ബൈക്ക് യാത്രികരുടെ സ്വപ്‌ന സഞ്ചാരപഥമാണ് ഹിമാലയന്‍ മേഖല. പലയിടത്തും ദുര്‍ഘടമായ ഹിമാലയന്‍ പാതയില്‍ അപകടത്തില്‍ പെടുന്നവരും കുറവല്ല. ഇത്തരത്തില്‍ ഹിമാലയത്തിലെ ദുര്‍ഘട പാതയിലൂടെ ബൈക്ക് ഓടിക്കുന്നതിനിടെ അപകടത്തില്‍ നിന്ന് ബൈക്ക് യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ലോറിയെ മറികടക്കുന്നതിനിടെ ബൈക്ക് തെന്നിവീഴുകയായിരുന്നു. അല്‍പ്പം മാറിയിരുന്നുവെങ്കില്‍ ബൈക്കും യാത്രികനും മലയിടുക്കിലേക്ക് മറിയുമായിരുന്നു. ശ്രീനഗറില്‍ നിന്ന് ലഡാക്കിലേക്ക് ബൈക്ക് യാത്ര നടത്തുന്നതിനിടെയാണ് സംഭവം. സോജില പാസിലെ ഇടുങ്ങിയ ദുര്‍ഘടപാതയിലൂടെ യാത്ര ചെയ്യുമ്പോഴാണ് ബൈക്ക് തെന്നിയത്. പാത മഞ്ഞും ചെളിയും നിറഞ്ഞുകിടക്കുകയാണ്. ഇരുമ്പ് പൈപ്പുകളുമായി മുന്നില്‍ പോകുന്ന ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബൈക്കിന്റെ നിയന്ത്രണം നഷ്ടമായത്. ബൈക്ക് തെന്നിവീഴുകയായിരുന്നു. മറുവശത്ത് മലയിടുക്കാണ്. അല്‍പ്പം മാറിയിരുന്നുവെങ്കില്‍ ബൈക്കും യാത്രികനും മലയിടുക്കിലേക്ക് വീഴുമായിരുന്നു. എന്നാല്‍ മലയിടുക്കിലേക്ക് മറിയുന്നതിന് മുന്‍പ് ബൈക്ക് യാത്രികന്‍ നിയന്ത്രണം വീണ്ടെടുക്കുകയായിരുന്നു. ബൈക്കിന്റെ പിന്നില്‍ വന്നവരാണ് ദൃശ്യങ്ങള്‍…
Read More