ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ മ​യ​ക്കു​മ​രു​ന്നു വേ​ട്ട; ഇരുന്നൂറു കോടിയുടെ മയക്കുമരുന്ന് പിടികൂടിയ കേസിൽ എ​ക്സൈ​സ് ക​മ്മീ​ഷ്ണ​ർ ഋ​ഷി​രാ​ജ് സിം​ഗ് എ​ത്തു​ന്നു;  കൊച്ചികാരനുൾപ്പെടുന്ന സംഘത്തെ തിരിച്ചറിഞ്ഞതായി പോലീസ്

കൊ​ച്ചി: കൊ​ച്ചി​യി​ൽ പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന് എം​ഡി​എം​എ ( മെ​ത്ത​ലി​ൻ ഡ​യോ​ക്സി മെ​ത്ത​ഫി​റ്റ​മി​ൻ ) സം​ബ​ന്ധി​ച്ച് വി​ല​യി​രു​ത്ത​ലു​ക​ൾ​ക്കാ​യി എ​ക്സൈ​സ് ക​മ്മീ​ഷ്ണ​ർ ഋ​ഷി​രാ​ജ് സിം​ഗ് എ​ത്തു​ന്നു. നാ​ളെ ഉ​ച്ച​യോ​ടെ കൊ​ച്ചി​യി​ലെ​ത്തു​ന്ന അ​ദ്ദേ​ഹം എ​റ​ണാ​കു​ളം എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ എ.​എ​സ്. ര​ഞ്ജി​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തും.

ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ മ​യ​ക്കു​മ​രു​ന്നു വേ​ട്ട ന​ട​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും അ​ന്വേ​ഷ​ണ പു​രോ​ഗ​തി അ​റി​യു​ന്ന​തി​നു​മാ​യി എ​ക്സൈ​സ് ക​മ്മീ​ഷ്ണ​ർ നേ​രി​ട്ടെ​ത്തു​ന്ന​ത്. അ​തി​നി​ടെ, മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ര​ണ്ടു​പേ​രെ എ​ക്സൈ​സ് സം​ഘം തി​രി​ച്ച​റി​ഞ്ഞു.

ഇ​തി​ൽ ഒ​രാ​ൾ കൊ​ച്ചി​ക്കാ​ര​നാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​വ​രെ ഉ​ട​ൻ പി​ടി​കൂ​ടാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. എ​റ​ണാ​കു​ളം ഡി​വി​ഷ​ണ​ൽ അ​സി​സ്റ്റ​ൻ​റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ടി. ​അ​ശോ​ക് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

200 കോ​ടി​യു​ടെ 32 കി​ലോ തൂ​ക്കം വ​രു​ന്ന എം​ഡി​എം​എ എ​റ​ണാ​കു​ളം എം​ജി റോ​ഡി​ൽ ഷേ​ണാ​യീ​സി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന കൊ​റി​യ​ർ ക​ന്പ​നി​യു​ടെ പാ​ഴ്സ​ൽ പാ​യ്ക്ക​റ്റി​ൽ​നി​ന്നു ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

എ​ട്ടു പാ​ർ​സ​ൽ പെ​ട്ടി​ക​ളി​ലാ​യി തു​ണി​ത്ത​ര​ങ്ങ​ളു​ടെ ഇ​ട​യി​ൽ കാ​ർ​ബ​ണ്‍​ഷീ​റ്റു​ക​ൾ പൊ​തി​ഞ്ഞ നി​ല​യി​ൽ 64 പാ​ക്ക​റ്റു​ക​ളി​ലാ​ണ് എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത​ത്.

Related posts