‘ഒ​രു രാ​ജ​കു​മാ​ര​നെ പോ​ലെ തോ​ന്നു​ന്നു’; താജ്മഹലിനെ സാക്ഷി നിർത്തി ജർമൻ ടിക്ടോക്കറുടെ ഡാൻസ്; വീഡിയോ കാണാം

ത​ന്‍റെ പ്ര​ണ​യി​നി​ക്കാ​യ് മു​ഗ​ൾ ച​ക്ര​വ​ർ​ത്തി ഷാ​ജ​ഹാ​ൻ നി​ർ​മി​ച്ച പ്ര​ണ​യ സൗ​ധ​മാ​ണ് താ​ജ്മ​ഹ​ൽ. എ​ക്കാ​ല​ത്തും മ​ര​ണ​മി​ല്ലാ​ത്ത​താ​ണ് പ്ര​ണ​യം. എ​ല്ലാ പ്ര​ണ​യി​താ​ക്ക​ൾ​ക്കും എ​ന്നു​മൊ​രു വി​കാ​രം ത​ന്നെ​യാ​ണ് ഈ ​ലോ​കാ​ത്ഭു​തം.

ഇ​പ്പോ​ഴി​താ ജ​ർ​മ​ൻ ടി​ക്ടോ​ക്ക​റാ​യ നോ​യ​ൽ റോ​ബി​ൻ​സ​ൺ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച ഡാൻസ് വീ​ഡി​യോ ആ​ണ് വൈ​റ​ലാ​കു​ന്ന​ത്. വെ​ള്ള പൈ​ജാ​മ​യ്‌​ക്കൊ​പ്പം മെ​റൂ​ൺ കു​ർ​ത്ത ധ​രി​ച്ച് താജ്മഹലിന്‍റെ മുൻപിൽ നിന്ന് കു​ൽ​ദീ​പ് മ​ന​ക്കി​ന്‍റെ “ജി​ന്ദ് കാ​ധ് കേ” ​എ​ന്ന ഗാ​നം ആ​ല​പി​ച്ചു​കൊ​ണ്ടാ​ണ് നോ​യ​ലി​ന്‍റെ ഡാ​ൻ​സ്.

‘ഒ​രു രാ​ജ​കു​മാ​ര​നെ പോ​ലെ തോ​ന്നു​ന്നു’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് നോ​യ​ൽ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റ് ചെ​യ്ത​ത്. താ​ങ്ക​ൾ തീ​ർ​ച്ച​യാ​യും ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തെ മാ​നി​ക്കു​ന്നു​ണ്ട്. അ​ത് താ​ങ്ക​ൾ ധ​രി​ച്ച വേ​ഷ​ത്തി​ൽ നി​ന്ന് മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കു​ന്നു​ണ്ട് എ​ന്നാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

 

 

Related posts

Leave a Comment