ഇതാണ് തിണ്ണമിടുക്ക്;കേരളാ പോലീസ് ഉന്‍ ഊരില്‍ വെക്ക്; കുറ്റാലം കാണാന്‍ പോയ കേരളാ പോലീസുകാരന് തമിഴ് പോലീസിന്റെ വക ക്രൂരമര്‍ദ്ദനം; പിന്നാലെ കള്ളക്കേസും

cop600തിരുവനന്തപുരം: തമിഴ്‌നാട്ടിലെ കുറ്റാലം കാണാന്‍ പോയ കേരളാ പോലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും തമിഴ് പോലീസിന്റെ വക അതിക്രൂര മര്‍ദ്ദനം.ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ വിതുര പൊലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ്
ഓഫീസര്‍ നവാസിനും കുടുംബത്തിനും ആണ്  ചെങ്കോട്ടയില്‍ വച്ച് തമിഴ്നാട് പോലീസിന്റെ ക്രൂര മര്‍ദ്ദനവും കേസും നേരിടേണ്ടി വന്നത്. ഇതു സംബന്ധിച്ച് തമിഴ്‌നാട് ഡിജിപിയ്ക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും നവാസ് നല്‍കിയ പരാതിയില്‍ പറയുന്നത് ഇപ്രകാരമാണ്.

ചെങ്കോട്ടയിലെ വിവാഹം കഴിഞ്ഞ് കുറ്റാലം പോയം ശേഷം കുടുംബത്തോടൊപ്പം മടങ്ങവെ വണ്ടിയിലുണ്ടായിരുന്ന കൈക്കുഞ്ഞിന് പാല്‍ വാങ്ങാന്‍ ചെങ്കോട്ട റഹ്മത്ത് ഹോട്ടലില്‍ ഇറങ്ങിയിതാണ് ഞങ്ങളുടെ കുടംബത്തിന്റെ തലവര മാറ്റി മറിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് അഴിക്കോട് സ്വദേശി കൂടിയായ ഞാന്‍ പാല്‍ വാങ്ങാന്‍ ഹോട്ടലില്‍ കയറിയപ്പോള്‍ എത്തിയ മഫ്ടി പൊലീസുകാരന്‍ എന്റെ പതിമൂന്ന് വയസുള്ള മകനോടു വണ്ടി എടുത്തു മാറ്റാന്‍ പറഞ്ഞു. ഉടന്‍ ഞാന്‍ എത്തി വണ്ടി മാറ്റാം സാര്‍ എന്ന് അറിയിച്ചു. അപ്പോള്‍ 200 രൂപ പടിവേണമെന്നായി പോലീസുകാരന്‍, അപ്പോള്‍ കേളത്തിലെ പോലീസുകാരന്‍ ആണെന്ന് ഞാന്‍ പരിചയപ്പെടുത്തി ഉടന്‍ മറുപടിയും അടിയും എത്തി .കേരളാ പോലീസ്
ഉന്‍ ഊരില്‍ വെക്ക് – തോളില്‍ ആഞ്ഞൊരു അടിയും ഇതിനിടെ മൂന്ന് പോലീസുകാര്‍ കൂടി എത്തി. നാലു പോലീസുകാരും മദ്യപിച്ചിട്ടുണ്ടായിരുന്നു. തൂടര്‍ന്ന് മൂത്തമകന്‍ ആഷിക് ഷായെ തൂക്കി എടുത്ത് ശേഷം ഇടിച്ചു. എന്നിട്ടും ഞങ്ങള്‍ പ്രതികരിച്ചില്ല പോലീസിന്റെ ആക്രോശം കൂടിയപ്പോള്‍ ഇന്നോവയിലിരുന്ന ഭാര്യയും മക്കളും ബന്ധുക്കളായ സ്ത്രീകളും അലറി കരഞ്ഞു.ഞങ്ങളെ പോകാന്‍ അനുവദിക്കണമെന്ന് പോലീസുകാരോടു കേണപേക്ഷിച്ചു. 500 രൂപ തന്നാല്‍ വീടാമെന്നായി പോലീസ് ഞാന്‍ 500 രൂപ നല്‍കി രസീത് ചോദിച്ചു.

