ഇ​സ്ലാ​മി​ക് എ​മി​റേ​റ്റ് ഓ​ഫ് അ​ഫ്ഗാ​നി​സ്ഥാ​ന്‍! പ്ര​ഖ്യാ​പ​ന​വു​മാ​യി താ​ലി​ബാ​ൻ; അ​ഫ്ഗാ​നി​ലെ സ്ത്രീകളെയോർത്ത് ആ​ശ​ങ്ക​യു​ണ്ടെ​ന്ന് മ​ലാ​ല യൂ​സ​ഫ്‌​സാ​യി

കാ​ബൂ​ൾ: താ​ലി​ബാ​ന്‍ നി​യ​ന്ത്ര​ണ​മേ​റ്റെ​ടു​ത്ത അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ പു​തി​യ പേ​ര് ഇ​സ്ലാ​മി​ക് എ​മി​റേ​റ്റ് ഓ​ഫ് അ​ഫ്ഗാ​നി​സ്ഥാ​ന്‍ എ​ന്നാ​യി​രി​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്.

കാ​ബൂ​ളി​ലെ പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​ര​ത്തി​ല്‍ നി​ന്നും ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ഉ​ട​ന്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

നേ​ര​ത്തെ, അ​മേ​രി​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സൈ​ന്യം അ​ധി​കാ​ര​ത്തി​ല്‍ നി​ന്നും പു​റ​ത്താ​ക്കു​ന്ന​തി​നു മു​ന്‍​പ് അ​ഫ്ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ പേ​ര് ഇ​താ​യി​രു​ന്നു.

അ​തേ​സ​മ​യം, അ​ഫ്ഗാ​നി​സ്ഥാ​നി​ലെ സ്ത്രീ​ക​ള്‍, ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍, മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രെ​ക്കു​റി​ച്ചോ​ര്‍​ത്ത് അ​ഗാ​ധ​മാ​യ ആ​ശ​ങ്ക​യു​ണ്ടെ​ന്ന് മ​ലാ​ല യൂ​സ​ഫ്സാ​യി പ്ര​തി​ക​രി​ച്ചു.

താ​ലി​ബാ​ൻ അ​ഫ്ഗാ​ൻ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളും പി​ടി​ച്ചെ​ടു​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ് മ​ലാ​ല​യു​ടെ പ്ര​തി​ക​ര​ണം.

താ​ലി​ബാ​ന്‍ അ​ഫ്ഗാ​ന്‍ പി​ടി​ച്ച​ട​ക്കു​ന്ന​ത് ഞെ​ട്ട​ലോ​ടെ ന​മ്മ​ള്‍ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വെ​ടി​നി​ര്‍​ത്ത​ലി​ന് ആ​ഗോ​ള സ​മൂ​ഹം രം​ഗ​ത്തു​വ​ര​ണം. അ​ഭ​യാ​ര്‍​ഥി​ക​ള്‍​ക്കും പൗ​ര​ന്മാ​ര്‍​ക്കും ഉ​ട​ന്‍ സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും മ​ലാ​ല പ​റ​ഞ്ഞു.

Related posts

Leave a Comment