ബില്‍ അടച്ചില്ല! ഫ്യൂസ് ഊരാനെത്തിയ കെഎസ്ഇബി ജീവനക്കാരനെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ‘പഞ്ഞിക്കിട്ടു’; സബ് എന്‍ജിനിയര്‍ക്ക് ഭീഷണിയും

പേ​രാ​മ്പ്ര: ബി​ൽ അ​ട​യ്ക്കാ​ത്ത​ത് കാ​ര​ണം ഫ്യൂ​സ് ഊരാനെ ത്തിയ കെഎസ്ഇബി ജീ​വ​ന​ക്കാ​ര​നെ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​ച്ചു പ​രി​ക്കേ​ൽ​പി​ച്ചതായി പരാതി. നൊ​ച്ചാ​ട് ചാ​ത്തോ​ത്ത് താ​ഴ വെ​സ്റ്റ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി മാ​രാ​ര് ക​ണ്ടി സു​ൾ​ഫി​ക്ക​റും സ​ഹോ​ദ​ര​ൻ സ​ദ​റു​ദ്ദീനും ചേർന്നാണ് ന​ടു​വ​ണ്ണൂ​ർ ഇ​ല​ക്ട്രി​സി​റ്റി ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​ൻ ക​രി​മ്പാ​ല​ങ്ക​ണ്ടി കാ​സി​മി​നെ മർദിച്ചത്.

ജീ​വ​ന​ക്കാ​ര​നെ അ​ക്ര​മി​ച്ച​ത് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ കെ​എ​സ്ഇബി സ​ബ് എ​ൻ​ജി​നിയ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വരെ ഭീ​ഷ​ണി​പ്പെ​ടു​ത്തിയതായും പരാതിയുണ്ട്. പ​രി​ക്കേ​റ്റ കാ​സി​മി​നെ പേ​രാ​മ്പ്ര സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്തു. ക​യ്യി​ലും വാ​രി​യെ​ല്ലി​നുമാണ് പരിക്ക്. അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​റു​ടെ പ​രാ​തി പ്ര​കാ​രം പേ​രാ​മ്പ്ര പോ​ലീ​സ് കേ​സെടുത്തു.

Related posts