എന്നാല്‍ പോലീസുകാര്‍ക്ക് ഇത് ഇഷ്ടപ്പെട്ടില്ല. ഇതിനിടയില്‍ ഓടിക്കൂടിയ നാട്ടുകാരും പോലീസിനെതിരേ തിരിഞ്ഞു. ഇതിനിടയില്‍ എസ് ഐ സ്ഥലത്ത് എത്തി. അദ്ദേഹവും മദ്യപിച്ചിരുന്നു. സംഘടിച്ച നാട്ടുകാരെ എസ് ഐ യും പോലീസുകാരും ചേര്‍ന്ന് ലാത്തി വീശി ഓടിച്ചു. പോലീസിന്റെ പ്രകടനമെല്ലാം ഹോട്ടലിലെയും ചെങ്കോട്ട ട്രാഫിക് പോലീസിന്റെയും സി സി ടിവി യില്‍ ലഭ്യമാണ്.നാട്ടുകാരെ പൊലീസ് തുരത്തുന്നതിനിടെ സി ഐ സ്ഥലത്ത് എത്തി . സി ഐ യോടു കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ‘അത്ക്ക് എന്നടാ നായെ പോയ് വണ്ടി കയറെടാ ‘എന്ന് ആക്രോശിക്കുകയായരുന്നു. പെറ്റിക്ക് രസീതിന് ചെങ്കോട്ട സ്റ്റഷനില്‍ ചെല്ലാന്‍ പറഞ്ഞു.

ഒടുവില്‍ ഞങ്ങളോടു സ്റ്റേഷനിലേക്കു വണ്ടിവിടാന്‍ പറഞ്ഞു. അവിടെ വച്ച് എന്നെയും ഭാര്യ സനൂജയെയും രണ്ടു മക്കളെയും പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഭാര്യയെയും അനുജന്റെ മകന്റെ ഭാര്യയെയും മര്‍ദ്ദിക്കുമ്പോള്‍ ഒരൊറ്റ വനിതാ പോലീസുകാര്‍ പോലും സ്‌റ്റേഷനില്‍ ഉണ്ടായിരുന്നില്ല. പോലീസ് സറ്റേഷനിലെ സി സി ടി വ ിയില്‍ അവര്‍ തെളിവ് നശിപ്പിച്ചില്ലായെങ്കില്‍ ഈ ദൃശ്യങ്ങള്‍ ഉണ്ടാവും. എന്നെ സ്റ്റേഷനുള്ളിലേക്ക് വലിച്ചിഴച്ചു ചുമരില്‍ ചാരി നിര്‍ത്തി ഇടിച്ചു തോക്കിന്റെ മൂട് കൊണ്ട് ഇടിച്ചു . വെറു മൊരു ട്രാഫിക് ഒഫന്‍സിനാണോ ഈ പീഡനം എന്ന് ചോദിച്ചപ്പോള്‍ വീണ്ടും തുടര്‍ന്നു മര്‍ദ്ദനം. മര്‍ദ്ദനം തുടരുന്നതിനിടെ നാട്ടൂകാര്‍ സംഘമായി എത്തി കാര്യം അന്വേഷിച്ചു. ചിലര്‍ മൊബൈലില്‍ പോലീസിന്റെ അതിക്രമം ഷൂട്ട് ചെയ്തു. ആ നാട് എനിക്കു പരിചയമില്ലാത്തിനാല്‍ ആരൊക്കെ വിഷ്വല്‍ എടുത്തുവെന്ന് അറിയില്ല. നാട്ടുകാര്‍ തന്നെ ഇടപെട്ട് ആംബുലന്‍സ് വരുത്തി ഭാര്യയേയും മൂന്ന് മക്കളെയും ആശുപത്രിയാലാക്കുകയായിരുന്നു. നവാസ് പറയുന്നു.
1
എന്നാല്‍ ഇതിനു പ്രതികാരമായി പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചെന്നാരോപിച്ച് 20 പേര്‍ക്കെതിരേ കേസെടുത്തു. നവാസിന്റെ ഭാര്യയേയും മക്കളെയും ആദ്യം ചെങ്കോട്ട ഗവണ്‍മെന്റ് ആശുപത്രിയിലേക്കും പിന്നീട് തെങ്കാശി ആശുപത്രിയിക്കു മാറ്റി. പൊലീസുകാര്‍ വലിച്ചെറിഞ്ഞ ഇളയ മകന്റെ തലയ്ക്ക് കാര്യമായ ക്ഷതമുണ്ടെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട് കിട്ടി. ഭാര്യക്കും മൂത്ത മകനും ശരീരത്തില്‍ ക്ഷതം സംഭവിച്ചതായും ഡോക്ടര്‍മാര്‍ പറയുന്നു. പുലര്‍ച്ചെയായിട്ടും അതിക്രമങ്ങള്‍ തുടര്‍ന്നെന്നും. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ ഡിവൈഎസ്പിയ്ക്ക് നാട്ടുകാരില്‍ ഒരാള്‍ തമിഴില്‍ എഴുതി നല്‍കിയ പരാതി കൈമാറിയെന്നും നവാസ് പറയുന്നു.

