അല്‍-ചിരട്ടയ്ക്ക് പിന്നാലെ ആമസോണില്‍ താരമായി അല്‍-കപ്പ! വിലകേട്ട് ഞെട്ടി മലയാളികള്‍; ചൂഷണത്തിന് പിന്നില്‍ മലയാളികളെന്നതും ശ്രദ്ധേയം

അടുത്ത കാലത്ത് മലയാളികളെ ഞെട്ടിച്ച ഒരു വാര്‍ത്തയാണ് ഓണ്‍ലൈന്‍ വ്യാപാരശൃംഖലയായ ആമസോണില്‍ നാച്ചുറല്‍ ഓര്‍ഗാനിക് ഷെല്‍ എന്ന പേരില്‍ ചിരട്ട വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നു എന്നത്. അതിന് ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിച്ചിരുന്ന വിലയാണ് കൂടുതല്‍ ഞെട്ടലുണ്ടാക്കിയത്.

ഒരെണ്ണത്തിന് 1500 നടുത്തായിരുന്നു വില. വാങ്ങാന്‍ ആവശ്യക്കാരുണ്ടെന്ന് റിപ്പോര്‍ട്ടും മലയാളികള്‍ ഞെട്ടലോടെയാണ് കേട്ടത്. ഇപ്പോഴിതാ സമാനമായ രീതിയില്‍ മലയാളിയെ അമ്പരിപ്പിച്ചുകൊണ്ട് മറ്റൊരു ഭക്ഷ്യവസ്തു ആമസോണില്‍ വില്‍പ്പനയ്ക്കായി എത്തിച്ചിരിക്കുന്നു.

മററൊന്നുമല്ല, ചോറ് കഴിഞ്ഞാല്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ അകത്താക്കുന്ന മരച്ചീനി അഥവാ കപ്പയാണത്. ഒരു കിലോ കപ്പയ്ക്ക് 429 രൂപയാണ് വില. ഇതിനൊപ്പം ഷിപ്പിങ്ങ് ചാര്‍ജായി 49 രൂപയും വാങ്ങുന്നുണ്ട്. സാധാരണ വിപണയില്‍ വെറും 30 മുതല്‍ 40 രൂപയ്ക്കാണ് ഒരുകിലോ കപ്പ ലഭിക്കുന്നത്.

Hishopie natural എന്ന കൊച്ചി കേന്ദ്രീകരിച്ചുള്ള ഓണ്‍ലൈന്‍ വിപണന സ്ഥാപനമാണ് ഈ വിലയ്ക്ക് ആമസോണിലൂടെ കപ്പ വില്‍ക്കുന്നത്. കപ്പ കിട്ടാത്ത നാട്ടിലെ കപ്പ പ്രേമികളുടെ ഗൃഹാതുരത്വം ചൂഷണം ചെയ്യുകയാണ് ആമസോണിലൂടെ സ്ഥാപനം ചെയ്യുന്നതെന്ന വ്യാപക പ്രതിഷേധം പലയിടങ്ങളില്‍ നിന്നായി ഉയരുന്നുമുണ്ട്. മലയാളികള്‍ തന്നെയാണ് ഈ ചൂഷണത്തിന് പിന്നിലെന്നുള്ളതും രസകരമായ വസ്തുതയാണ്.

Related posts