി! 19 സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വെഫലം ഞെട്ടിക്കുന്നത്; വിവാഹം, വിശ്വാസം, സംവരണം തുടങ്ങിയവയെക്കുറിച്ച് യുവതീയുവാക്കള്‍ പ്രതികരിക്കുന്നതിങ്ങനെ

ബാഹ്യരൂപത്തിലും ഉപഭോഗ സംസ്‌കാരത്തിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവരാണ് ഇന്നത്തെ ഇന്ത്യന്‍ യുവത്വമെങ്കിലും അവരുടെ ചിന്താരീതികളും വീക്ഷണരീതികളും തികച്ചും അസഹിഷ്ണത നിറഞ്ഞതും ഇടുങ്ങിയതുമാണെന്ന് സര്‍വ്വെ പഠനം തെളിയിക്കുന്നു. സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ് ഏപ്രില്‍ മെയ് മാസങ്ങളില്‍ ഇന്ത്യയിലെ 19 സംസ്ഥാനങ്ങളില്‍ നടന്ന സര്‍വ്വേ ഫലത്തിലാണു ഇന്ത്യയിലെ കൂടുതല്‍ യുവതിയുവാക്കളും ഇടുങ്ങിയ ചിന്താഗതി വച്ചു പുലര്‍ത്തുന്നവരാണ് എന്നു കണ്ടെത്തിയത്. ഇതിനായി ചില പ്രത്യേക വിഷയങ്ങളില്‍ യുവതിയുവാക്കളുടെ നിലപാടുകള്‍ പരിശോധിച്ചു. ബീഫ് കഴിക്കുന്നത് ഒരു വ്യക്തിയുടെ സ്വകാര്യ താല്‍പ്പര്യവും ഭക്ഷണ സ്വതന്ത്ര്യവുമാണെന്നു കരുതുന്നത് വെറും 36 ശതമാനം പേര്‍ മാത്രമാണ്. 40 ശതമാനം ഹിന്ദു വിശ്വാസികള്‍ക്കും 90 ശതമാനം ഇടതു ചിന്തകരും ബീഫ് കഴിക്കുന്നതില്‍ പ്രശ്നമില്ല എന്ന അഭിപ്രായമുള്ളവരാണ്്. ബഹുഭൂരിപക്ഷം യുവതീയുവാക്കളും അറേജ്ഡ് മാരേജിനെ അനുകൂലിക്കുന്നവരാണ്. 50 ശതമാനം പേര്‍ക്ക് വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വീട്ടുകാര്‍…

Read More