ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് തെന്നി ! ഹിമാലയത്തിലെ മലയിടുക്കില്‍ വീഴാതെ യുവാവിന് അദ്ഭുതരക്ഷ;വീഡിയോ വൈറല്‍…

ബൈക്ക് യാത്രികരുടെ സ്വപ്‌ന സഞ്ചാരപഥമാണ് ഹിമാലയന്‍ മേഖല. പലയിടത്തും ദുര്‍ഘടമായ ഹിമാലയന്‍ പാതയില്‍ അപകടത്തില്‍ പെടുന്നവരും കുറവല്ല. ഇത്തരത്തില്‍ ഹിമാലയത്തിലെ ദുര്‍ഘട പാതയിലൂടെ ബൈക്ക് ഓടിക്കുന്നതിനിടെ അപകടത്തില്‍ നിന്ന് ബൈക്ക് യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ലോറിയെ മറികടക്കുന്നതിനിടെ ബൈക്ക് തെന്നിവീഴുകയായിരുന്നു. അല്‍പ്പം മാറിയിരുന്നുവെങ്കില്‍ ബൈക്കും യാത്രികനും മലയിടുക്കിലേക്ക് മറിയുമായിരുന്നു. ശ്രീനഗറില്‍ നിന്ന് ലഡാക്കിലേക്ക് ബൈക്ക് യാത്ര നടത്തുന്നതിനിടെയാണ് സംഭവം. സോജില പാസിലെ ഇടുങ്ങിയ ദുര്‍ഘടപാതയിലൂടെ യാത്ര ചെയ്യുമ്പോഴാണ് ബൈക്ക് തെന്നിയത്. പാത മഞ്ഞും ചെളിയും നിറഞ്ഞുകിടക്കുകയാണ്. ഇരുമ്പ് പൈപ്പുകളുമായി മുന്നില്‍ പോകുന്ന ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബൈക്കിന്റെ നിയന്ത്രണം നഷ്ടമായത്. ബൈക്ക് തെന്നിവീഴുകയായിരുന്നു. മറുവശത്ത് മലയിടുക്കാണ്. അല്‍പ്പം മാറിയിരുന്നുവെങ്കില്‍ ബൈക്കും യാത്രികനും മലയിടുക്കിലേക്ക് വീഴുമായിരുന്നു. എന്നാല്‍ മലയിടുക്കിലേക്ക് മറിയുന്നതിന് മുന്‍പ് ബൈക്ക് യാത്രികന്‍ നിയന്ത്രണം വീണ്ടെടുക്കുകയായിരുന്നു. ബൈക്കിന്റെ പിന്നില്‍ വന്നവരാണ് ദൃശ്യങ്ങള്‍…

Read More

ബൈ​ക്കി​ല്‍ ലി​ഫ്റ്റ് കൊ​ടു​ത്ത ശേ​ഷം കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യെ ന​ടു​റോ​ഡി​ലി​ട്ട് മ​ര്‍​ദ്ദി​ച്ച് യു​വാ​വ് ! പ​ത്ത​നം​തി​ട്ട​യി​ല്‍ ന​ട​ന്ന​ത്…

ബൈ​ക്കി​ല്‍ ഒ​പ്പം യാ​ത്ര ചെ​യ്ത ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യെ മ​ര്‍​ദ്ദി​ച്ച കേ​സി​ല്‍ യു​വാ​വി​നെ പെ​രു​നാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ടി​ച്ചി​പ്പു​ഴ പാ​രൂ​ര്‍ വി​ഷ്ണു​ലാ​ല്‍ (22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. മ​ണ്ണാ​ര​ക്കു​ള​ഞ്ഞി​യി​ല്‍ നി​ന്നാ​ണ് യു​വ​തി​യെ യു​വാ​വ് ബൈ​ക്കി​ല്‍ ക​യ​റ്റി​യ​ത്. എ​ന്നാ​ല്‍ വ​ട​ശേ​രി​ക്ക​ര​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ യു​വ​തി ബൈ​ക്ക് നി​ര്‍​ത്താ​ന്‍ പ​റ​ഞ്ഞെ​ങ്കി​ലും യു​വാ​വ് ബൈ​ക്ക് നി​ര്‍​ത്താ​ന്‍ ത​യ്യാ​റാ​യി​ല്ല. തു​ട​ര്‍​ന്ന് ചൊ​ള്ള​നാ​വ​യ​ലി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ലാ​ണ് ബൈ​ക്ക് നി​ര്‍​ത്തി​യ​ത്. പി​ന്നീ​ട് ഉ​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നി​ടെ യു​വാ​വ് യു​വ​തി​യെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ യു​വാ​വി​നെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

ബൈക്കുകാരന്റെ ‘ബ്രേക്കില്‍’ ബിയര്‍ ലോറി മറിഞ്ഞു ! തൃശ്ശൂരില്‍ നടന്ന അപകടം ഇങ്ങനെ…

തൃശ്ശൂര്‍ കൊരട്ടിയില്‍ ബിയര്‍ ലോറി മറിഞ്ഞു. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിനു സമീപമാണ് അപകടം. പാലക്കാട് നിന്ന് ബിയര്‍ കയറ്റി കൊല്ലത്തേക്കു പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. മുമ്പിലുണ്ടായിരുന്ന മോട്ടോര്‍ സൈക്കിള്‍ പെട്ടെന്നും ബ്രേക്കിട്ടതിനെത്തുടര്‍ന്ന് വെട്ടിച്ചു മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വാഹനത്തിലെ ബിയര്‍ കെയ്‌സുകള്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Read More