ഡിവൈഎസ്പിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് തന്നെ ആശുപത്രിയിലേക്കു മാറ്റിയതെന്നും നവാസ് പറയുന്നു. തെങ്കാശി ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് വാങ്ങി തന്നെ ഏലത്തൂര്‍ സ്റ്റേഷനില്‍ കൊണ്ടു പോയെന്നും അവിടെവച്ചു മര്‍ദ്ദനം തുടര്‍ന്നുവെന്നും നവാസ് ആരോപിക്കുന്നു.”വിതുരയില്‍ ഞാന്‍ ജോലി ചെയ്യുന്ന പൊലീസ് സ്റ്റേഷനിലോ യൂണീറ്റ് ചീഫിനെയോ അറിയിക്കാന്‍ പോലും അവര്‍ അനുവദിച്ചില്ല. കേരളത്തില്‍ നിന്നു സ്‌പെഷ്യല്‍ ബ്രാഞ്ച് വിവരം തിരിക്കി വിളിച്ചുവെങ്കിലും ഒന്നു പറയാതെ ഫോണ്‍ കട്ടു ചെയ്യുന്നതും ഞാന്‍ കണ്ടു. പിന്നേറ്റ് രാവിലെ എന്നെ കോടതിയില്‍ ഹാജരാക്കി അതിന് മുമ്പേ സി ഐ എന്നെ വന്നു കണ്ടു പറഞ്ഞു ഞങ്ങള്‍ക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ നിന്റെ ഭാര്യയും മക്കളും പിന്നെ പുറം ലോകം കാണില്ലെന്ന് അതു കൊണ്ടു തന്നെ കോടതിയില്‍ ഒന്നും പറഞ്ഞില്ല. പോലീസിനെ ആക്രമിച്ചുവെന്ന കേസില്‍ എന്നെ 14 ദിവസം റിമാന്റു ചെയ്തു.”

പാളയംകോട്ട സെന്റ്‌റല്‍ ജയിലില്‍ അടയ്ക്കപ്പെട്ട ഇയാള്‍ക്ക് രണ്ടുദിവസത്തിനു ശേഷം ജാമ്യം കിട്ടി. താന്‍ ജയിലിലായപ്പോള്‍ തന്റെ ഭാര്യയെയും മക്കളെയും പോലീസുകാര്‍ ഭീഷണിപ്പെടുത്തി ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചുവെന്നും അവരിപ്പോള്‍ നെടുമങ്ങാട് ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഇയാള്‍ പറയുന്നു. കേരളാപോലീസ് ചെങ്കോട്ടയിലെത്തി അന്വേഷിച്ചപ്പോള്‍ രണ്ടു കേസുകളാണ് നവാസിനു മേല്‍ ചുമത്തപ്പെട്ടതെന്നറിയാന്‍ കഴിഞ്ഞു. നവാസിന്റെ 13 വയസുള്ള മകന്‍ അസ്ലാമാണ് ഒന്നാമത്തെ കേസിലെ ഒന്നാം പ്രതി. രണ്ടാമത്തെ കേസ് പിടിച്ചു പറി, മത സ്പര്‍ധ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി നിയാസിന്റെ പേരിലും. തമിഴ്‌നാട് മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ആഭ്യന്തര സെക്രട്ടറിക്കും തമിഴ് നാട്ടിലെ മനുഷ്യാവകാശ കമ്മീഷനും നവാസ് പരാതി അയക്കുന്നുണ്ട്. ഒപ്പം കേരള മുഖ്യമന്ത്രിക്കും പരാതി നല്‍കും.

Related posts