ചരിത്രത്തിലെ ഏറ്റവും വലിയ പെണ്‍കരുത്തോടെ 17-ാം ലോക്‌സഭ ! ഇത്തവണ ലോക്‌സഭയില്‍ എത്തുന്നത് 78 വനിതകള്‍; എന്നിരുന്നാലും വനിതാ പ്രാതിനിത്യത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ പോലും ഇന്ത്യയ്ക്കു മുമ്പില്‍…

ചരിത്രത്തിലെ ഏറ്റവും വലിയ വനിതാപ്രാതിനിത്യത്തിനാണ് 17-ാം ലോക്‌സഭ സാക്ഷ്യം വഹിക്കുന്നത്. ഇത്തവണ 78 വനിതകളാണ് പാര്‍ലമെന്റിലെത്തിയത്. പുതിയ ലോക്സഭ. 14 ശതമാനമാണ് ഇത്തവണത്തെ വനിതാ പ്രാതിനിധ്യം. 33 ശതമാനം വനിതാ സംവരണ വിഷയത്തില്‍ പാര്‍ട്ടികള്‍ ഇപ്പോഴും മുഖം തിരിച്ചുനില്‍ക്കുകയാണെങ്കിലും സ്ത്രീ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ വന്‍ കുതിച്ചു ചാട്ടമാണ് സംഭവിച്ചിരിക്കുന്നത്.അതേസമയം ആദ്യത്തെ ലോക്സഭയിലെ അഞ്ചു ശതമാനത്തില്‍നിന്ന് 17-ാം ലോക്സഭയിലെ 14 ശതമാനത്തിലേക്ക് വനിതാ പ്രാതിനിധ്യം ഉയര്‍ന്നപ്പോഴും ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുപോലും പിന്നിലാണ് വനിതാ പ്രാതിനിധ്യത്തില്‍ ഇന്ത്യ. റുവാണ്ടയില്‍ 61, ദക്ഷിണാഫ്രിക്കയില്‍ 43, ഇംഗ്ലണ്ടില്‍ 32, അമേരിക്കയില്‍ 24, ബംഗ്ലാദേശില്‍ 21 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ വനിതാ പ്രാതിനിധ്യത്തിന്റെ ശതമാനക്കണക്ക്. വര്‍ഷങ്ങളായി മാറ്റി വച്ചിരിക്കുന്ന വനിത സംവരണ ബില്‍ ഇക്കുറിയെങ്കിലും പാസാക്കുമോയെന്നാണ് രാജ്യത്തെ വനിതകള്‍ ഉറ്റുനോക്കുന്നത്. ലിംഗനീതിയുമായി ബന്ധപ്പെട്ട് സമൂഹത്തിലെ ഏറ്റവും വലിയ വിപ്ലവം സാക്ഷാത്കരിക്കപ്പെടുമോ എന്നും. 1957 ലെ ലോക്സഭയില്‍…

Read More