തൃ​ശൂ​രി​ൽ സൈ​ക്കി​ൾ ക​ട​യി​ൽ വ​ൻ അ​ഗ്നി​ബാ​ധ! മൂ​ന്നു നി​ല​കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ​നി​ല പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

തൃ​ശൂ​ർ: ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ൽ സൈ​ക്കി​ൾ ക​ട​യി​ൽ വ​ൻ അ​ഗ്നി​ബാ​ധ. മൂ​ന്നു നി​ല​കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ​നി​ല പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ 10 യൂ​ണി​റ്റോ​ളം എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. സൈ​ക്കി​ളു​ക​ളും സ്പെ​യ​ർ​പാ​ർ​ട്സു​ക​ളും സൂ​ക്ഷി​ക്കു​ന്ന ഗോ​ഡൗ​ണി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ട‍ാ​യ​ത്.

ആ​ളി​പ്പ​ട​ർ​ന്നെ​ങ്കി​ലും മ​റ്റ് കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​ർ​ന്നി​ല്ല. പു​ക​യും തീ​യും ക​ണ്ട​തോ​ടെ ജീ​വ​ന​ക്കാ​ർ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​മാ​റി.

Related posts

Leave a Comment