കേരളത്തില്‍ എല്‍ഡിഎഫ് തകര്‍ന്നടിയും, ബിജെപി ചരിത്രത്തിലാദ്യമായി അക്കൗണ്ട് തുറക്കും, യുഡിഎഫ് തൂത്തുവാരും ശബരിമല നയങ്ങള്‍ എല്‍ഡിഎഫിന്റെ തിരിച്ചടിക്ക് കാരണം, സിപിഎമ്മിന് ഞെട്ടലായി ഏഷ്യാനെറ്റ് അഭിപ്രായസര്‍വേ

കേരളത്തില്‍ അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ യുഡിഎഫ് വിജയം നേടുമെന്ന് ഏഷ്യാനെറ്റ് അഭിപ്രായസര്‍വേ. ചരിത്രത്തില്‍ ആദ്യമായി ബിജെപി പാര്‍ലമെന്റിലേക്ക് കേരളത്തില്‍ നിന്നൊരു പ്രതിനിധിയെ പാര്‍ലമെന്റിലേക്ക് അയയ്ക്കുമെന്നും ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഇസഡ് റിസര്‍ച്ച് പാര്‍ടേഴ്‌സുമായി ചേര്‍ന്ന് സംഘടിപ്പിച്ച സര്‍വേയില്‍ പറയുന്നു.

വടക്കന്‍ കേരളത്തില്‍ (1. കാസര്‍കോട് 2. കണ്ണൂര്‍ 3. വടകര 4. വയനാട് 5. കോഴിക്കോട് 6. മലപ്പുറം 7. പൊന്നാനി 8. പാലക്കാട്) ഏഴ് മുതല്‍ എട്ട് സീറ്റ് വരെ യുഡിഎഫ് ജയിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. 48 ശതമാനം വരെ വോട്ടു വിഹിതമാണ് ഈ മേഖലയില്‍ യുഡിഎഫിന് കിട്ടാന്‍ സാധ്യത. പൂജ്യം മുതല്‍ ഒരു സീറ്റുവരെ വടക്കന്‍ കേരളത്തില്‍ എല്‍ഡിഎഫിന് കിട്ടുമെന്ന് സര്‍വേ പ്രവചിക്കുന്നു. 33 ശതമാനം വോട്ടുവിഹിതമാണ് ഇവിടെ എല്‍ഡിഎഫിന് പ്രവചിക്കുന്നത്. 16 ശതമാനം വോട്ടുകള്‍ ഇവിടെ എന്‍ഡിഎ പിടിക്കും.

തെക്കന്‍ കേരളത്തില്‍ (14. കോട്ടയം 15. ആലപ്പുഴ 16. മാവേലിക്കര 17. പത്തനംതിട്ട 18. കൊല്ലം 19. ആറ്റിങ്ങല്‍ 20. തിരുവനന്തപുരം) 44 ശതമാനം വോട്ടു പിടിച്ച് യുഡിഎഫ് മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റ് നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. ഈ മേഖലയില്‍ ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിച്ചേക്കും 28 ശതമാനം വോട്ടുവിഹിതവും അവര്‍ക്ക് ലഭിക്കും. കേരളത്തില്‍ ബിജെപിക്ക് വിജയസാധ്യതയുള്ള ഒരേ ഒരു സീറ്റും തെക്കന്‍ കേരളത്തിലാണ്. 20 ശതമാനം വോട്ടുവിഹിതം നേടി ബിജെപി തെക്കന്‍ കേരളത്തിലെ ഏഴ് സീറ്റുകളിലൊന്നില്‍ ജയിച്ചേക്കാം എന്ന് സര്‍വേ പ്രവചിക്കുന്നു.

Related posts