അന്ന് തനുശ്രീ പറഞ്ഞതെല്ലാം ശരി തന്നെ, നാനപടേക്കറിന്റെ ആളുകള്‍ നടിയെ ആക്രമിക്കുന്ന വീഡിയോ പുറത്ത്, തന്നോട് അപമര്യാദയായി പെരുമാറിയെന്ന വാദങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍

മുതിര്‍ന്ന നടന്‍ നാന പടേക്കര്‍ക്കെതിരേ നടി തനുശ്രീ ദത്ത ആരോപണം ഉന്നയിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഇഴുകിചേര്‍ന്ന് അഭിനയിക്കാത്തതിനാല്‍ പടേക്കര്‍ തന്നോട് മോശമായി പെരുമാറിയെന്നും ചോദ്യം ചെയ്തപ്പോള്‍ അനുയായികളെ ഉപയോഗിച്ച് ആക്രമിച്ചു എന്നുമാണ് തനുശ്രീ പറഞ്ഞത്. ഇതിന്റെ തെളിവായി അന്നത്തെ സംഭവത്തിന്റെ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നു.

2009 ലായിരുന്നു സംഭവം. നടിയും കുടുംബവും കാറില്‍ ഇരിക്കുന്നതും ഒരു കൂട്ടം ആളുകള്‍ ഗ്ലാസ് തകര്‍ക്കാന്‍ നോക്കുന്നതും തനുശ്രീ സെറ്റില്‍ നിന്ന് ഇറങ്ങി പോകുന്നതും കാണാം. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയിലെ അംഗങ്ങളാണ് ഇവരെന്ന് നടി ആരോപിക്കുന്നു. നാന പടേക്കര്‍ തന്നെ ഉപദ്രവിച്ചുവെന്ന് പത്തുവര്‍ഷങ്ങള്‍ക്കു ശേഷമാണ് തനുശ്രീ വെളിപ്പെടുത്തിയത്. 2009 ല്‍ പുറത്തിറങ്ങിയ ‘ഹോണ്‍ ഒ.കെ’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് തന്നോട് മോശമായി പെരുമാറിയത്.

തന്നെ ബോളിവുഡിലെ പ്രശസ്തനായ താരം പീഡിപ്പിച്ചുവെന്ന് പലവട്ടം പറഞ്ഞിട്ടുണ്ടെങ്കിലും ആദ്യമായാണ് തനുശ്രീ ദത്ത നടന്റെ പേര് തുറന്നു പറയുന്നത്. നാന പടേക്കര്‍ സ്ത്രീകളോട് ഏറ്റവും മോശമായി പെരുമാറുന്നയാളാണെന്ന് ഇന്‍ഡസ്ട്രിയില്‍ എല്ലാവര്‍ക്കും അറിയാമെന്നും എന്നാല്‍ ഇക്കാര്യം ആരുംഗൗരവത്തിലെടുക്കാറില്ലെന്നും തനുശ്രീ ആരോപിക്കുന്നു.

Related posts